1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 15, 2015

സ്വന്തം ലേഖകന്‍: ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ നിന്ന് ടി സിദ്ധിക്കിനെ ഇറക്കി വിട്ടതാണോ സിദ്ധിക്ക് ഇറങ്ങിപ്പോയതാണോ? വിവാദം കൊഴുക്കുന്നു. സിദ്ധിക്ക് ബാര്‍കോഴ വിഷയത്തില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെയുള്ള ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ സ്റ്റുഡിയോയില്‍ എത്തിയപ്പോഴായിരുന്നു വിവാദ സംഭവങ്ങള്‍. സി പി ഐ നേതാവ് വി എസ് സുനില്‍ കുമാര്‍, സി പി എം നേതാവ് ശ്രീരാമകൃഷ്ണന്‍, അഡ്വക്കേറ്റ് രാം കുമാര്‍ എന്നിവരാണ് ടി സിദ്ധിഖിനെ കൂടാതെ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയത്. മാധ്യമ പ്രവര്‍ത്തകന്‍ വിനു വി ജോണായിരുന്നു അവതാരകന്‍. തുടക്കം മുതലേ ടി സിദ്ധിഖ് കുറച്ച് പ്രതിരോധത്തിലായിരുന്നു. ഇടതുപക്ഷത്ത് നിന്നും മൂന്നുപേരും ഒപ്പം വിനുവും ചേര്‍ന്ന് തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നത് പോലെയാണ് ചര്‍ച്ച പോകുന്നതെന്നും തനിക്ക് സംസാരിക്കാന്‍ അവസരം തരുന്നില്ലെന്നും ടി സിദ്ധിഖ് ആരോപിച്ചു. തന്റെ ബാറുകള്‍ പൂട്ടിയപ്പോള്‍ മദ്യമുതലാളിയായ ബിജു രമേശ് ഇടതു പക്ഷവുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണ് എന്നായിരുന്നു സിദ്ധിഖിന്റെ വാദം. എന്നാല്‍ സംസാരിച്ച് വന്നപ്പോള്‍ സിദ്ധിഖിന്റെ ശബ്ദം ഉയരുകയും നിയന്ത്രണം വിടുകയും ചെയ്തു. ടി സിദ്ധിഖ് കുറച്ചുകൂടി സംയമനത്തോടെ സംസാരിക്കണമെന്നും ഇത് കവലപ്രസംഗത്തിനുള്ള സ്ഥലമല്ല എന്നും പറഞ്ഞ് അവതാരകനായ വിനു വി ജോണ്‍ ഇടപെട്ടു. ബിജുരമേശും സാക്ഷിയും രായ്ക്ക് രാമാനം എല്ലാം മാറ്റിപ്പറയുന്നു. എന്നിട്ട് നിങ്ങളുടെ ചര്‍ച്ച. ഇത് ആര്‍ക്ക് വേണം ഈ ചര്‍ച്ച എന്ന് ചോദിച്ച് ടി സിദ്ധിഖ് ഇറങ്ങിപ്പോകുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സിദ്ധിഖ് ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ഒരുങ്ങിയത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസിന്റെ ചര്‍ച്ചയില്‍ നിന്നും കോണ്‍ഗ്രസ് നേതാവ് ടി സിദ്ധിഖിനെ ഇറക്കിവിട്ടു എന്നാണ്. ‘എട്ടര വരെ മാത്രമേ ഞാനുണ്ടാകൂ എന്ന് നേരത്തെ പറഞ്ഞതാണ് വിനൂ’ എന്ന് ടി സിദ്ദിഖ് ചര്‍ച്ചയ്ക്കിടെ പറയുന്നത് വ്യക്തമായി കേള്‍ക്കാം. ഞാന്‍ പോവുകയാണ് എന്ന് സിദ്ധിഖ് പല പ്രാവശ്യം പറയുന്നതും എഴുന്നേറ്റ് പോകാന്‍ ഒരുങ്ങുന്നതും കാണാം. വേണ്ടാത്ത ചര്‍ച്ചയാണെങ്കില്‍ ടി സിദ്ധിഖ് ഇറങ്ങിപ്പോയ്‌ക്കോളൂ എന്ന് ചര്‍ച്ച നയിച്ച വിനു വി ജോണ്‍ രണ്ട് മൂന്ന് പ്രാവശ്യം പറയുന്നുമുണ്ട്. എന്നാല്‍ ഇടതുപക്ഷ അനുഭാവികള്‍ ടി സിദ്ധിഖിനെ ഇറക്കിവിട്ടു എന്ന വ്യാജേനയാണ് വാര്‍ത്ത പ്രചരിപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.