സ്വന്തം ലേഖകന്‍: ഫേസ്ബുക്കിലെ സ്വന്തം മോസ്റ്റ് വാണ്ടഡ് പോസ്റ്ററില്‍ ലൈക് അടിച്ച പിടികിട്ടാപ്പുള്ളി പിടിയിലായി. അമേരിക്കയിലാണ് സംഭവം നടന്നത്. ഇരുപത്തിമൂന്നുകാരനായ ലെവി ചാള്‍സ് റിയര്‍ഡണാണ് കാസ്‌കേഡ് കൗണ്ടി ക്രൈം സ്റ്റോപ്പറിന്റെ ഫേസ്ബുക്ക് പേജിലിട്ട സ്വന്തം മോസ്റ്റ് വാണ്ടഡ് പോസ്റ്ററില്‍ ലൈക് അടിച്ച് കുടുങ്ങിയത്. ഒരു പേഴ്‌സും ചില ചെക്കുകളും അടിച്ചു മാറ്റിയതിനായിരുന്നു ലെവി നോട്ടപ്പുള്ളിയായത്. അതില്‍ …
സ്വന്തം ലേഖകന്‍: പേന, പുസ്തകങ്ങള്‍, മൊബൈല്‍ ഫോണ്‍, വാച്ച്, കൂടിപ്പോയാല്‍ ഒരു ലാപ്‌ടോപ്പ്. ശിഷ്യര്‍ ഒരു സമ്മാനം നല്‍കാനുണ്ടെന്ന് പറഞ്ഞപ്പോള്‍ സൗദിയിലെ അറബിക് അധ്യാപകന്‍ ഇതെല്ലാമാണ്. എന്നാല്‍ മുന്‍ ശിഷ്യന്മാര്‍ അധ്യാപകന്റെ സമര്‍പ്പണത്തിനും സ്‌നേഹത്തിനും പകരമായി നല്‍കിയത് 2015 മോഡല്‍ ഫോര്‍ഡ് എക്‌സ്‌പെഡിഷന്‍ എസ്‌യുവി. സൗദിയിലെ ബുറായ്ദായിലുള്ള കിംഗ് അബ്ദുള്‍ അസീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് …
സ്വന്തം ലേഖകന്‍: വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടപടികള്‍ താളം തെറ്റുന്നു. സ്വകാര്യ ഏജന്‍സികളില്‍ നിന്ന് റിക്രൂട്ട്‌മെന്റ് ചുമതല ഏറ്റെടുത്ത സര്‍ക്കാര്‍ ഏജന്‍സികളായ നോര്‍ക്ക, ഒഡേപെക് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ സമയം വേണമെന്ന് നോര്‍ക്ക മന്ത്രി കെസി ജോസഫ് പറഞ്ഞു. അതുവരെ നഴ്‌സുമാര്‍ക്ക് വിദേശത്തേക്ക് പോകാന്‍ ഉത്തരവില്‍ ഇളവ് വരുത്തണമെന്ന് കെസി ജോസഫ് വിദേശകാര്യ മന്ത്രാലയത്തോട് …
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്. അസമിനെയും അരുണാചല്‍പ്രദേശിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ നീളം 9.1 കിലോമീറ്ററാണ്. രാജ്യത്തെ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും നീളം കൂടിയതായതിനാല്‍ ഈ വര്‍ഷം അവസാനത്തോടു കൂടി പൂര്‍ത്തിയാക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു. 9.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദോല, സാദിയ പാലത്തിന്റെ നിര്‍മാണത്തിന് 867 കോടിയാണ് ചെലവെന്ന് …
സ്വന്തം ലേഖകന്‍: മാവോയിസ്റ്റ് നേതാവ് രൂപേഷും സംഘവും കോയമ്പത്തൂരില്‍ പിടിയില്‍. രൂപേഷും ഭാര്യ ഷൈനയുമടങ്ങുന്ന അഞ്ചംഗ സംഘമാണ് പിടിയിലായത്. മലയാളിയായ അനൂപ്, തമിഴ്‌നാട് സ്വദേശി കണ്ണന്‍, വീരമണി (ഈശ്വര്‍) എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. തീവ്രവാദി സംഘത്തെ പിടികൂടിയ വിവരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്ഥിരീകരിച്ചു. ആന്ധ്രയിലുള്ള കേസുമായി ബന്ധപ്പെട്ടാണ് പൊലീസ് രൂപേഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പിടികൂടിയവരെ …
സ്വന്തം ലേഖകന്‍: അല്‍ ഖ്വയിദ വീഡിയോയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയും പരാമര്‍ശം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗത്തിലെ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ ആഗോള തലത്തില്‍ മുസ്‌ലിം വിരുദ്ധ നീക്കങ്ങള്‍ക്ക് ശക്തി പകരുന്നതാണെന്ന് വീഡിയോയില്‍ പറയുന്നു. മെയ് രണ്ടിന് അല്‍ ഖ്വയിദയുടെ ഇന്ത്യന്‍ ഘടകം പുറത്തുവിട്ട വീഡിയോയിലാണ് പ്രധാനമന്ത്രി മോദിക്കെതിരായ പരാമര്‍ശമുള്ളത്. തീവ്രവാദ സംഘടനകളുടെ …
സ്വന്തം ലേഖകന്‍: കുവൈത്ത് ജനസംഖ്യയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി വിദേശികളുടെ എണ്ണം വന്‍തോതില്‍ വെട്ടിക്കുറക്കാന്‍ സര്‍ക്കാര്‍ നീക്കം. തൊഴില്‍, സാമൂഹിക വകുപ്പ് മന്ത്രി ഹിന്ദ് അല്‍ സുബിഹിന്റെ നേതൃത്വത്തില്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ജനസംഖ്യാ കണക്കെടുപ്പ് വിഭാഗം, പ്ലാനിങ് വിഭാഗം, പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ എന്നീ വകുപ്പ് പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഉന്നതതല സമിതിയാണ് …
സ്വന്തം ലേഖകന്‍: നൂറ്റാണ്ടിലെ ബോക്‌സിംഗ് പോരാട്ടം കാണാന്‍ പറന്നെത്തിയവരുടെ തിരക്കു കാരണം ലാസ് വേഗാസ് ആകാശവും വിമാനത്താവളവും ബ്ലോക്കായി. ആഗോള കായിക പ്രേമികള്‍ മുഴുവന്‍ ഉറ്റുനോക്കിയിരുന്ന ലാസ് വേഗാസ് കഴിഞ്ഞ ദിവസം ശരിക്കും ശ്വാസം മുട്ടികയായിരുന്നു. ലോക വെല്‍ട്ടര്‍ വെയ്റ്റ് കീരിട പോരാട്ടത്തില്‍ ഫിലിപ്പീന്‍സിന്റെ മാനി പാക്വിയാവോ അമേരിക്കയുടെ ഫ്‌ലോയ്ഡ് മെയ് വതറെ നേരിടുന്നതു കാണാന്‍ …
സ്വന്തം ലേഖകന്‍: നാഗാലാന്‍ഡില്‍ വിഘടനവാദി ആക്രമണത്തില്‍ എട്ടു ജവാന്മാര്‍ കൊല്ലപ്പെട്ടു. വിഘടനവാദി സംഘടനയായ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് (കെ) നടത്തിയ ആക്രമണത്തിലാണ് എട്ട് അസം റൈഫിള്‍ ജവാന്‍മാര്‍ കൊല്ലപ്പെട്ടത്. ആറു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച ഉച്ചക്കു ശേഷം നാഗാലാന്‍ഡിലെ മോണ്‍ ജില്ലയിലാണ് ആക്രമണമുണ്ടായത്. നാല് അര്‍ദ്ധസൈനികരെ കാണാതായിട്ടുമുണ്ട്. 23 അസം റൈഫിള്‍സ് …
സ്വന്തം ലേഖകന്‍: ലോകം കാത്തിരുന്ന നൂറ്റാണ്ടിന്റെ പോരാട്ടത്തില്‍ ഫ്‌ലോയ്ഡ് മെയ്‌വെതര്‍ ജേതാവ്. ഇഞ്ചോടിഞ്ച് മത്സരത്തില്‍ ഫിലിപ്പീന്‍സ് താരം മാനി പാക്വിയാവോയെ ഇടിച്ചിട്ടാണ് മെയ്‌വെതര്‍ ലോക വെല്‍ട്ടര്‍വെയിറ്റ് ചാമ്പ്യന്‍ പട്ടമണിഞ്ഞത്. 112 നെതിരെ 116 പോയിന്റ് നേടിയായിരുന്നു മെയ്‌വെതറിന്റെ വിജയം. നൂറ്റാണ്ടിന്റെ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട പോരിന്റെ വീറും വാശിയും റിങ്ങിലും പ്രതിഫലിച്ചു. തുടക്കത്തില്‍ ആക്രമണമായിരുന്നു പാക്വിയാവോയുടെ ലൈന്‍. …