സ്വന്തം ലേഖകന്‍: പുരാണ കഥാപാത്രമായ നാരദ മഹര്‍ഷിയാണ് ലോകത്തിലെ ആദ്യ മാധ്യമ പ്രവര്‍ത്തര്‍ത്തകനെന്ന് ആര്‍എസ്എസ്. ആര്‍എസ്എസ് അഖില ഭാരതീയ സഹ പ്രചാര്‍ പ്രമുഖ് ജെ നന്ദകുമാര്‍ ആര്‍എസ്എസ് മുഖപത്രമായ ദി ഓര്‍ഗനൈസറില്‍ എഴുതിയ ലേഖനത്തിലാണ് ഈ അവകാശവാദം. പാണ്ഡവ രാജാവായ യുധിഷ്ഠിരനോട് ഭരണ രീതികളെ കുറിച്ചും ജനങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളെ കുറിച്ചും ഒരു മാധ്യമ പ്രവര്‍ത്തകന്‍ …
സ്വന്തം ലേഖകന്‍: ഇരട്ടക്കുട്ടികള്‍ക്ക് ജീവനാംശനത്തിനായി കേസു കൊടുത്ത യുവതി കുഞ്ഞുങ്ങളുടെ ഡിഎന്‍എ പരിശോധനാ ഫലം വന്നപ്പോള്‍ പുലിവാലു പിടിച്ചു. കോടതി നിര്‍ദ്ദേശ പ്രകാരം നടത്തിയ ഡിഎന്‍എ പരിശോധനാ ഫലമാണ് യുവതിയുടെയടക്കം കണ്ണുതള്ളിച്ചത്. ഇരട്ടകള്‍ക്ക് അച്ഛന്മാര്‍ രണ്ട്! മുന്‍ കാമുകനെതിരെയാണ് യുവതി ജീവനാംശത്തിനായി കേസു കൊടുത്തത്. കുട്ടികള്‍ തന്റേതല്ലെന്ന് മുന്‍ കാമുകന്‍ പറഞ്ഞതോടെ കോടതി ഡിഎന്‍എ പരിശോധനയ്ക്ക് …
യുദ്ധമുണ്ടായാല്‍ ഇന്ത്യയ്ക്ക് ഇരുപത് ദിവസം മാത്രമേ പിടിച്ച് നില്‍ക്കാന്‍ സാധിക്കുവെന്ന് സിഎജി. 20 ദിവസം മാത്രം പിടിച്ച് നില്‍ക്കാനുള്ള ആയുധശേഖരം മാത്രമാണ് ഇന്ത്യയുടെ പക്കലുള്ളതെന്നാണ് സിഎജി വ്യക്തമാക്കിയിരിക്കുന്നത്. വര്‍ഷാവര്‍ഷം വാങ്ങിക്കൂട്ടുന്ന കോടികളുടെ ആയുധങ്ങള്‍ എവിടെയെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയൊന്നുമില്ല. കൂടുതല്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള ശ്രമമായും ഇതിനെ കാണാവുന്നതാണ്. എന്തായാലും സിഎജി റിപ്പോര്‍ട്ടിനെ വിശ്വസിക്കാമെങ്കില്‍ യുദ്ധം വന്നാല്‍ ഇന്ത്യ ഇരുപതാം ദിവസം വീഴും.
ഇവിടെ പറഞ്ഞ് വരുന്നത് പൂജാരിമാരെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാനുള്ള സംവിധാനത്തെക്കുറിച്ചാണ്. വന്നുവന്ന് ടെക്‌നോളജി നമ്മുടെ ജീവിതത്തില്‍ മാത്രമല്ല പൂജാമുറിയില്‍ പോലും ഇടപെട്ട് തുടങ്ങിയെന്ന് സാരം.
സ്വന്തം ലേഖകന്‍: ആറന്മുള വിമാനത്താവള പദ്ധതിക്ക് തിരിച്ചടി നല്‍കിക്കൊണ്ട് വിമാനത്താവളത്തിന് നല്‍കിയ അനുമതി പ്രതിരോധ മന്ത്രാലയം റദ്ദാക്കി. ഇതു സംബന്ധിച്ച അറിയിപ്പ് മന്ത്രാലയം വ്യോമയാന സെക്രട്ടറിക്ക് കൈമാറി. ഹരിത ട്രൈബ്യൂണല്‍ പദ്ധതിയെ എതിര്‍ക്കുന്നതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കേരളത്തില്‍ ബിജെപി നേതാക്കള്‍ ഈ പദ്ധതിയെ എതിര്‍ക്കുകയാണെങ്കിലും പദ്ധതിയുമായി മുന്നോട്ടു പോകാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എന്നാല്‍ പ്രതിരോധ …
സ്വന്തം ലേഖകന്‍: വാഹനാപകട കേസില്‍ ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ തല്‍ക്കാലം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടതില്ല എന്ന് ബോംബെ ഹൈക്കോടതി വിധിച്ചു. സല്‍മാനെ അ!ഞ്ച് വര്‍ഷം തടവിനു ശിക്ഷിച്ച ബോംബെ സെഷന്‍സ് കോടതി വിധിക്കെതിരെയുള്ള അപ്പീലില്‍ വാദം കേള്‍ക്കവെയാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചത്. അപ്പീലില്‍ തീര്‍പ്പു കല്‍പ്പിക്കുന്നത് വരെ സല്‍മാന് ഉപാധികളോടെ ജാമ്യം ലഭിക്കും. …
സ്വന്തം ലേഖകന്‍: കാമുകിയോടൊപ്പം ഫോട്ടോയെടുക്കാനായി ലോകം ചുറ്റുന്ന കാമുകന്‍ ഇന്ത്യയിലെത്തി. റഷ്യക്കാരനായ ഫോട്ടോഗ്രാഫര്‍ മൊറാദ് ഒസ്മാനാണ് കാമുകി നതാലി സക്കറോവയോടൊപ്പം ഇന്ത്യയിലെത്തിയത്. ഫോളോ മീ എന്ന ഇന്‍സ്റ്റാഗ്രാം ഫോട്ടോ പരമ്പരയിലൂടെ ലോകപ്രശസ്തനാണ് മൊറാദ്. ലോകത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം തന്നെ ഇരുവരും സന്ദര്‍ശിച്ചു കഴിഞ്ഞു. ചെല്ലുന്നിടത്തെല്ലാം മനോഹരമായ പശ്ചാത്തലങ്ങളില്‍ നതാലിയെ ഫോട്ടോയെടുക്കുകയാണ് മൊറാദിന്റെ രീതി. എല്ലാ ഫോട്ടോകളും …
സ്വന്തം ലേഖകന്‍: മതനിന്ദയുടെ പേരില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ അഞ്ചു പ്രതികള്‍ക്ക് എട്ടു വര്‍ഷം തടവ്. കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ അഞ്ച് പേര്‍ക്കാണ് കോടതി എട്ടു വര്‍ഷം തടവു ശിക്ഷ വിധിച്ചത്. തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലാണ് വിധി. എറണാകുളം പ്രത്യേക എന്‍ഐഎ കോടതിയാണ് വിധി പ്രസ്താവിച്ചത്. …
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാരും ബിജെപി സര്‍ക്കാരും തമ്മില്‍ അധികാര വടംവലി ശക്തമാകുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കൃത്യസമയത്ത് സന്ദേശങ്ങള്‍ ലഭിക്കാത്തതിനാല്‍ സംസ്ഥാനത്തിന് ഭരണ പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയുന്നില്ലെന്ന് ചൂണ്ടികാട്ടി മുഖ്യമന്ത്രി അരവിന്ദ് കെജ്!രിവാള്‍ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ചു. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും …
സ്വന്തം ലേഖകന്‍: ടെന്‍ഡര്‍ നടപടികളുടെ ചുവപ്പു നാടകളില്‍ കുരുങ്ങി ശ്വാസം മുട്ടിയിരുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പുതുജീവന്‍. പ്രമുഖ തുറമുഖ നിര്‍മ്മാതാക്കളായ അദാനി ഗ്രൂപ്പ് വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മ്മാണം ഏറ്റെടുക്കും. അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിനാണ് തുറമുഖത്തിന്റെ നിര്‍മ്മാണ ചുമതല. കമ്പനിയുടെ ബിഡ് അംഗീകരിക്കണമെന്ന് വിഴിഞ്ഞം തുറമുഖം സംബന്ധിച്ച ചീഫ് …