1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2015

യുദ്ധമുണ്ടായാല്‍ ഇന്ത്യയ്ക്ക് ഇരുപത് ദിവസം മാത്രമേ പിടിച്ച് നില്‍ക്കാന്‍ സാധിക്കുവെന്ന് സിഎജി. 20 ദിവസം മാത്രം പിടിച്ച് നില്‍ക്കാനുള്ള ആയുധശേഖരം മാത്രമാണ് ഇന്ത്യയുടെ പക്കലുള്ളതെന്നാണ് സിഎജി വ്യക്തമാക്കിയിരിക്കുന്നത്. വര്‍ഷാവര്‍ഷം വാങ്ങിക്കൂട്ടുന്ന കോടികളുടെ ആയുധങ്ങള്‍ എവിടെയെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയൊന്നുമില്ല. കൂടുതല്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള ശ്രമമായും ഇതിനെ കാണാവുന്നതാണ്. എന്തായാലും സിഎജി റിപ്പോര്‍ട്ടിനെ വിശ്വസിക്കാമെങ്കില്‍ യുദ്ധം വന്നാല്‍ ഇന്ത്യ ഇരുപതാം ദിവസം വീഴും.

കഴിഞ്ഞ കുറച്ച് നാളുകളായി ഉയരുന്നതാണ് ഇന്ത്യയുട ആയുധശേഖരത്തെക്കുറിച്ചുള്ള ആശങ്ക. വളരെ കുറച്ച് മാത്രം ആയുധമാണ് ഇന്ത്യയ്ക്കുള്ളതെന്ന് ദേശീയ മാധ്യമങ്ങളും മറ്റും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടായിരുന്നു. ആ റിപ്പോര്‍ട്ടുകളെ ശരിവെയ്ക്കുന്നതാണ് സിഎജിയുടെ പുറത്തുവിട്ട റിപ്പോര്‍ട്ട്. സിഎജി പാര്‍ലമെന്റില്‍ വെച്ച റിപ്പോര്‍ട്ട് അതീവ ഗുരുതരമായ സുരക്ഷാപ്രശ്‌നമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അതിര്‍ത്തിയില്‍ സംഘര്‍ഷം ശക്തമാകുന്ന സാഹചര്യത്തിലാണ് ആയുധശേഖരത്തിലെ കുറവ് സംബന്ധിച്ച വാര്‍ത്തയും പുറത്തുവരുന്നത്.

170 തരം ആയുധങ്ങളില്‍ 125 എണ്ണവും ഇരുപത് ദിവസത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെന്നാണ് സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതില്‍തന്നെ അമ്പത് ശതമാനവും പത്ത് ദിവസത്തില്‍ താഴെ മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. ഇന്ത്യയിലെ ആയുധ നിര്‍മ്മാണശാലകളില്‍ ഉണ്ടാക്കുന്നത് കൊണ്ടുമാത്രം ഇന്ത്യയുടെ ആവശ്യങ്ങള്‍ നടക്കില്ല. ഇറക്കുമതി ചെയ്യുന്നതിന് ധാരാളം സമയവും വേണ്ടിവരുന്നു. ഇതാണ് ഇന്ത്യ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.