1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2015

സ്വന്തം ലേഖകന്‍: ഇരട്ടക്കുട്ടികള്‍ക്ക് ജീവനാംശനത്തിനായി കേസു കൊടുത്ത യുവതി കുഞ്ഞുങ്ങളുടെ ഡിഎന്‍എ പരിശോധനാ ഫലം വന്നപ്പോള്‍ പുലിവാലു പിടിച്ചു. കോടതി നിര്‍ദ്ദേശ പ്രകാരം നടത്തിയ ഡിഎന്‍എ പരിശോധനാ ഫലമാണ് യുവതിയുടെയടക്കം കണ്ണുതള്ളിച്ചത്. ഇരട്ടകള്‍ക്ക് അച്ഛന്മാര്‍ രണ്ട്!

മുന്‍ കാമുകനെതിരെയാണ് യുവതി ജീവനാംശത്തിനായി കേസു കൊടുത്തത്. കുട്ടികള്‍ തന്റേതല്ലെന്ന് മുന്‍ കാമുകന്‍ പറഞ്ഞതോടെ കോടതി ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിട്ടു. പരിശോധന ഫലം വന്നപ്പോഴാകട്ടെ ഇരട്ടക്കുട്ടികള്‍ക്ക് രണ്ട് അച്ഛന്മാരും. ഒരാള്‍ മുന്‍കാമുകനും മറ്റൊരാള്‍ യുവതിയുടെ സുഹൃത്തുമാണെന്ന് പിന്നീട് തെളിഞ്ഞു.

മുന്‍കാമുകനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ദിവസങ്ങള്‍ക്കകം സുഹൃത്തുമായി ബന്ധപ്പെട്ടതാകാം ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്നാണ് മെഡിക്കല്‍ വിദഗ്ദരുടെ അഭിപ്രായം. തന്റെ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ചെലവിനുള്ള പണം അച്ഛന്‍ നല്‍കണമെന്നാവശ്യപ്പെട്ട് യുവതി കോടതിയിലെത്തിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.

എന്തായാലും ഒരു കുട്ടിക്ക് മാത്രം മുന്‍ കാമുകന്‍ ചെലവിന് നല്‍കിയാല്‍ മതിയെന്ന് കോടതി ഉത്തരവിട്ടു. 2013 ജനുവരിയിലാണ് കുട്ടികള്‍ ജനിച്ചത്.
വൈദ്യ ശാസ്ത്രപരമായി അപൂര്‍വതയാണെങ്കിലും 13,000 കേസുകളില്‍ ഇരട്ട അച്ഛന്‍മാരുളളതായി രേഖകളുണ്ട്. ഇരട്ടകളില്‍ ഒരാള്‍ കറുത്തകുട്ടിയും മറ്റൊരാള്‍ വെളുത്തകുട്ടിയുമായുളള സംഭവങ്ങളുമുണ്ട്.

പുരുഷ ബീജത്തിന് അഞ്ച് ദിവസം വരെ സ്ത്രീ ശരീരത്തില്‍ സുരക്ഷിതമായിരിക്കാനാകുമെന്ന് വിദഗ്ദര്‍ പറയുന്നു. ഈ സമയത്ത് അണ്ഡവിസര്‍ജ്ജനം നടന്നാല്‍ ഗര്‍ഭധാരണം സംഭവിക്കാം. ഇതേ സമയത്ത് തന്നെ മറ്റൊരാളുമായി ബന്ധപ്പെട്ടാല്‍ അയാളില്‍ നിന്നും ഗര്‍ഭം ധരിക്കാന്‍ സാധ്യതയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.