സ്വന്തം ലേഖകന്‍: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ജയലളിതക്ക് എതിരെയുള്ള ബെംഗളൂരു പ്രത്യേക കോടതിയുടെ ശിക്ഷയില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് ഏഴുകോടി 32 ലക്ഷം രൂപ സഹായമായി നല്‍കിയതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. 244 പേരാണ് ഇക്കഴിഞ്ഞ ഏഴു മാസങ്ങളില്‍ സ്വയം ജീവനൊടുക്കിയത്. നാലു പേര്‍ക്ക് ചികിത്സാസഹായമായി 2 ലക്ഷം രൂപയും പാര്‍ട്ടി നല്‍കി. മൊത്തം …
സ്വന്തം ലേഖകന്‍: ബോളിവുഡ് ഗ്ലാമര്‍ താരവും അശ്ലീല ചിത്രങ്ങളിലെ മുന്‍ നായികയുമായ സണ്ണി ലിയോണിനെതിരേ വീട്ടമ്മ പരാതിയുമായി രംഗത്ത്. സണ്ണിയുടെ സിനിമകളും വെബ്‌സൈറ്റും യുവത്വത്തെ വഴി തെറ്റിക്കുന്നെന്നും ഇന്ത്യന്‍ സ്ത്രീത്വത്തിന് അപമാനമാണെന്നും പരാതിയില്‍ പറയുന്നു. അതിനു പുറകെ ഹിന്ദു ജനജാഗ്രതി സമിതി എന്ന സംഘടനയും സണ്ണിയുടെ വെബ്‌സൈറ്റിനെതിരെ രംഗത്തെത്തി. ഇന്ത്യന്‍ സത്രീത്വത്തെ അപമാനിച്ചു കൊണ്ടിരിക്കുന്ന താരത്തെ …
സ്വന്തം ലേഖകന്‍: നിര്‍ദ്ദിഷ്ട കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിക്കു മേല്‍ ചുവപ്പുനാടയുടെ കരിനിഴല്‍ വീഴുന്നതിനിടെ വിദേശ മലയാളികള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഉറപ്പ്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഈ വര്‍ഷം വിമാനം ഇറങ്ങുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. മട്ടന്നൂരില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി വിദേശമലയാളികള്‍ക്ക് ഉറപ്പു നല്‍കിയത്. ഒപ്പം രാജ്യാന്തര ഹബ്ബായി ഉയരാനുള്ള വികസന സാധ്യതകള്‍ …
സ്വന്തം ലേഖകന്‍: നഴ്‌സിംഗ് പഠിച്ച വിദ്യാര്‍ഥിയെ ഡോക്ടറാക്കുന്ന ലോകത്തെ ഒരേയൊരു സര്‍വകലാശാല എന്ന ബഹുമതി കാലിക്കറ്റ് സര്‍വകലാശാലക്ക്. സര്‍ട്ടിഫിക്കറ്റ് വിതരണത്തില്‍ ഗുരുതരമായ പാളിച്ചകളുമായി സര്‍വകലാശാല വിദ്യാര്‍ഥികളെ വട്ടം കറക്കുകയാണ്. പഠിച്ച കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റിന് പകരം പഠിക്കാത്ത കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിക്കൊണ്ടാണ് ഉത്തര, മധ്യ കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന സര്‍വകലാശാലയുടെ മറിമായങ്ങള്‍. നഴ്‌സിങ് പഠിച്ച …
സ്വന്തം ലേഖകന്‍: സോഷ്യല്‍ മീഡിയ വഴി സെക്‌സ് വീഡിയോ ക്ലിപ്പുകള്‍ വിതരണം ചെയ്യുന്ന വന്‍ സംഘത്തിലെ മുഖ്യകണ്ണിയെ ബങ്കളൂരുവില്‍ സിബിഐ അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശിയായ കൗശിക് സത്യപാല്‍ കൂനോര്‍ എന്ന യുവാവാണ് ബങ്കളുരുവില്‍ പിടിയിലായത്. ഇയാളുടെ കൈയില്‍ നിന്ന് പിടിച്ചെടുത്ത വിവിധ ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ നിന്നായി നാന്നൂറിലധികം പോണ്‍ വീഡിയോ ക്ലിപ്പുകളും സിബിഐ സംഘം …
സ്വന്തം ലേഖകന്‍: ബംങ്കളുരു സ്‌ഫോടന കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് പോകാന്‍ സുപ്രീം കോടതി അനുമതി നല്‍കി. രോഗിയായ അമ്മയെ സന്ദര്‍ശിക്കുന്നതിന് അഞ്ചു ദിവസത്തേക്കാണ് അനുമതി. ഇതിനായി ജാമ്യവ്യവസ്ഥയില്‍ കോടതി ഇളവ് അനുവദിക്കുകയായിരുന്നു. അനുമതി ലഭിച്ചതോടെ മഅദനി നാളെ തന്നെ കേരളത്തിലേക്ക് മടങ്ങുമെന്നാണ് സൂചന. യാത്രാ വിവരങ്ങള്‍ …
സ്വന്തം ലേഖകന്‍: വ്യക്തികളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു പരിധിയുണ്ടെന്നും മഹദ് വ്യക്തികളെ അപമാനിച്ചാല്‍ നടപടിയെന്നും സുപ്രീം കോടതി. ഭരണഘടന അനുശാസിക്കുന്ന തരത്തിലേ ആവിഷ്‌കാര സ്വാതന്ത്ര്യം അനുവദിക്കാന്‍ സാധിക്കുകയുള്ളൂവെന്നും സുപ്രീം കോടതി വ്യക്തമാക്കി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ് എന്നിവരെ പോലുള്ള ചരിത്ര വ്യക്തികളെ അപമാനിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. മഹദ് വ്യക്തികളെ അധിക്ഷേപിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം …
സ്വന്തം ലേഖകന്‍: ബങ്കളുരു നഗരത്തിലെ ബാറുകളിലും പബ്ബുകളിലും സ്ത്രീകളെ ജോലിക്ക് നിര്‍ത്താമെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. സ്ത്രീകളെ ബാര്‍ ഗേള്‍സായി ജോലിക്കെടുക്കാന്‍ പോലീസിന്റെ അനുമതി ആവശ്യമില്ലെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു. ബാര്‍ ഉടമകളുടെ ഹര്‍ജിയിലാണ് കോടതിയുടെ അനുമതി. എന്നാല്‍ നിയമ വിരുദ്ധമായ നടപടികളുണ്ടായാല്‍ പോലീസിന് ഇടപെടാം. ബാറുകളിലും പബ്ബുകളിലും സ്ത്രീകളെ ജോലിക്ക് വെക്കുന്നതിന് സര്‍ക്കാര്‍ …
സ്വന്തം ലേഖകന്‍: ആറന്മുള വിമാനത്താവളത്തിന്റെ കാര്യത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് എതിര്‍പ്പില്ലെന്ന് വ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മ വ്യക്തമാക്കി. മന്ത്രാലയം വിമാനത്താവളത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹരിത ട്രൈബ്യൂണലും പ്രതിരോധ മന്ത്രാലയവുമാണ് വിമാനത്താവള നിര്‍മാണത്തെ എതിര്‍ക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം നിര്‍മ്മാണം ആരംഭിക്കാന്‍ അനുമതി നല്‍കിയ 15 വിമാനത്താവളങ്ങളുടെ പട്ടികയില്‍ ആറന്മുള, കണ്ണൂര്‍ …
സ്വന്തം ലേഖകന്‍: വിദേശവാസം കഴിഞ്ഞ് നാട്ടിലെത്തുന്ന പ്രവാസികളുടെ പുനരധിവാസ പാക്കേജിനോടു ബാങ്കുകള്‍ക്ക് അവഗണനാ മനോഭാവം. ഒപ്പം കേന്ദ്ര സര്‍ക്കാരും കൈ മലര്‍ത്തുന്നതോടെ പ്രവാസികളുടെ പുനരധിവാസത്തിന്റെ മുഴുവന്‍ ബാധ്യതയും നോര്‍ക്കയുടെ ചുമലുകളിലാകുകയാണ്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളോ വേണ്ടത്ര ജീവനക്കാരോ ഇല്ലാത്ത നോര്‍ക്ക ഈ ബാധ്യത ഏറ്റെടുക്കാന്‍ കഴിയാതെ ശ്വാസം മുട്ടുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവല്‍ക്കരണം മൂലം തിരിച്ചെത്തിയ …