1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബിഹാറിലെ ഗയയില്‍ ഗ്രാമത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിച്ച കമിതാക്കളെ ജീവനോടെ കത്തിച്ചു
ബിഹാറിലെ ഗയയില്‍ ഗ്രാമത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിച്ച കമിതാക്കളെ ജീവനോടെ കത്തിച്ചു
സ്വന്തം ലേഖകന്‍: ബിഹാറിലെ ഗയയില്‍ ഗ്രാമത്തില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിച്ച കമിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയശേഷം ജീവനോടെ കത്തിച്ചു. കമിതാക്കളെ കൈയ്യോടെ പിടികൂടിയ ഗ്രാമപഞ്ചായത്തിന്റെ വിധിയെത്തുടര്‍ന്നായിരുന്നു ശിക്ഷ. 16 വയസുള്ള പെണ്‍കുട്ടിയും 36 വയസ്സുള്ള യുവാവുമാണ് ഗ്രാമപഞ്ചായത്തിന്റെ രോഷത്തിന് ഇരയായത്. ഒളിച്ചോടിയ ഇരുവരെയും മൂന്നു ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് പെണ്‍കുട്ടിയുടെ കുടുംബം കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവരെയും ഗ്രാമപഞ്ചായത്തിനു …
അനധികൃത താമസക്കാരെ കണ്ടെത്താന്‍ കുവൈത്ത് സര്‍ക്കാരിന്റെ ഇ ട്രാക്കിങ് സംവിധാനം വരുന്നു
അനധികൃത താമസക്കാരെ കണ്ടെത്താന്‍ കുവൈത്ത് സര്‍ക്കാരിന്റെ ഇ ട്രാക്കിങ് സംവിധാനം വരുന്നു
സ്വന്തം ലേഖകന്‍: അനധികൃത താമസക്കാരെ കണ്ടെത്തുന്നതിന് കുവൈത്ത് സര്‍ക്കാരിന്റെ ഇ ട്രാക്കിങ് സംവിധാനം വരുന്നു. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഓട്ടോമേറ്റഡ് ഇലക്ട്രോണിക് ട്രാക്കിങ് സംവിധാനത്തിലൂടെ രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ പിടിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. രാജ്യത്തെ 80 ശതമാനം അനധികൃത താമസക്കാരെയും ഇതിലൂടെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഒരു ലക്ഷത്തി …
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്, മെയ് 31 വരെ എമിഗ്രേഷന്‍ ക്ലിയറന്‍സ് വേണ്ടെന്ന് വിദേശകാര്യ മന്ത്രാലയം
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്, മെയ് 31 വരെ എമിഗ്രേഷന്‍ ക്ലിയറന്‍സ് വേണ്ടെന്ന് വിദേശകാര്യ മന്ത്രാലയം
സ്വന്തം ലേഖകന്‍: വിദേശത്ത് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന് മെയ് 31 വരെ എമിഗ്രേഷന്‍ ക്ലിയറന്‍സ് വേണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. നിബന്ധന ഇളവു ചെയ്ത് വിദേശകാര്യ മന്ത്രാലയം ഉത്തരവു പുറപ്പെടുവിച്ചു. നഴ്‌സ് നിയമനത്തിന്റെ ചുമതല നോര്‍ക്ക റൂട്ട്‌സ്, ഒഡെപെക് എന്നീ സര്‍ക്കാര്‍ ഏജന്‍സികളെ ഏല്‍പ്പിച്ചതിനൊപ്പം ഏപ്രില്‍ 30 ന് ശേഷം വിദേശത്ത് പോകുന്നവര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സും നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ …
ജിസിസി രാജ്യങ്ങളില്‍ റസിഡന്റ് വിസയുള്ള പ്രവാസികള്‍ക്ക് മെയ് പതിനഞ്ചു മുതല്‍ ഇ വിസ നിര്‍ബന്ധം, വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭ്യമാകില്ല
ജിസിസി രാജ്യങ്ങളില്‍ റസിഡന്റ് വിസയുള്ള പ്രവാസികള്‍ക്ക് മെയ് പതിനഞ്ചു മുതല്‍ ഇ വിസ നിര്‍ബന്ധം, വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭ്യമാകില്ല
സ്വന്തം ലേഖകന്‍: മറ്റ് ജിസിസി രാജ്യങ്ങളില്‍ റെസിഡന്‍സ് വിസയുള്ള പ്രവാസികള്‍ക്ക് മേയ് 15 മുതല്‍ ഇ വിസ നിര്‍ബന്ധമാക്കുന്നു. യുഎഇയിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ ഓണ്‍ലൈനായി വിസക്ക് അപേക്ഷിച്ച് അംഗീകാരം നേടുകയാണ് വേണ്ടത്. ഇതുവരെ ലഭിച്ചിരുന്ന ഓണ്‍ അറൈവല്‍ വിസ സംവിധാനം മേയ് 15 മുതല്‍ ലഭ്യമാകില്ല. വിമാനത്താവളങ്ങളിലെ തിരക്ക് കുറക്കുന്നതിനും യാത്രക്കാര്‍ക്ക് സൗകര്യം ഒരുക്കുന്നതിനും …
ഉപരിപഠനം വാഗ്ദാനം ചെയ്ത് പത്തു കോടി തട്ടി, ചാനല്‍ അവതാരകയും ഭര്‍ത്താവും പിടിയില്‍
ഉപരിപഠനം വാഗ്ദാനം ചെയ്ത് പത്തു കോടി തട്ടി, ചാനല്‍ അവതാരകയും ഭര്‍ത്താവും പിടിയില്‍
സ്വന്തം ലേഖകന്‍: കേരളത്തിന് പുറത്ത് എഞ്ചിനീയറിങ് സീറ്റുകല്‍ വാഗ്ദാനം ചെയ്ത് പത്തു കോടി തട്ടിയെടുത്ത കേസില്‍ ചാനല്‍ അവതാരകയും ഭര്‍ത്താവും പിടിയില്‍. 150 ലേറെ ഉദ്യോഗാര്‍ഥികളാണ് ദമ്പതികളുടെ വലയില്‍ വീണത്. ചാനല്‍ അവതാരക രാരി ജയേഷ്, ഭര്‍ത്താവ് ജയേഷ് കെ. കുമാര്‍ എന്നിവരെ എറണാകുളം സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. കൊച്ചി പനമ്പിള്ളി നഗറിലെ ആദിത്യ …
ആഗോള താപനം, സമുദ്രനിരപ്പ് ഉയരുന്നു, പല പ്രധാന നഗരങ്ങളും ഭാവിയില്‍ വെള്ളത്തിനടിയില്‍ ആയേക്കാം
ആഗോള താപനം, സമുദ്രനിരപ്പ് ഉയരുന്നു, പല പ്രധാന നഗരങ്ങളും ഭാവിയില്‍ വെള്ളത്തിനടിയില്‍ ആയേക്കാം
സ്വന്തം ലേഖകന്‍: ആഗോള താപനത്തിന്റെ ഫലമായി സമുദ്രനിരപ്പ് ഓരോവര്‍ഷവും അപകടകരമായ നിലയിലേക്ക് ഉയര്‍ന്നു കൊണ്ടിരിക്കുകയാണെന്ണ് റിപ്പോര്‍ട്ട്. മഞ്ഞുമലകള്‍ ഉരുകിയുണ്ടാകുന്ന ജലപ്രവാഹമാണ് സമുദ്രനിരപ്പ് ഉയരാന്‍ പ്രധാന കാരണം. 1901 മുതല്‍ 2010 വരെയുള്ള കാലയളവില്‍ 19 സെമീ വരെ സമുദ്രനിരപ്പ് ഉയര്‍ന്നതായാണ് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച യുഎന്‍ വിദഗ്ധസമിതിയുടെ കണ്ടെത്തല്‍. ശരാശരി 1.7 മില്ലിമീറ്റര്‍ വീതമായിരുന്നു ഓരോ …
ബംഗ്ലാദേശില്‍ വീണ്ടും ബ്ലോഗറെ കൊലപ്പെടുത്തി, പുറകില്‍ മത തീവ്രവാദികളെന്ന് സംശയം
ബംഗ്ലാദേശില്‍ വീണ്ടും ബ്ലോഗറെ കൊലപ്പെടുത്തി, പുറകില്‍ മത തീവ്രവാദികളെന്ന് സംശയം
സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ മതനിരപേക്ഷ നിലപാടുള്ള ബ്ലോഗര്‍മാരെ വേട്ടയാടുന്നത് തുടരുന്നു. മത തീവ്രവാദത്തിനെതിരെ തന്റെ എഴുത്തുകളില്‍ ശക്തമായ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ മറ്റൊരു ബ്ലോഗറെ കൂടി കൊലപ്പെടുത്തി. സില്‍ഹത്ത് നഗരത്തില്‍ ഇന്നലെയാണ് സംഭവം. മുക്തോ മോനക്ക് വേണ്ടി ബ്ലോഗ് എഴുതിയിരുന്ന അനന്ത ബിജോയ് ദാസിനെയാണ് മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം വെട്ടിക്കൊന്നത്. നേരത്തെ കൊല്ലപ്പെട്ട അവിജിത് …
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്, ചെലവുകള്‍ തൊഴിലുടമ വഹിക്കണം, ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഈടാക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്, ചെലവുകള്‍ തൊഴിലുടമ വഹിക്കണം, ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഈടാക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: വിദേശത്തേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ചെലവുകള്‍ തൊഴിലുടമ വഹിക്കണമെന്നും അത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഫീസായി ഈടാക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. മൂന്നു ഏജന്‍സികള്‍ക്ക് മാത്രമായിരിക്കും റിക്രൂട്ട്‌മെന്റ് ചുമതല എന്നും കുവൈത്തിലെ ഇന്ത്യന്‍ എംബസ്സി സ്ഥിരീകരിച്ചു. കേരളത്തിലെ നോര്‍ക്ക, റൂട്ട്‌സ്, ഒഡെപെക്, തമിഴ്‌നാട് സര്‍ക്കാറിന്റെ കീഴിലുള്ള ഓവര്‍സീസ് മാന്‍ പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്കാണ് …
സത്യം തട്ടിപ്പു കേസില്‍ രാമലിംഗ രാജുവിന് ജാമ്യം, ശിക്ഷ മരവിപ്പിച്ചു
സത്യം തട്ടിപ്പു കേസില്‍ രാമലിംഗ രാജുവിന് ജാമ്യം, ശിക്ഷ മരവിപ്പിച്ചു
സ്വന്തം ലേഖകന്‍: സത്യം തട്ടിപ്പു കേസില്‍ ബി. രാലലിംഗ രാജു ഉള്‍പ്പടെയുള്ളവര്‍ക്ക് ജാമ്യം. സത്യം കമ്പനി സ്ഥാപകന്‍ ബി രാമലിംഗ രാജു,? സഹോദരന്‍ ബി രാമരാജു ഉള്‍പ്പെടെ പത്തു പേര്‍ക്കാണ് മെട്രോപൊളിറ്റന്‍ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഇവരുടെ തടവു ശിക്ഷ മരവിപ്പിച്ചിട്ടുമുണ്ട്. രാമലിംഗ രാജുവും സഹോദരനും ഒരു ലക്ഷം രൂപയും മറ്റുള്ളവര്‍ അന്‍പതിനായിരം രൂപയും …
വിദേശത്തെ കള്ളപ്പണ നിക്ഷേപം തടയുന്നതിനുള്ള ബില്‍ ലോക്‌സഭ കടന്നു, 10 വര്‍ഷം വരെ തടവും കനത്ത പിഴയും
വിദേശത്തെ കള്ളപ്പണ നിക്ഷേപം തടയുന്നതിനുള്ള ബില്‍ ലോക്‌സഭ കടന്നു, 10 വര്‍ഷം വരെ തടവും കനത്ത പിഴയും
സ്വന്തം ലേഖകന്‍: വിദേശത്തെ കള്ളപ്പണ നിക്ഷേപം തടയുന്നതിനുള്ള ബില്‍ ലോക്‌സഭ കടന്നു. കള്ളപ്പണ നിക്ഷേപകര്‍ക്ക് 10 വര്‍ഷം വരെ തടവും കനത്ത പിഴയും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. മാര്‍ച്ചില്‍ കള്ളപ്പണ വിവാദം കത്തിനിന്ന സമയത്താണ് കേന്ദ്രസര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചത്. കൃത്യമായ നികുതിയും പലിശയും പിഴയുമടച്ച് വിദേശത്തുള്ള കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ തയാറുള്ളവര്‍ക്ക് അതിന് അനുമതി നല്‍കുന്ന …