1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ടീമില്‍ സ്ഥാനം വേണമെങ്കില്‍ ഉന്നതര്‍ക്ക് ശരീരം കാഴ്ച വക്കണം, ശ്രീലങ്കന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി
ടീമില്‍ സ്ഥാനം വേണമെങ്കില്‍ ഉന്നതര്‍ക്ക് ശരീരം കാഴ്ച വക്കണം, ശ്രീലങ്കന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി
സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ ദേശീയ വനിതാ ക്രിക്കറ്റ് ടീമില്‍ സ്ഥാനം വേണമെങ്കില്‍ ഉന്നതര്‍ക്ക് ശരീരം കാഴ്ച വക്കണമെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ടീമില്‍ പൊട്ടിത്തെറി. ആരോപണത്തെക്കുറിച്ച് അന്വേഷിച്ച സമിതി ഇത് ശരിയാണെന്ന് കണ്ടെത്തി. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇതു സംബന്ധിച്ച ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി നിമല്‍ ദിസനായകെയെ …
വിവാഹത്തിന് വധു 10 പവനില്‍ കൂടുതല്‍ സ്വര്‍ണം ധരിക്കരുതെന്ന നിയമം കൊണ്ടുവരണമെന്ന് കേരളാ വനിതാ കമ്മീഷന്‍
വിവാഹത്തിന് വധു 10 പവനില്‍ കൂടുതല്‍ സ്വര്‍ണം ധരിക്കരുതെന്ന നിയമം കൊണ്ടുവരണമെന്ന് കേരളാ വനിതാ കമ്മീഷന്‍
സ്വന്തം ലേഖകന്‍: വിവാഹത്തിന് വധു 10 പവനില്‍ കൂടുതല്‍ സ്വര്‍ണം ധരിക്കരുതെന്ന നിയമം കൊണ്ടുവരണമെന്ന് കേരളാ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതായി വനിതാ കമ്മീഷന്‍ അധ്യക്ഷ കെ സി റോസക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ആഭരണങ്ങളേക്കാള്‍ പെണ്‍കുട്ടികളുടെ വ്യക്തിത്വത്തിന് വിലകല്‍പിക്കണമെന്നും അവര്‍ പറഞ്ഞു. 10 പവനില്‍ കൂടുതല്‍ സ്വര്‍ണം അണിയുകയാണെങ്കില്‍ …
അന്തരിച്ച നടി ശ്രീവിദ്യയുടെ വില്‍പ്പത്രം, മുന്‍ മന്ത്രി ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം
അന്തരിച്ച നടി ശ്രീവിദ്യയുടെ വില്‍പ്പത്രം, മുന്‍ മന്ത്രി ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം
സ്വന്തം ലേഖകന്‍: അന്തരിച്ച നടി ശ്രീവിദ്യയുടെ വില്‍പ്പത്രം സംബന്ധിച്ച പരാതിയില്‍ മുന്‍ മന്ത്രി ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. നടി ശ്രീവിദ്യയുടെ വില്‍പ്പത്രം ഗണേഷ് കുമാര്‍ സ്വാര്‍ഥ താത്പര്യത്തിനായി അട്ടിമറിച്ചെന്നാണ് പരാതി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് അന്വേഷണത്തിന് ഉത്തരവു നല്‍കിയത്. നേരത്തെ ഇതു സംബന്ധിച്ചു ശ്രീവിദ്യയുടെ സഹോദരന്‍ ശങ്കരരാമന്‍ മന്ത്രിക്കു നല്‍കിയ പരാതി …
പ്രവാസികള്‍ക്ക് അതാത് രാജ്യത്തു നിന്നുതന്നെ ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനുള്ള അവസരം ഒരുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍
പ്രവാസികള്‍ക്ക് അതാത് രാജ്യത്തു നിന്നുതന്നെ ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനുള്ള അവസരം ഒരുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് അതാത് രാജ്യത്തു നിന്നുതന്നെ ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനുള്ള അവസരം ഒരുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കി. ജോലി ചെയ്യുന്ന രാജ്യത്തു വച്ചുതന്നെ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള നിയമ നിര്‍മാണപ്രക്രിയയില്‍ വലിയ പുരോഗതിയുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ നസിം സെയ്ദി പറഞ്ഞു. ജനപ്രാതിനിധ്യ ഭേദഗതി സംബന്ധിച്ചു കമ്മിഷന്റെ അഭിപ്രായം …
ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ മക്കയില്‍ ഒരുങ്ങുന്നു, സന്ദര്‍ശകര്‍ക്കായി പതിനായിരം മുറികള്‍
ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ മക്കയില്‍ ഒരുങ്ങുന്നു, സന്ദര്‍ശകര്‍ക്കായി പതിനായിരം മുറികള്‍
സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും വലിയ ഹോട്ടല്‍ മക്കയില്‍ അണിഞ്ഞൊരുങ്ങുന്നു. പ്രശസ്ത രൂപകല്‍പ്പനാ വിദഗ്ദരായ ദാര്‍ അല്‍ ഹാന്ദസായാണ് ഹോട്ടലിന്റെ രൂപരേഖ തയ്യാറാക്കിയത്. 3.5 ബില്യണ്‍ ഡോളര്‍ ചെലവു പ്രതീക്ഷിക്കുന്ന ഹോട്ടല്‍ 1.4 മില്യണ്‍ ചതുരശ്ര മീറ്ററില്‍ പരന്നു കിടക്കുന്നു. പതിനായിരം റൂമുകളും 70 റസ്‌റ്റോറന്റുകളും ഷോപ്പിംഗ് കേന്ദ്രങ്ങളും ഹെലിപ്പാഡുകളും വലിയ കോണ്‍ഫറന്‍സ് ഹാളുകളും അടങ്ങിയതാണ് …
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ഉടനെന്ന് വിഎച്ച്പി നേതാവ് സാധ്വി പ്രാചി, മോദി സര്‍ക്കാരിന്റെ കാലാവധി തീരും മുമ്പ് പണി തീര്‍ക്കും
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ഉടനെന്ന് വിഎച്ച്പി നേതാവ് സാധ്വി പ്രാചി, മോദി സര്‍ക്കാരിന്റെ കാലാവധി തീരും മുമ്പ് പണി തീര്‍ക്കും
സ്വന്തം ലേഖകന്‍: അയോധ്യയിലെ തര്‍ക്ക ഭുമിയില്‍ രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് വിഎച്ച്പി നേതാവ് സാധ്വി പ്രാചി വ്യക്തമാക്കി. മോദി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കും മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും സാധ്വി പ്രാചി പറഞ്ഞു. നേരത്തെ കൊലപാതക കേസില്‍ സല്‍മാന്‍ ഖാന് ജാമ്യം ലഭിച്ചത് ഖാന്‍ ആയതുകൊണ്ടാണെന്ന പ്രസ്താവന വഴി വിവാദ നായികയായിരുന്നു സധ്വി പ്രാചി. ബിജെപി …
രാജസ്ഥാനില്‍ ഗുജ്ജറുകള്‍ സംവരണത്തിനായി നടത്തുന്ന പ്രക്ഷോഭം തെരുവിലേക്ക്, റയില്‍, റോഡ് ഗതാഗതം താറുമാറായി
രാജസ്ഥാനില്‍ ഗുജ്ജറുകള്‍ സംവരണത്തിനായി നടത്തുന്ന പ്രക്ഷോഭം തെരുവിലേക്ക്, റയില്‍, റോഡ് ഗതാഗതം താറുമാറായി
സ്വന്തം ലേഖകന്‍: രാജസ്ഥാനില്‍ ഗുജ്ജറുകള്‍ സംവരണം ആവശ്യപ്പെട്ടു നടത്തുന്ന പ്രക്ഷോഭം തെരുവിലേക്ക്. സര്‍ക്കാര്‍ ജോലിയില്‍ അഞ്ച് ശതമാനം സംവരണം നല്‍കണമെന്നാണ് ഗുജ്ജര്‍ സമുദായത്തിലുള്ളവരുടെ ആവശ്യം. പ്രശ്‌നം ചര്‍ച്ച ചെയ്യാനായി രാജസ്ഥാന്‍ സര്‍ക്കാര്‍ ഗുജ്ജര്‍ സമുദായ നേതാക്കളെ ക്ഷണിച്ചെങ്കിലും നേതാക്കള്‍ ക്ഷണം നിരസിച്ചു. സര്‍ക്കാര്‍ തങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം നല്‍കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഗുജ്ജര്‍ അര്‍കാശന്‍ സംഘര്‍ഷ് സമിതി …
ഡല്‍ഹി ഭരണ തര്‍ക്കം, മോദിക്കും ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ക്കുമെതിരെ തീതുപ്പി കെജ്‌രിവാള്‍
ഡല്‍ഹി ഭരണ തര്‍ക്കം, മോദിക്കും ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ക്കുമെതിരെ തീതുപ്പി കെജ്‌രിവാള്‍
സ്വന്തം ലേഖകന്‍: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ നജീബ് ജങ്ങും തമ്മിലുള്ള അധികാര തര്‍ക്കം രൂക്ഷമായതോടെ മോദിക്കും ഗവര്‍ണക്കുമെതിരെ തീതുപ്പിക്കൊണ്ട് കെജ്‌രിവാള്‍ രംഗത്തെത്തി. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പ്രവര്‍ത്തനം ഇംഗ്ലണ്ടിലെ രാജ്!ഞി എലിസബത്തിന്റേതു പോലെയാണെന്നും വൈസ്!റോയിയെ പോലെയാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ പെരുമാറുന്നതും അദ്ദേഹം തുറന്നടിച്ചു. വെറും മൂന്ന് എംഎല്‍എമാരെ വച്ച് ഡല്‍ഹി സംസ്ഥാനത്തെ ഭരണം …
ഇന്ത്യയുള്‍പ്പെടെ 12 രാജ്യങ്ങളില്‍ നിന്നുള്ള വീട്ടുജോലിക്കാരുടെ നിയമനം കുവൈറ്റ് മരവിപ്പിച്ചു
ഇന്ത്യയുള്‍പ്പെടെ 12 രാജ്യങ്ങളില്‍ നിന്നുള്ള വീട്ടുജോലിക്കാരുടെ നിയമനം കുവൈറ്റ് മരവിപ്പിച്ചു
സ്വന്തം ലേഖകന്‍: ഇന്ത്യയുള്‍പ്പെടെ 12 രാജ്യങ്ങളില്‍ നിന്നുള്ള വീട്ടുജോലിക്കാരുടെ നിയമനം കുവൈറ്റ് മരവിപ്പിച്ചു. വീറ്റുജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തിയത് നിരക്ക് വര്‍ധന മൂലമാണെന്നാണ് വിശദീകരണം. റിക്രൂട്ട്‌മെന്റ് നിരക്ക് ക്രമാതീതമായി വര്‍ധിച്ചതാണ് റിക്രൂട്ട്‌മെന്റ് മരവിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് കുവൈത്ത് റിക്രൂട്ട്‌മെന്റ് യൂണിയനെ നയിച്ചതെന്ന് ചെയര്‍മാന്‍ ഫാദില്‍ അശ്കനാനി പറഞ്ഞു. ഇന്ത്യ, ഇന്തോനേഷ്യ, നേപ്പാള്‍, ഉഗാണ്ട, എത്യോപ്യ, മാലി, ടാന്‍സാനിയ, ഗിനിയ, …
ഗീലാനിക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്ല, ഇന്ത്യന്‍ പൗരനാണെന്ന് വ്യക്തമാക്കാന്‍ കേന്ദ്രം
ഗീലാനിക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്ല, ഇന്ത്യന്‍ പൗരനാണെന്ന് വ്യക്തമാക്കാന്‍ കേന്ദ്രം
സ്വന്തം ലേഖകന്‍: കാശ്മീരി വിഘടനവാദി നേതാവ് സയിദ് അലി ഷാ ഗീലാനിക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അനുവദിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പാസ്‌പോര്‍ട്ടിനായി ഗിലാനി നല്‍കിയ അപേക്ഷ അപൂര്‍ണമാണെന്നും ആ രൂപത്തില്‍ തുടര്‍നടപടികള്‍ നടത്താനാവില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. സൗദിയില്‍ രോഗബാധിതയായി കഴിയുന്ന മകളെ കാണാനാണ് ഗീലാനി പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്. അതേസമയം,? പാസ്‌പോര്‍ട്ട് ലഭിക്കാന്‍ താന്‍ ഇന്ത്യന്‍ പൗരനാണെന്ന് …