സ്വന്തം ലേഖകന്‍: മോദി സര്‍ക്കാറിനെ വിമര്‍ശിച്ചതിന് മദ്രാസ് ഐഐടിയിലെ വിദ്യാര്‍ഥി സംഘടനയുടെ അംഗീകാരം പിന്‍വലിച്ചതില്‍ പ്രതിഷേധം വ്യാപകമാകുന്നു. ബിആര്‍ അംബേദ്കറുടെയും പെരിയാറിന്റെയും ആശയങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം നിലവില്‍ വന്ന അംബേദ്കര്‍ പെരിയാര്‍ സ്റ്റുഡന്റ്‌സ് സര്‍ക്കിള്‍ (എപിഎസ്‌സി) എന്ന സംഘടനയുടെ അംഗീകാരമാണ് ഐഐടി അധികൃതര്‍ പിന്‍വലിച്ചത്. സംഘടന മോദി സര്‍ക്കാറിനെതിരെ ദളിത് വിദ്യാര്‍ഥികളെ …
സ്വന്തം ലേഖകന്‍: പതിനെട്ടു വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഇന്നു മുതല്‍ സര്‍ക്കാര്‍ ഏജന്‍സികളിലൂടെ മാത്രം. സ്വകാര്യ ഏജന്‍സികള്‍ക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അനുമതി റദ്ദാക്കിയതിനു പകരമായുള്ള സംവിധാനം പൂര്‍ണമായി നടപ്പാകും വരെ ഇസിഎന്‍ആര്‍ (ഇമിഗ്രേഷന്‍ ചെക് നോട്ട് റിക്വയേഡ്) വ്യവസ്ഥ തുടരണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചു. ഇതോടെ ഇന്നു മുതല്‍ ഇമിഗ്രേഷന്‍ …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് കേരളത്തിലും വേരു പടര്‍ത്തുന്നതായി സൂചന നല്‍കിക്കൊണ്ട് സംഘടനക്ക് മലയാളത്തില്‍ ബ്ലൊഗ്. മേയ് 25 ന് തുടങ്ങിയ അന്‍സാറുല്‍ ഖിലാഫ എന്ന ബ്‌ളോഗിനെ കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്ന് ഇരുപതോളം യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട് ചെയ്‌തെന്ന കണ്ടെത്തലിന് പുറകെയാണ് ബ്ലോഗിന്റെ വാര്‍ത്ത …
സ്വന്തം ലേഖകന്‍: രാജഭരണം മാറി ജനായത്ത ഭരണം വന്നെങ്കിലും ആചാരങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ മൈസൂര്‍ രാജ കുടുംബം തയ്യാറല്ല. ഇരുപത്തിമൂന്നുകാരനായ യദുവീര്‍ കൃഷ്ണദത്ത ചാമരാജ വൊഡയാര്‍ മൈസൂരിന്റെ പുതിയ രാജാവായി അധികാരമേറ്റു. മൈസൂരുവിലെ അംബ വിലാസ് കൊട്ടാരത്തിലാണ് കിരീടധാരണ ചടങ്ങുകള്‍ നടന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തോടു കൂടി രാജഭരണം അവസാനിച്ചതിനാല്‍ വൊഡയാര്‍ കുടുംബത്തിലെ തീര്‍ത്തും സ്വകാര്യമായ …
സ്വന്തം ലേഖകന്‍: സര്‍ക്കാര്‍ ജോലികള്‍ക്ക് സംവരണം ആവശ്യപ്പെട്ട് രാജസ്ഥാനില്‍ ഗുജ്ജാറുകള്‍ എട്ട് ദിവസമായി നടത്തിവന്ന പ്രക്ഷോഭം അവസാനിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ ജോലികളില്‍ ഗുജ്ജാറുകള്‍ക്ക് അഞ്ച് ശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെയാണ് ഗുജ്ജാറുകള്‍ സമരം അവസാനിപ്പിച്ചത്. സര്‍ക്കാര്‍ ജോലിക്ക് ഗുജ്ജാര്‍ വിഭാഗത്തിന് അഞ്ച് ശതമാനം സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഈ …
സ്വന്തം ലേഖകന്‍: 2017 ലെ ഇന്ത്യയില്‍ വച്ചു നടക്കുന്ന അണ്ടര്‍ 17 ഫിഫ ലോകകപ്പിനു കൊച്ചി വേദിയാകും. മറ്റു നാലു ഇന്ത്യന്‍ നഗരങ്ങള്‍ക്കൊപ്പമാണ് കൊച്ചിയില്‍ ലോകകപ്പ് നടക്കുക. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഗോവ എന്നിവയാണു മറ്റു വേദികള്‍. അഞ്ചു സ്ഥലങ്ങളിലായി ആറു പ്രാഥമിക ഗ്രൂപ്പ് മല്‍സരങ്ങള്‍ നടത്താനാണ് ഫിഫയുടെ പദ്ധതി. ലോകകപ്പ് വേദിയാകാനുള്ള രണ്ടാമത്തെ കടമ്പയും …
സ്വന്തം ലേഖകന്‍: യുവേഫ യുറോപ ലീഗ് കിരീടം സ്പാനിഷ് ക്ലബ്ബായ സെവിയ്യ സ്വന്തമാക്കി. ഫൈനലില്‍ യുക്രൈന്‍ ക്ലബ്ബ് നിപ്രൊപെട്രോസ്‌കിയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് സെവിയ്യ പരാജയപ്പെടുത്തിയത്. സെവിയ്യയുടെ നാലാം യുറോപ ലീഗ് കിരീടമാണിത്. പോളണ്ടിന്റെ തലസ്ഥാന നഗരിയായ വാഴ്‌സയായിരുന്നു ഫൈനല്‍ വേദി. സെമിയില്‍ ഇറ്റാലിയന്‍ ടീമായ നാപോളിയെ വീഴ്ത്തിയ യുക്രൈന്‍ ടീമിന് പക്ഷെ നാലാം കിരീടം …
സ്വന്തം ലേഖകന്‍: അലിഗഡ് മുസ്ലീം സര്‍വകലാശാലയുടെ മെഡിക്കല്‍ ഡന്റല്‍ പ്രവേശന പരീക്ഷയില്‍ വ്യാപക ക്രമക്കേട് നടന്നതായി പരാതി. പരീക്ഷാ ഫലം റദ്ദാക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. പരീക്ഷയെഴുതുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോപ്പിയടിക്കാനുള്ള സഹായം ലഭിച്ചുവെന്ന് 24 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിക്കുന്നു. ആകെയുള്ള എഴുപത് സീറ്റില്‍ 35 പേര്‍ക്കും പ്രവേശനം ലഭിച്ചത് …
സ്വന്തം ലേഖകന്‍: ഉത്തരേന്ത്യയേയും ആന്ധ്ര, തെലുങ്കാന മേഖലയേയും പൊള്ളിച്ചു കൊണ്ട് കൊടും ചൂട് തുടരുന്നതിനിടെ ജന ജീവിതം ദുസ്സഹമാക്കി ചൂടു കാറ്റും വ്യാപകമായി വീശിത്തുടങ്ങി. രാജ്യത്ത് കടുത്ത ചൂടിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 1400 കവിഞ്ഞു. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും വീടിന് പുറത്ത് കഴിയുന്നവരുമാണ് മരിച്ചവരില്‍ …
സ്വന്തം ലേഖകന്‍: അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള അധികാര തര്‍ക്കം രൂക്ഷമാകുന്നതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ അധികാരം പരിമിതപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം തള്ളി ഡല്‍ഹി നിയമസഭ പ്രമേയം പാസാക്കി. പ്രത്യേക സമ്മേളനം വിളിച്ചാണ് പ്രമേയം തള്ളിയത്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ അധികാരത്തില്‍ കൈകടത്തുന്നതിനുള്ള ഭരണഘടനാ വിരുദ്ധ നീക്കമാണു കേന്ദ്രത്തിന്റേതെന്ന് പ്രമേയം …