1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പാസ്‌പോര്‍ട്ട് കിട്ടാന്‍ കശ്മീര്‍ വിഘടനവാദി നേതാവ് ഗീലാനി ഇന്ത്യക്കാരനാണെന്ന് സത്യപ്രസ്താവന നല്‍കി
പാസ്‌പോര്‍ട്ട് കിട്ടാന്‍ കശ്മീര്‍ വിഘടനവാദി നേതാവ് ഗീലാനി ഇന്ത്യക്കാരനാണെന്ന് സത്യപ്രസ്താവന നല്‍കി
സ്വന്തം ലേഖകന്‍: പാസ്‌പോര്‍ട്ട് കിട്ടാന്‍ കശ്മീര്‍ വിഘടനവാദി നേതാവ് ഗീലാനി ഇന്ത്യക്കാരനാണെന്ന് സത്യപ്രസ്താവന നല്‍കി. പാസ്‌പോര്‍ട്ട് അധികൃതരുടെ മുമ്പില്‍ സത്യപ്രസ്താവന നല്‍കി പുറത്തിറങ്ങിയ ശേഷം നിര്‍ബന്ധം കൊണ്ടാണ് താന്‍ ഇത്തരത്തില്‍ ഒരു സത്യപ്രസ്താവനക്ക് തയ്യാറായതെന്ന് പ്രസ്താവിക്കുകയും ചെയ്തു. ഗീലാനി തന്റെ ബയോമെട്രിക് ഡാറ്റ, വിരലടയാളം, ഐറിസ് സ്‌കാന്‍ എന്നിവ നിയുക്ത കൗണ്ടറില്‍ സമര്‍പ്പിച്ചതായി മേഖലാ പാസ്‌പോര്‍ട്ട് …
കേരളത്തില്‍ ബലാത്സംഗത്തിന് ഇരയാകുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ
കേരളത്തില്‍ ബലാത്സംഗത്തിന് ഇരയാകുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ
സ്വന്തം ലേഖകന്‍: കേരളത്തില്‍ ബലാത്സംഗത്തിന് ഇരയാകുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ. ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം 709 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുട്ടികള്‍ക്കെതിരായ പീഡനം തടയാന്‍ കര്‍ശന നിയമങ്ങളും നടപടികളുമുണ്ടെങ്കിലും അവയൊന്നും വേണ്ടത്ര ഫലം ചെയ്യുന്നില്ലെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്. പോയ വര്‍ഷം കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുടെ എണ്ണത്തില്‍ …
ഇന്ത്യ മുഴുവന്‍ മാഗി നൂഡില്‍സിന്റെ വില്‍പ്പന നിരോധിച്ചു, നടപടി കൂടിയ അളവില്‍ ഈയവും അജിനോമോട്ടോയും കണ്ടെത്തിയതിനെ തുടര്‍ന്ന്
ഇന്ത്യ മുഴുവന്‍ മാഗി നൂഡില്‍സിന്റെ വില്‍പ്പന നിരോധിച്ചു, നടപടി കൂടിയ അളവില്‍ ഈയവും അജിനോമോട്ടോയും കണ്ടെത്തിയതിനെ തുടര്‍ന്ന്
സ്വന്തം ലേഖകന്‍: ഇന്ത്യ മുഴുവന്‍ മാഗി നൂഡില്‍സിന്റെ വില്‍പ്പന നിരോധിച്ചു. കൂടിയ അളവില്‍ ഈയവും അജിനോമോട്ടോയും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ആരോഗ്യത്തിനു ഹാനികരമായതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ പദാര്‍ഥങ്ങള്‍ ഉയര്‍ന്ന അളവില്‍ കണ്ടെത്തിയതിനാല്‍ മാഗി നൂഡില്‍സിന്റെ ഉല്‍പാദനം, വിതരണം, വില്‍പന, ഇറക്കുമതി എന്നിവ അടിയന്തരമായി നിര്‍ത്തി വക്കണമെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ, ഗുണമേന്മാ അതോറിറ്റിയുടെ ഉത്തരവില്‍ പറയുന്നു. മാഗിയുടെ ഒന്‍പതുതരം …
ജിദ്ദ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂ അംഗം പിടിയില്‍
ജിദ്ദ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂ അംഗം പിടിയില്‍
സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യക്ക് നാണക്കേടുണ്ടാക്കി സ്വര്‍ണം കടത്താന്‍ ശ്രമിച്ച ക്യാബിന്‍ ക്രൂ അംഗത്തെ ജിദ്ദ വിമാനത്താവളത്തില്‍ കൈയ്യോടെ പിടികൂടി. കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗമാണ് പിടിയിലായതെന്നാണ് സൂചന. എന്നാല്‍ പിടിക്കപ്പെട്ട ക്യാബിന്‍ ക്രൂവിന്റെ പേരുവിവരങ്ങള്‍ എയര്‍ ഇന്ത്യയോ ജിദ്ദ വിമാനത്താവള അധികൃതരോ പുറത്തു വിട്ടിട്ടില്ല. വിമാനത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുമ്പോള്‍ …
വേള്‍ഡ് ഡാന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി പെണ്‍കുട്ടിക്ക് ഒന്നാം സ്ഥാനം
വേള്‍ഡ് ഡാന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി പെണ്‍കുട്ടിക്ക് ഒന്നാം സ്ഥാനം
സ്വന്തം ലേഖകന്‍: ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെഡറേഷന്‍ന്റെ ആഭിമുഖ്യത്തില്‍ ഇറ്റലിയിലെ ബെല്ലാരിയയില്‍ നടന്ന വേള്‍ഡ് ഡാന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി പെണ്‍കുട്ടിക്ക് ഒന്നാം സ്ഥാനം. സപ്ത രാമന്‍ നമ്പൂതിരിയാണ് ഫോക് ഡാന്‍സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി ചരിത്രം കുറിച്ചത്. 31 രാജ്യങ്ങളില്‍ നിന്നുമായി 1600 ഓളം നര്‍ത്തകര്‍ 20 വ്യത്യസ്ത നൃത്ത വിഭാഗങ്ങളിലായി പങ്കെടുക്കുന്ന മത്സരമാണ് വേള്‍ഡ് …
മുല്ലപ്പെരിയാര്‍, പുതിയ അണക്കെട്ടിനുള്ള പരിസ്ഥിതി ആഘാത പഠനത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രം
മുല്ലപ്പെരിയാര്‍, പുതിയ അണക്കെട്ടിനുള്ള പരിസ്ഥിതി ആഘാത പഠനത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രം
സ്വന്തം ലേഖകന്‍: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനായി പരിസ്ഥിതി ആഘാത പഠനം നടത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. നേരത്തെ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയുന്നതിന് പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേരളത്തിന് കേന്ദ്രം അനുമതി നല്‍കിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അനുവാദം നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മുല്ലപ്പെരിയാറില്‍ …
2022 ലെ ഫിഫ ലോകകപ്പ്, ഖത്തറിനെ ഒഴിവാക്കിയാല്‍ തങ്ങള്‍ നടത്താമെന്ന് ഇംഗ്ലണ്ട്
2022 ലെ ഫിഫ ലോകകപ്പ്, ഖത്തറിനെ ഒഴിവാക്കിയാല്‍ തങ്ങള്‍ നടത്താമെന്ന് ഇംഗ്ലണ്ട്
സ്വന്തം ലേഖകന്‍: 2022 ലെ ലോകകപ്പ് വേദിയായ ഖത്തറിനെ ഒഴിവാക്കുകയാണെങ്കില്‍ ടൂര്‍ണമെന്റ് നടത്താന്‍ തയ്യാറാണെന്ന് ഇംഗ്ലണ്ട് വ്യക്തമാക്കി. ബ്രിട്ടീഷ് കായിക സെക്രട്ടറി ജോണ്‍ വിറ്റ്ങ്‌ഡെലാണ് ലോക ഫുട്‌ബോള്‍ മാമാങ്കം ഏറ്റെടുത്ത് നടത്താനുള്ള സന്നദ്ധത പ്രഖ്യാപിച്ചത്. 2018, 2022 ലോകകപ്പ് വേദികള്‍ നിശ്ചയിച്ചതില്‍ വ്യാപക അഴിമതി നടന്നുവെന്ന ആരോപണങ്ങള്‍ ഫിഫക്കകത്തും പുറത്തും വ്യാപകമായി ഉയര്‍ന്നതോടെയാണ് ഈ ലോകകപ്പുകള്‍ …
മാഗി നൂഡില്‍സില്‍ മായം, നെസ്‌ലെ നൂഡില്‍സിന്റെ ഇന്ത്യയിലെ വില്‍പ്പന നിര്‍ത്തി
മാഗി നൂഡില്‍സില്‍ മായം, നെസ്‌ലെ നൂഡില്‍സിന്റെ ഇന്ത്യയിലെ വില്‍പ്പന നിര്‍ത്തി
സ്വന്തം ലേഖകന്‍: മാഗി നൂഡില്‍സില്‍ അപകടകരമായ അളവില്‍ ഈയം ഉണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ നിര്‍മ്മാതാക്കളായ നെസ്‌ലെ നൂഡില്‍സിന്റെ ഇന്ത്യയിലെ വില്‍പ്പന നിര്‍ത്തിവച്ചു. നൂഡില്‍സില്‍ ആരോഗ്യത്തിനു ഹാനികരമായ പദാര്‍ഥങ്ങള്‍ ഉണ്ടെന്ന കാരണത്താല്‍ വിവിധ സംസ്ഥാനങ്ങള്‍ മാഗി നൂഡില്‍സിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം മാഗി നൂഡില്‍സ് രാജ്യവ്യാപകമായി നിരോധിക്കുന്നതു പരിഗണിക്കുമെന്നു കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ മന്ത്രി റാംവിലാസ് പാസ്വാന്‍ …
കൊച്ചി മെട്രോയെ കടത്തിവെട്ടി ജയ്പൂര്‍ മെട്രോ ഓട്ടം തുടങ്ങി
കൊച്ചി മെട്രോയെ കടത്തിവെട്ടി ജയ്പൂര്‍ മെട്രോ ഓട്ടം തുടങ്ങി
സ്വന്തം ലേഖകന്‍: കൊച്ചി മെട്രോ നിര്‍മ്മാണം തട്ടിയും തടഞ്ഞും മുന്നേറുന്നതിനിടയില്‍ രാജസ്ഥാനില്‍ ജയ്പൂര്‍ മെട്രോ ഓട്ടം തുടങ്ങി. മാന്‍സരോവറില്‍ നിന്ന് ചന്ദ്‌പോലെ വരെ 9.7 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ആദ്യ ഘട്ടം യാത്രക്കാര്‍ക്കായി തുറന്നു കൊടുത്തു. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജി സിന്ധ്യയാണ് ജയ്പൂര്‍ മെട്രോയുടെ കന്നി യാത്രയ്ക്ക് കൊടി വീശിയത്. ജയ്പൂര്‍ മെട്രോയിലെ ആകെയുള്ള 24 …
ഇന്ത്യയുടെ അതിവേഗ തീവണ്ടി ഗാട്ടിമാന്‍ എക്‌സ്പ്രസ് പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി
ഇന്ത്യയുടെ അതിവേഗ തീവണ്ടി ഗാട്ടിമാന്‍ എക്‌സ്പ്രസ് പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ അതിവേഗ തീവണ്ടി ഗാട്ടിമാന്‍ എക്‌സ്പ്രസ് പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി. ഡല്‍ഹിക്കും ആഗ്രഹക്കും ഇടയിലായിരുന്നു ഗാട്ടിമാന്‍ എക്‌സ്പ്രസിന്റെ ആറാമത്തെയും അവസാനത്തെയും പരീക്ഷണ ഓട്ടം. 195 കിലോ മീറ്റര്‍ ദൂരം 115 മിനിട്ടു കൊണ്ട് പിന്നിട്ടാണ് ഗാട്ടിമാന്‍ എക്‌സ്പ്രസ് ഓട്ടം പൂര്‍ത്തിയാക്കിയത്. അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തീവണ്ടിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുമെന്നാണ് …