സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയയില്‍ മെര്‍സ് (മിഡില്‍ ഈസ്റ്റ് റെസ്പറേറ്ററി സിന്‍ഡ്രോം) രോഗം പടരുന്നു. തിങ്കളാഴ്ച ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മെര്‍സ് ബാധിച്ചു മരിച്ചവരുടെ എണ്ണം ആറായി. ഡീജിയോണ്‍ സ്വദേശിയായ എണ്‍പതുകാരനാണ് മരിച്ചത്. 23 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 87 ആയി ഉയര്‍ന്നു. 2,300 …
സ്വന്തം ലേഖകന്‍: സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കുന്നതിനെതിരെ ഓള്‍ ഇന്ത്യ മുസ്ലിം ലോ ബോര്‍ഡ് രംഗത്ത്. സൂര്യനമസ്‌കാരം ഇസ്ലാമിക വിശ്വാസങ്ങള്‍ക്ക് എതിരാണെന്നും അതിനാല്‍ യോഗ മുസ്ലിം കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നുമാണ് ലോ ബോര്‍ഡിന്റെ നിലപാട്. അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21 മുതല്‍ സ്‌കൂളുകളില്‍ യോഗ പ്രചാരണ പരിപാടികള്‍ സജീവമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനമാണ് മുസ്ലിം ലോ …
സ്വന്തം ലേഖകന്‍: മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥി സംഘടനയുടെ നിരോധനം അധികൃതര്‍ പിന്‍വലിച്ചു. അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളെന്ന വിദ്യാര്‍ഥി കൂട്ടായ്മയുടെ നിരോധനമാണ് ഐഐടി പിന്‍വലിച്ചത്. നരേന്ദ്ര മോദിയുടെ നയങ്ങളേയും സര്‍ക്കാരിനേയും വിമര്‍ശിച്ചു എന്നാരോപിച്ചായിരുന്നു നിരോധനം. കഴിഞ്ഞ മാസമാണ് കൂട്ടായ്മയെ നിരോധിച്ചത്. സംഘടന ക്യാമ്പസില്‍ രാഷ്ട്രീയ പ്രചരണം നടത്തുന്നുവെന്നായിരുന്നു ആരോപണം. അതേസമയം നിരോധനത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നു. …
സ്വന്തം ലേഖകന്‍: ഏറെക്കാലം കൂടി ലാഭത്തിന്റെ ചിറകുകള്‍ ഏറിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാര്‍ക്ക് സമ്മാനവുമായെത്തുന്നു. ഇനി മുതല്‍ യാത്രക്കാര്‍ക്ക് 30 കിലോ ബാഗേജ് വരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ കൊണ്ടു പോകാം. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ 30 കിലോ ഗ്രാം സൗജന്യ ബാഗേജ് ആനുകൂല്യം നിലവില്‍ വന്നതായി വിമാന കമ്പനി പത്രക്കുറിപ്പിലൂടെ അറിയിച്ചു. …
സ്വന്തം ലേഖകന്‍: സത്യമേവ ജയതേ എന്ന ടെലിവിഷന്‍ പരിപാടിയില്‍ അശോകസ്തംഭം ഉപയോഗിച്ചതിനെച്ചൊല്ലി ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍ നിയമക്കുരുക്കില്‍. ദേശീയ ചിഹ്നമായ അശോകസ്തംഭവും സത്യമേവ ജയതേ എന്ന ശീര്‍ഷകവുമാണ് ആമിര്‍ സ്വന്തം പരിപാടിയില്‍ ഉപയോഗിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ ദേശീയ ചിഹ്നങ്ങള്‍ ഉപയോഗിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് ആമിറിന് വക്കീല്‍ നോട്ടീസ് കിട്ടിയിരിക്കുന്നത്. ദേശീയ ചിഹ്നത്തിന്റെ ഭാഗമാണ് …
സ്വന്തം ലേഖകന്‍: ഫേസ്ബുക്കിലൂടെ ജോലി വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ മലയാളികള്‍ക്ക് നഷ്ടമായത് 40 കോടി രൂപ. ഒന്നരലക്ഷത്തോളം മലയാളികളാണ് ഫേസ്ബുക്കിന്റെ തൊഴില്‍ദാന പദ്ധതിയെന്നു തെറ്റിദ്ധരിപ്പിച്ചു നടത്തിയ സൈബര്‍ തട്ടിപ്പില്‍ കുടുങ്ങിയത്. പ്രവാസികള്‍ അടക്കമുള്ളവര്‍ക്ക് 40 കോടി രൂപ നഷ്ടമായി. ഒരോരുത്തര്‍ക്കും 2700 രൂപ വീതം നഷ്ടമായതായാണ് സൂചന. വീട്ടിലിരുന്നു ജോലിചെയ്തു ദിവസം 6530 മുതല്‍ …
സ്വന്തം ലേഖകന്‍: ആരോഗ്യത്തിനു ഹാനികരമായ പദാര്‍ഥങ്ങള്‍ കണ്ടെത്തിയതിനാല്‍ രാജ്യ വ്യപകമായി നിരോധിച്ചതിനു പുറമെ വിപണിയിലുള്ള വിവിധ കമ്പനികളുടെ പേരിലുള്ള എല്ലാത്തരം നൂഡില്‍സും പരിശോധിക്കാന്‍ ഭക്ഷ്യസുരക്ഷാ, ഗുണമേന്മാ അതോറിറ്റി നടപടി തുടങ്ങി. നൂഡില്‍സിനു പുറമേ, പാക്കറ്റില്‍ ലഭിക്കുന്ന പാസ്ത, മാക്കറോണി ഉല്‍പന്നങ്ങളും വിശദ പരിശോധനക്കു വിധേയമാക്കും. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമില്ലാത്ത ഒട്ടേറെ ഉല്‍പന്നങ്ങള്‍ നിലവില്‍ വിപണിയില്‍ യഥേഷ്ടം …
സ്വന്തം ലേഖകന്‍: യുവന്റസിന്റെ കിരീട മോഹങ്ങളെ ചവിട്ടി മെതിച്ച് ബാര്‍സിലോനയ്ക്ക് ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ കിരീടം. ബാര്‍സയുടെ സീസണിലെ തുടര്‍ച്ചയായ മൂന്നാം കിരീട നേട്ടമാണിത്. ഇവാന്‍ റാക്കിട്ടിച്ച്, ലൂയിസ് സ്വാരസ്, നെയ്മര്‍ എന്നിവര്‍ നേടിയ ഗോളുകളാണ് ബാര്‍സയെ കിരീടത്തിലേക്ക് എത്തിച്ചത്. സ്പാനിഷ് താരം മൊറാട്ട യുവന്റ്‌സിന്റെ ആശ്വാസ ഗോള്‍ നേടി. കിരീടമെന്ന ലക്ഷ്യത്തിലേക്ക് ഇരുടീമുകളും വാശിയോടെ …
സ്വന്തം ലേഖകന്‍: 800 മോട്ടോര്‍ ബൈക്കുകള്‍ക്ക് ഒരേ സമയം കൂദാശ ചെയ്ത മലയാളി വൈദികന് റെക്കോര്‍ഡ്. സ്വിറ്റ്‌സര്‍ലണ്ടിലെ ബാസല്‍ സോളത്തൂണ്‍ രൂപതയിലെ കാപ്പല്‍ സെന്റ് ബാര്‍ബറാ ഇടവക വികാരി ഡോ ഫാ ബേബി വര്‍ഗീസ് മഠത്തിക്കുന്നമാണ് അപൂര്‍വമായ കൂദാശ നടത്തിയത്. ബൈക്കുകള്‍ കൂടാതെ ട്രാക്ടറുകളും മറ്റു നിരവധി വാഹനങ്ങളും ഫാ മഠത്തിക്കുന്നത്തിന്റെ കൂദാശ ഏറ്റുവാങ്ങാനെത്തി. ശീതകാലത്ത് …
സ്വന്തം ലേഖകന്‍: കുവൈറ്റിലേക്കുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് താളം തെറ്റിച്ചു കൊണ്ട് മെഡിക്കല്‍ പരിശോധനയ്ക്കുള്ള കേരളത്തിലെ അംഗീകൃത ഏജന്‍സി പ്രവര്‍ത്തനം നിര്‍ത്തി. മെഡിക്കല്‍ പരിശോധക്കായി കുവൈത്ത് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ കേരളത്തിലെ ഏക അംഗീകൃത ഏജന്‍സിയാണ് അടച്ചുപൂട്ടിയത്. ഇതോടെ പരിശോധനക്കായി നഴ്‌സുമാര്‍ക്ക് ഇനി മുംബൈയില്‍ പോകേണ്ടിവരും. കുവൈത്ത് ആസ്ഥാനമായ ഖദാമത് ഇന്റഗ്രേറ്റഡ് സൊല്യൂഷന്‍സ് എന്ന ഏജന്‍സിയാണു മെഡിക്കല്‍ പരിശോധന …