സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ബ്രസീലിന് പെറുവിന്റെ വക ഔദാര്യ ജയം. പെറുവിനെതിരെ ഒരു ഗോള്‍ വ്യത്യാസത്തില്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു ബ്രസീല്‍. ലോകകപ്പിലെ തോല്‍വിക്ക് ശേഷം മറ്റൊരു നാണക്കേടുലേക്കെന്ന് തോന്നിപ്പിക്കുന്നതായിരുന്നു ബ്രസീലിന്റെ കളി. കളി തുടങ്ങി മൂന്നാം മിനുറ്റില്‍ തന്നെ ഗോള്‍ നേടി പെറു ബ്രസീലിനെ ഞെട്ടിച്ചു. ക്രിസ്റ്റ്യാന്‍ കൂവയാണ് ഗോള്‍ നേടിയത്. ഡേവിഡ് …
സ്വന്തം ലേഖകന്‍: ബംഗ്ലാദേശും പാകിസ്ഥാനും ഹിന്ദു രാഷ്ട്രങ്ങളാണെന്ന അവകാശ വാദവുമായി ആര്‍എസ്എസ് രംഗത്ത്. ബംഗ്ലാദേശും പാകിസ്ഥാനും ഹിന്ദു രാഷ്ട്രങ്ങള്‍ തന്നെയാണന്നത് സംശയമില്ലാത്ത കാര്യമാണെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതാണ് വ്യക്തമാക്കിയത്. ഇതിലാര്‍ക്കും സംശയം വേണ്ട. ഇന്ത്യന്‍ ഉപഭൂഖണ്ഡം മുഴുവന്‍ ഹിന്ദു രാഷ്ട്രമാണെന്നും ബംഗ്ലാദേശും പാകിസ്ഥാനും ഹിന്ദു രാഷ്ട്രത്തിന്റെ ഭാഗമാണെന്നും ആരും മറക്കരുതെന്നും ഭാഗവത് പറഞ്ഞു. മധുരയില്‍ …
സ്വന്തം ലേഖകന്‍: തന്നെ മോഹന്‍ലാലുമായി താരതമ്യം ചെയ്യരുതെന്ന് നടന്‍ നിവിന്‍ പോളി. പുതിയ ചിത്രമായ പ്രേമത്തിന്റെ വന്‍ വിജയത്തെ തുടര്‍ന്ന് ചില മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിവിന്‍ അടുത്ത സൂപ്പര്‍സ്റ്റാറാണെന്നും മോഹന്‍ലാലാണെന്നുമുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. എന്നാല്‍ നൂറ് സിനിമകള്‍ ചെയ്താലും ലാലേട്ടന്റെ നിഴലിന്റെ അടുത്ത് പോലും എത്തില്ലെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിവിന്‍ …
സ്വന്തം ലേഖകന്‍: കരിപ്പൂര്‍ വിമാനത്താവള വെടിവപ്പ്, സിഐഎസ്എഫ് ഓഫീസര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്. സിഐഎസ്എഫ് ഭടന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ വെടിപൊട്ടിയ തോക്ക് കൈവശം വച്ചിരുന്ന സിഐഎസ്എഫ് ഇന്‍സ്‌പെക്ടര്‍ സീതാറാം ചൗധരിക്കെതിരെയാണ് നരഹത്യക്ക് കേസെടുത്തത്. ചൗധരിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. വെടിവപ്പിനെ തുടര്‍ന്നു വിമാനത്താവളത്തില്‍ കലാപം അഴിച്ചുവിട്ട 100 ഭടന്‍മാരെ അച്ചടക്ക നടപടിയുടെ ഭാഗമായി …
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്മാരായ യുറാഗ്വായ് നവാഗതരായ ജമൈക്കയെ കളി പഠിപ്പിച്ചു. വിജയത്തുടക്കമിടാനെത്തിയ ചാമ്പ്യന്മാര്‍ക്കെതിരെ കൂടുതല്‍ ഗോളുകള്‍ വാങ്ങിക്കൂട്ടാതെ ജമൈക്കയെ രക്ഷപ്പെടുത്തിയത് യുറാഗ്വായ് മുന്നേറ്റ നിരയുടെ അലസത. കോപ്പ അമേരിക്കയിലേക്ക് ക്ഷണം ലഭിച്ച് ആദ്യ ടൂര്‍ണമെന്റിനെത്തിയ ജമൈക്കയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് യുറഗ്വായ് മറികടന്നത്. കളിയുടെ അമ്പത്തി രണ്ടാം മിനിറ്റില്‍ …
സ്വന്തം ലേഖകന്‍: എച്ച് വണ്‍ ബി വിസയില്‍ കൃത്രിമം കാണിച്ചതിനെ തുടര്‍ന്ന് രണ്ട് പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കെതിരെ അമേരിക്കയില്‍ അന്വേഷണം. ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസ് (ടി.സി.എസ്), ഇന്‍ഫോസിസ് എന്നീ കമ്പനികള്‍ തൊഴില്‍ വിസയില്‍ പരിശീലനത്തിനായി എത്തിക്കുന്ന സാങ്കേതിക വിദഗ്ധരെ കരാര്‍ അടിസ്ഥാനത്തില്‍ യുഎസിലെ കമ്പനികള്‍ നിയമിക്കുന്നു എന്ന പരാതിയില്‍ യുഎസ് തൊഴില്‍ വകുപ്പാണ് അന്വേഷണത്തിന് …
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ മെക്‌സിക്കോയെ ബൊളീവിയ സമനിലയില്‍ കുടുക്കി. വിജയം ഉറപ്പിച്ച് കളത്തിലിറങ്ങിയ മെക്‌സിക്കോ സമനില കെണിയില്‍ കുടുങ്ങിയത് ഇനിയുള്ള അവരുടെ മത്സരങ്ങള്‍ കടുപ്പമുള്ളതാക്കും. വിരസമായ മത്സരത്തില്‍ നേരിയ മുന്‍തൂക്കം മെക്‌സിക്കോ നേടിയെങ്കിലും അവസരങ്ങള്‍ ഗോളാക്കുന്നതില്‍ മെസക്‌സിക്കന്‍ മുന്നേറ്റ നിര സമ്പൂര്‍ണ പരാജയമായി. ഗോളെന്നുറപ്പിച്ച എട്ടോളം അവസരങ്ങളാണ് മെക്‌സിക്കന്‍ കളിക്കാര്‍ തുലച്ചു കളഞ്ഞത്. …
സ്വന്തം ലേഖകന്‍: ഫാസ്റ്റ് ഫുഡ് കാന്‍സറിലേക്കും പൊണ്ണത്തടിയിലേക്കുമുള്ള എളുപ്പ വഴിയെന്ന് പഠനം. അനുദിനം പടരുന്ന ഫാസ്റ്റ് ഫുഡ് സംസ്‌ക്കാരം ചെറുപ്പക്കാരില്‍ പൊണ്ണത്തടിക്കും കാന്‍സറിനുമുള്ള കാരണങ്ങളില്‍ ഒന്നാമതാണെന്ന് സമീപകാലത്തെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. വിവിധ രുചികള്‍ക്കായി രാസവസ്തുക്കള്‍ ചേര്‍ത്ത ഭക്ഷണത്തിന്റെ സ്ഥിരമായ ഉപയോഗമാണ് വില്ലനാകുന്നത്. ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങളിലെ പരിശോധനയാകട്ടെ ഒട്ടും ഫലപ്രദമല്ലതാനും. ഷവര്‍മ്മയും ഏറെ നേരം വച്ചിരുന്നാല്‍ …
സ്വന്തം ലേഖകന്‍: രാജ്യാന്തര അതിര്‍ത്തി കടന്ന് നടത്തിയ മ്യാന്‍മര്‍ ഭീകരവേട്ടക്കു ശേഷം ഇന്ത്യന്‍ സൈന്യം ബംഗ്ലദേശിനെ നോട്ടമിടുന്നതായി സൂചന. ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്ന് തമ്പടിച്ചിട്ടുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദികളെ പുകച്ച് പുറത്തുചാടിക്കുകയെന്നതാണ് ലക്ഷ്യം. നേരത്തെ ബംഗ്ലദേശിന്റെ വിവിധ ഭാഗങ്ങളില്‍ തമ്പടിച്ചിരിക്കുന്ന തീവ്രവാദികളെ കുറിച്ച് ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) ബംഗ്ലാദേശിന് വിവരങ്ങള്‍ കൈമാറിയിരുന്നു. …
സ്വന്തം ലേഖകന്‍: ബിഹാര്‍ കോപ്പിയടിയുടെ ലോക തലസ്ഥാനമാകുന്നു. ബിരുദ വിദ്യാര്‍ഥികള്‍ പുസ്തകം നോക്കി പരീക്ഷ എഴുതുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. പത്താം ക്ലാസ് പരീക്ഷയിലെ കൂട്ട കോപ്പിയടി വിവാദം കെട്ടടങ്ങും മുന്നെയാണ് പുതിയ കോപ്പിയടി വിവാദം. ബിഹാര്‍ സമസ്തിപൂര്‍ വനിതാ കോളജിലെ ബിഎസ്‌സി മൂന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് കൂട്ട കോപ്പിയടി നടത്തിയത്. പുസ്തകങ്ങള്‍ നിരത്തിവച്ച് കോപ്പിയടിക്കുന്നത് …