1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാരിന്റെ പരസ്യം വിവാദമാകുന്നു, സ്ത്രീ വിരുദ്ധമെന്ന് ആരോപണം
ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാരിന്റെ പരസ്യം വിവാദമാകുന്നു, സ്ത്രീ വിരുദ്ധമെന്ന് ആരോപണം
സ്വന്തം ലേഖകന്‍: സ്വന്തം മുഖഛായ മെച്ചപ്പെടുത്താന്‍ പരസ്യം ഇറക്കി പുലിവാലു പിടിച്ചിരിക്കുകയാണ് ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പ്രകീര്‍ത്തിക്കുന്ന പരസ്യം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും സുപ്രീംകോടതി വിധി ലംഘിക്കുന്നതുമാണെന്ന് ബിജെപി ആരോപിച്ചു. പരസ്യം സ്ത്രീ വിരുദ്ധമാണെന്ന ആരോപണവുമായി വിവിധ സ്ത്രീപക്ഷ സംഘടനകളും രംഗത്തെത്തി. എന്നാല്‍ ചട്ടങ്ങള്‍ പാലിച്ചാണ് പരസ്യമെന്നും കെജ്രിവാളിനെ തകര്‍ക്കാന്‍ ബിജെപി …
കോപ്പ അമേരിക്ക, അര്‍ജന്റീനയും ഉറേഗ്വെയും ക്വാര്‍ട്ടറില്‍
കോപ്പ അമേരിക്ക, അര്‍ജന്റീനയും ഉറേഗ്വെയും ക്വാര്‍ട്ടറില്‍
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്റീനയും ഉറുഗ്വെയും ക്വാര്‍ട്ടറിലെത്തി. അര്‍ജന്റീന ജമൈക്കയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചപ്പോള്‍ ഉറുഗ്വേ പരാഗ്വേയുമായി സമനിലയില്‍ പിരിഞ്ഞു. സമനിലയോടെ അര്‍ജന്റീനയോടും ഉറേഗ്വേയോടുമൊപ്പം പരാഗ്വേയും ഗ്രൂപ്പ് ബിയില്‍ നിന്ന് ക്വാര്‍ട്ടര്‍ ടിക്കറ്റ് നേടി. ദുര്‍ബലരായ ജമൈക്കയ്‌ക്കെതിരെ കഷ്ടപ്പെട്ടു നേടിയ ഒരു ഗോള്‍ മികവിലാണ് അര്‍ജന്റീന ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാര്‍ട്ടറിലേക്ക് …
അന്താരാഷ്ട്ര യോഗാ ദിനം നാളെ, വിവാദങ്ങള്‍ക്കിടയിലും രാജ്യ വ്യാപക പരിപാടികള്‍
അന്താരാഷ്ട്ര യോഗാ ദിനം നാളെ, വിവാദങ്ങള്‍ക്കിടയിലും രാജ്യ വ്യാപക പരിപാടികള്‍
സ്വന്തം ലേഖകന്‍: അന്താരാഷ്ട്ര യോഗാ ദിനം നാളെ ആഘോഷിക്കാനിരിക്കെ വിവാദങ്ങള്‍ക്കിടയിലും രാജ്യ വ്യാപക പരിപാടികള്‍ ഒരുക്കാനുള്ള ഓട്ടത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ലോകമെമ്പാടും അന്തര്‍ദേശീയ യോഗാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി രാജ്യമെമ്പാടും വിപുലമായ പരിപാടികളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. വിവിധ സംസ്ഥാന തലസ്ഥാനങ്ങളില്‍ നടക്കുന്ന യോഗാ പ്രദര്‍ശനത്തിന് കേന്ദ്രമന്ത്രിമാര്‍ നേതൃത്വം നല്‍കും. രാജ്പഥില്‍ നടക്കുന്ന മെഗായോഗാ പ്രദര്‍ശനമാണ് രാജ്യത്തെ …
കോപ്പ അമേരിക്ക, ബ്രസീല്‍ താരം നെയ്മറിന് നാലു മത്സരങ്ങളില്‍ വിലക്ക്
കോപ്പ അമേരിക്ക, ബ്രസീല്‍ താരം നെയ്മറിന് നാലു മത്സരങ്ങളില്‍ വിലക്ക്
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ബ്രസീല്‍ താരം നെയ്മറിന് നാലു മത്സരങ്ങളില്‍ വിലക്ക്. കൊളംബിയ, ബ്രസീല്‍ മത്സരത്തിന് ശേഷം നടന്ന തമ്മലടിയെ തുടര്‍ന്നാണ് നെയ്മറെ വിലക്കാന്‍ സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനിച്ചത്. ഇതോടെ കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ബ്രസീലിന്റെ ബാക്കിയുള്ള മത്സരങ്ങള്‍ കളിക്കാന്‍ നെയ്മറുണ്ടാകിലെന്ന് ഉറപ്പായി. കൊളംബിയയോട് തോറ്റ ശേഷം കൊളംബിയന്‍ …
ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയെ ആള്‍ക്കൂട്ടം പോലീസ് സ്റ്റേഷനില്‍ നിന്ന് വലിച്ചിറക്കി തല്ലിക്കൊന്നു
ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയെ ആള്‍ക്കൂട്ടം പോലീസ് സ്റ്റേഷനില്‍ നിന്ന് വലിച്ചിറക്കി തല്ലിക്കൊന്നു
സ്വന്തം ലേഖകന്‍: ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയെ ആള്‍ക്കൂട്ടം പോലീസ് സ്റ്റേഷനില്‍ നിന്ന് വലിച്ചിറക്കി തല്ലിക്കൊന്നു. ആന്ധ്ര പ്രദേശിലെ എളുരുവിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത സുരേഷ് എന്നയാളെയാണ് ആള്‍ക്കൂട്ടം അടിച്ചു കൊന്നത്. പെണ്‍കുട്ടിയെ കൊന്ന കേസില്‍ സുരേഷിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനെ തുടര്‍ന്ന് പൊലീസ് …
റമസാന്‍, യുഎഇ തടവുകാരെ വിട്ടയക്കുന്നു, ദുബായില്‍ മാത്രം 734 പേര്‍ക്ക് മോചനം
റമസാന്‍, യുഎഇ തടവുകാരെ വിട്ടയക്കുന്നു, ദുബായില്‍ മാത്രം 734 പേര്‍ക്ക് മോചനം
സ്വന്തം ലേഖകന്‍: റമസാന്‍ പ്രമാണിച്ച് തടവുകാരെ തടവുകാരെ വിട്ടയക്കാന്‍ യുഎഇയിലെ വിവിധ എമിറേറ്റ്‌സുകള്‍ ഉത്തരവിട്ടു. ദുബായില്‍ മാത്രം 734 പേര്‍ക്ക് ഈ ആനുകൂല്യത്തിന്റെ ഭാഗമായി മോചനം ലഭിക്കും. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 734 തടവുകാരെ വിട്ടയക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഉത്തരവ് …
കോപ്പ അമേരിക്ക, മെക്‌സിക്കോയെ തകര്‍ത്ത് ഇക്വഡോര്‍ ഉയിര്‍ത്തെഴുന്നേറ്റു
കോപ്പ അമേരിക്ക, മെക്‌സിക്കോയെ തകര്‍ത്ത് ഇക്വഡോര്‍ ഉയിര്‍ത്തെഴുന്നേറ്റു
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇക്വഡോര്‍ ഉയിര്‍ത്തെഴുന്നേറ്റു. തുടര്‍ച്ചയായ രണ്ടു തോല്‍വികളോടെ നാട്ടിലേക്ക് വിമാനം കയറാന്‍ തയ്യാറായിരുന്ന ഇക്വഡോര്‍ കരുത്തരായ മെക്‌സിക്കോയെ തകര്‍ത്ത് ടൂര്‍ണമെന്റിലെ തങ്ങളുടെ സാധ്യത നിലനിര്‍ത്തി. ഗ്രൂപ്പ് എയില്‍ തങ്ങളുടെ അവസാന മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മെക്‌സിക്കോയെ കീഴടക്കിയ ഇക്വഡോര്‍ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തിയപ്പോള്‍ മെക്‌സിക്കോ …
ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ മുലപ്പാല്‍ വില്‍പ്പനക്ക്, ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ്
ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ മുലപ്പാല്‍ വില്‍പ്പനക്ക്, ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: അച്ഛനും അമ്മയും ഒഴിച്ചുള്ള എന്തും ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ കിട്ടുമെന്ന പറച്ചില്‍ മാറ്റേണ്ടി വരുമോയെന്ന ആശങ്കയിലാണ് ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍. ഏറ്റവും ഒടുവില്‍ ഓണ്‍ലൈന്‍ കച്ചവടത്തിനെത്തിയത് മുലപ്പാലാണ്. യൂറോപ്പിലെ ചില പ്രമുഖ വെബ്‌സൈറ്റുകളും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുമാണ് മുലപ്പാല്‍ കുപ്പിയിലാക്കിയുള്ള ഓണ്‍ലൈന്‍ വില്‍പ്പനക്കു പിന്നില്‍. നവജാത ശിശുക്കള്‍ക്കായല്ല ഈ വില്പനയെന്നുമാത്രം. ബോഡി ബില്‍ഡര്‍മാര്‍ക്കും അത്‌ലറ്റുകള്‍ക്കുമുള്ള പ്രകൃതിദത്തമായ …
യെമന്‍ സമാധാന ചര്‍ച്ച പാളം തെറ്റുന്നു, ഇരുപക്ഷവും പിടിവാശിയില്‍
യെമന്‍ സമാധാന ചര്‍ച്ച പാളം തെറ്റുന്നു,  ഇരുപക്ഷവും പിടിവാശിയില്‍
സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്ര സഭയുടെ മധ്യസ്ഥതയില്‍ ജനീവയില്‍ ചേര്‍ന്ന യെമന്‍ സമാധാന ചര്‍ച്ച പാളം തെറ്റുന്നതായി സൂചന. ഇരുപക്ഷവും പിടിവാശിയില്‍ തന്നെ നില്‍ക്കുന്നതിനാല്‍ ചര്‍ച്ച എങ്ങുമെത്താതെ അവസാനിക്കുമോയെന്ന അമ്പരപ്പിലാണ് യുഎന്‍ പ്രതിനിധികള്‍. തിങ്കളാഴ്ച ആരംഭിച്ച് ഇന്നലെ അവസാനിപ്പിക്കേണ്ട സമാധാന ചര്‍ച്ച ജനീവ പ്രഖ്യാപനം സംബന്ധിച്ച് തീരുമാനത്തിലെത്താത്ത സാഹചര്യത്തില്‍ താല്‍ക്കാലികമായി പിരിഞ്ഞു. എങ്കിലും അവസാനവട്ട ശ്രമങ്ങള്‍ ഇന്നും …
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തശി മിഷിഗണില്‍ അന്തരിച്ചു
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തശി മിഷിഗണില്‍ അന്തരിച്ചു
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തശി മിഷിഗണില്‍ അന്തരിച്ചു. 116 മത്തെ ജന്മദിനം ആഘോഷിച്ചതിനു തൊട്ടുപിന്നാലെയാണ് ലോക മുത്തശിയായ ജെറാലിന്‍ ടാലി യാത്രയായത്. ഹൃദയാഘാതത്തെ തുടര്‍ന്ന് മിഷിഗണിലായിരുന്നു അന്ത്യം. ജെറന്റോളജി റിസര്‍ച്ച് ഗ്രൂപ്പിന്റെ പഠനപ്രകാരം ലോകത്ത് ജീവിക്കുന്നവരില്‍ പ്രായം കൂടിയ വ്യക്തിയായിരുന്നു ജെറാലിന്‍ ടാലി. മുത്തശിയെ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും അലട്ടിയിരുന്നില്ലെന്നും പെട്ടെന്നുണ്ടായ …