സ്വന്തം ലേഖകന്‍: കേരളം നടത്തിയ ദേശിയ ഗെയിംസുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടില്ലെന്ന് സിബിഐ വ്യക്തമാക്കി. അന്വേഷണം നടത്താന്‍ തക്ക അഴിമതിയോ ക്രമക്കേടോ നടന്നിട്ടില്ലെന്ന് സിബിഐ ഹൈക്കോടതിയെ ബോധിപ്പിച്ചു. ഗെയിംസ് നടത്തിപ്പില്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആരും ഇടപെട്ടിട്ടില്ല. സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടാക്കിയിട്ടില്ല. ടെന്‍ഡര്‍ വ്യവസ്ഥകള്‍ പൂര്‍ണമായി പാലിച്ചാണു നടപടിക്രമങ്ങളെന്നും സിബിഐ അറിയിച്ചു. ഗെയിംസ് നടത്തിപ്പിലെ ക്രമക്കേട് സിബിഐ …
സ്വന്തം ലേഖകന്‍: ആളുകള്‍ മുഖത്തെ ചുളിവുകളും മുടിയിലെ നരയും ഉള്‍പ്പെടെയുള്ള വാര്‍ധക്യ ചിഹ്നങ്ങള്‍ മറക്കാനായി പരക്കം പായുകയും ആയിരക്കണക്കിന് രൂപ മുടക്കുകയും ചെയ്യുന്ന ഇക്കാലത്ത് ഒരാള്‍ക്ക് പ്രായമാകുന്നില്ല എന്നു വന്നാലോ? സൗത്ത് കൊറിയയിലാണ് നോവലുകളിലും സിനിമകളിലും മാത്രം കണ്ടുമുട്ടുന്ന ഇത്തരമൊരു കഥാപാത്രം ശരിക്കും ജീവിച്ചിരിക്കുന്നത്. വയസ് 26 ആയെങ്കിലും കണ്ടാല്‍ പത്തു വയസുകാരന്റെ ചേലുള്ള ഹ്യോംയംഗ് …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിനെ കളിയാക്കിയ സൗദി നടന് വധഭീഷണി. എംബിസി എന്ന ചാനലില്‍ സെല്‍ഫി എന്ന ആക്ഷേപ ഹാസ്യ പരിപാടി അവതരിപ്പിക്കുന്ന നസ്സീര്‍ അല്‍ക്വസാബിക്ക് നേരെയാണ് ഭീഷണി. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്കെതിരെ ടെലിവിഷനിലൂടെ തമാശയില്‍ ഒളിപ്പിച്ചായിരുന്നു നസ്സീറിന്റെ രൂക്ഷവിമര്‍ശനം. ദൈവമാണ് എന്റെ സംരക്ഷകന്‍. ഞാനൊരു കലാകാരനാണ്. നടനാണ്. സമൂഹത്തിന്റെ കപടതകള്‍ക്കെതിരെ ജീവന്‍ പണയംവെച്ചും പ്രതികരിക്കുക …
സ്വന്തം ലേഖകന്‍: മദര്‍ തെരേസയുടെ പിന്‍ഗാമിയായിരുന്ന സിസ്റ്റര്‍ നിര്‍മ്മല കൊല്‍ക്കത്തയില്‍ അന്തരിച്ചു. മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ ജനറലായിരുന്ന സിസ്റ്റര്‍ നിര്‍മലക്ക് 81 വയസ്സായിരുന്നു. ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു അന്ത്യം. മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപകയായ മദര്‍ തെരേസയുടെ പിന്‍ഗാമിയായാണ് 1997 ല്‍ സിസ്റ്റര്‍ നര്‍മല സംഘടനയുടെ നേതൃത്വം ഏറ്റെടുക്കുന്നത്. അനാരോഗ്യം കാരണം 2009 ല്‍ നേതൃത്വത്തില്‍ …
സ്വന്തം ലേഖകന്‍: നിതാഖാത്ത് പ്രവാസികളുടെ പുനരധിവാസ പദ്ധതി നോര്‍ക്ക അട്ടിമറിക്കുന്നതായി ആരോപണം. കേന്ദ്ര പ്രവാസികാര്യ മന്ത്രിയും മുഖ്യമന്ത്രിയും നല്‍കിയ ഉറപ്പുകള്‍ കാറ്റില്‍ പറത്തുന്ന നടപടികളാണ് നോര്‍ക്ക ഇപ്പോള്‍ സ്വീകരിക്കുന്നതെന്നാണ് നിതാഖാത് മൂലം മടങ്ങിയെത്തിയ പ്രവാസികള്‍ പരാതിപ്പെടുന്നത്. പലിശ രഹിത വായ്പയടക്കമുള്ള വാഗ്ദാനങ്ങളെ കുറിച്ച് നോര്‍ക്ക അധികൃതര്‍ ഇപ്പോള്‍ കൈമലര്‍ത്തുകയാണ്. സ്വദേശിവല്‍ക്കരണം മൂലം നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ …
സ്വന്തം ലേഖകന്‍: അവധിക്കാലം ഇങ്ങെത്തിയതോടെ ഓരോ ദിവസവും ചുരുങ്ങിയത് 75,000 യാത്രക്കാരെ കടത്തിവിടാന്‍ ഒരുങ്ങുകയാണ് ദുബായ് വിമാനത്താവളം. ഈ മാസം 26 മുതല്‍ സ്‌കൂള്‍ അവധി ആരംഭിക്കുന്നതോടെ തിരക്ക് തുടങ്ങും ഈ ദിവസങ്ങളില്‍ വിമാനടിക്കറ്റ് നിരക്കും ക്രമാതീതമായി ഉയരുക പതിവാണ്. തിരക്ക് നേരിടാന്‍ ബോധവല്‍കരണം ഉള്‍പ്പെടെയുള്ള നടപടികളും വിമാനത്താവള അധികൃതര്‍ ആരംഭിച്ചു. യാത്രക്കാര്‍ നേരത്തെതന്നെ വിമാനത്താവളത്തില്‍ …
സ്വന്തം ലേഖകന്‍: വ്യക്തികളുടെ ടെലിഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും ചോര്‍ത്താന്‍ പുതിയ പദ്ധതി കൊണ്ടു വരാന്‍ ബിജെപി സര്‍ക്കാര്‍ നീക്കം നടത്തുന്നതായി സൂചന. കേസന്വേഷണം സുഗമമാക്കുന്നതിനാണ് പദ്ധതിയെന്നതാണ് പുതിയ നിയമത്തെ ന്യായീകരിക്കാന്‍ സര്‍ക്കാരിന്റെ നിലപാട്. ഉപയോക്താക്കളുടെ സ്വകാര്യത മാനിച്ചുകൊണ്ടാകും പുതിയ പദ്ധതി നടപ്പാക്കുകയെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. കേസ് അന്വേഷണ ഘട്ടങ്ങളില്‍ രാജ്യത്തെ …
സ്വന്തം ലേഖകന്‍: റയില്‍വേ സ്വകാര്യവല്‍ക്കരിച്ച സേവനങ്ങളെക്കുറിച്ച് പരാതി പ്രളയം, വന്‍ അഴിമതിയെന്ന് ആരോപണം. കരാര്‍ കൊടുക്കുന്നതിലും സേവനം നല്‍കുന്നതിലും അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തി വാഴുകയാണെന്ന ആക്ഷേപം വ്യാപകമാകുകയാണ്. ഉദ്യോഗസ്ഥ, രാഷ്ട്രീയ ലോബി കമ്മീഷന്‍ തട്ടാനായി നടത്തുന്ന നീക്കങ്ങളാണ് ഇതിനു പിന്നിലെന്നാണ് സൂചന. ക്ലീനിംഗ്, വാട്ടറിംഗ്, ഗാര്‍ഡുമാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഉപകരണങ്ങള്‍ എത്തിച്ചു കൊടുക്കല്‍ എന്നീ മേഖലകളാണ് നിലവില്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നേതൃസ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് ക്യാപ്റ്റന്‍ എംഎസ് ധോണി വ്യക്തമാക്കി. ബംഗ്ലദേശിനെതിരായ രണ്ടാം ഏകദിന മല്‍സരം തോറ്റശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍. ക്രിക്കറ്റ് നന്നായി ആസ്വദിക്കുകയും വിജയത്തിനായി പരിശ്രമിക്കുകയും ചെയ്യുന്ന താരമാണ് താനെന്നും എന്നാല്‍ നായകനെന്ന നിലയില്‍ സമീപകാലത്തുണ്ടായ വീഴ്ചകള്‍ അംഗീകരിക്കുന്നുവെന്നും …
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സി ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീല്‍ ക്വാര്‍ട്ടറില്‍ കടന്നു. വെനസ്വേലയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബ്രസീലിന്റെ ക്വാര്‍ട്ടറിലേക്കുള്ള വരവ്. ഒപ്പം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ കൊളംബിയയും പെറുവും ക്വാര്‍ട്ടറിലെത്തി. ഇരു പകുതികളിലായി നേടിയ ഗോളുകളിലൂടെയായിരുന്നു വെനസ്വേലയെ മറികടന്നത്. നെയ്മറില്ലാതെ ഇറങ്ങിയ അവര്‍ ഒമ്പതാം മിനുറ്റില്‍ തിയേഗോ സില്‍വ …