സ്വന്തം ലേഖകന്‍: സുനന്ദ വധക്കേസ്, ശശി തരൂരിന്റെ നുണ പരിശോധനക്ക് സാധ്യത തെളിയുന്നു. ഇതിന് അനുമതി തേടി പ്രത്യേക അന്വേഷണ സംഘം പാട്യാല കോടതിയില്‍ അടുത്തയാഴ്ച അപേക്ഷ സമര്‍പ്പിക്കും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് തരൂരിന്റെ ഓഫീസ് അറിയിക്കുന്നത്. കേസില്‍ ഏതുതരത്തിലുള്ള അന്വേഷണവുമായി സഹകരിക്കുന്നതാണെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും തരൂരിന്റെ ഓഫീസ് അധികൃതര്‍ …
സ്വന്തം ലേഖകന്‍: മദ്യപാനം മൗലികാവകാശം ആണെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി. മദ്യപിക്കുന്നത് മൗലികാവകാശമാണെന്നും സ്റ്റാറ്റസ് ചിഹ്നമാണെന്നുമുള്ള ബാബുലാല്‍ ഗൗറിന്റെ പ്രസ്താവനയാണ് വിവാദമായത്. ഭോപാലില്‍ മദ്യ വില്‍പനക്കുള്ള സമയം രാത്രി പത്ത് മണിയില്‍ നിന്ന് 11.30 ആക്കി മാറ്റിയതിനെ കുറിച്ച് അഭിപ്രായമാരാഞ്ഞ റിപ്പോര്‍ട്ടര്‍മാരോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മദ്യ വില്‍പന കൊണ്ട് കുറ്റ കൃത്യങ്ങള്‍ കൂടുകയില്ലെന്ന ഗൌറിന്റെ പ്രസ്താവന …
സ്വന്തം ലേഖകന്‍: കേരളം മുഴുവന്‍ പടര്‍ന്ന ആവേശത്തിനൊടുവില്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ യുഡിഎഫിനൊപ്പം നിന്നു. സംസ്ഥാനം മുഴുവന്‍ ഉറ്റുനോക്കിയ പോരാട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന് തകര്‍പ്പന്‍ ജയം. 10,128 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. വിജയകുമാറിനെ തോല്‍പ്പിച്ച് ശബരിനാഥന്‍ ജയിച്ചു കരപറ്റിയത്. എട്ടു പഞ്ചായത്തുകളില്‍ ഏഴിടത്തും യുഡിഎഫ് സ്ഥാനാര്‍ഥി വ്യക്തമായ ഭൂരിപക്ഷം നേടി. അരുവിക്കരയില്‍ …
സ്വന്തം ലേഖകന്‍: ഒന്നാം ലോകയുദ്ധത്തിന് തിരികൊളുത്തിയ ആള്‍ക്ക് സ്മാരകം നിര്‍മ്മിച്ച് സെര്‍ബിയ. 1914 ജൂണ്‍ 28 ന് സറജാവോയില്‍ ഫ്രാന്‍സ് ഫെര്‍ഡിനാന്‍ഡ് രാജകുമാരനു നേരെ നിറയൊഴിച്ച ഗാവ്‌റിലോ പ്രിന്‍സിപ്പിന്റെ വെങ്കല പ്രതിമയാണ് സെര്‍ബിയ സര്‍ക്കാര്‍ ആസ്ഥാനത്തിനു സമീപമുള്ള ചത്വരത്തില്‍ അനാഛാദനം ചെയ്തത്. ബോസ്‌നിയയിലെ സ്വതന്ത്രഭരണ പ്രദേശമായ സെര്‍ബ് റിപ്പബ്ലിക്കാണു പ്രതിമ നിര്‍മിച്ചത്. ഓസ്ട്രിയ, ഹംഗറി സാംരാജ്യത്തിന്റെ …
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ വ്യത്യാസത്തില്‍ പെറുവിനെ കെട്ടുകെട്ടിച്ച് ചിലി ഫൈനലില്‍ കടന്നു. എഡ്വാര്‍ഡോ വര്‍ഗാസ് ചിലിക്കുവേണ്ടി വില പിടിച്ച രണ്ടു ഗോളുകള്‍ നേടിയപ്പോള്‍ ചിലിയുടെ സെല്‍ഫ് ഗോളാണ് പെറുവിന് തുണയായത്. ഇരുപതാം മിനിറ്റില്‍ തന്നെ കാര്‍ലോസ് സംബ്രാനോയ്ക്ക് ചുവപ്പു കാര്‍ഡ് കണ്ടതോടെ പത്തു പേരുമായി കളിക്കേണ്ടി വന്ന പെറുവിനു ചിലിക്കെതിരെ …
സ്വന്തം ലേഖകന്‍: ആം ആദ്മി പാര്‍ട്ടി ചിഹ്നത്തിന്റെ പേരില്‍ കടിപിടി മുറുകുന്നു. പാര്‍ട്ടി ലോഗോ രൂപകല്‍പ്പന ചെയ്ത് സുനില്‍ ലാലും ആപ്പും തമ്മിലാണ് അവകാശ തര്‍ക്കം മുറുകുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ വെബ്‌സൈറ്റില്‍നിന്ന് 15 ദിവസത്തിനകം ലോഗോ പിന്‍വലിക്കണമെന്ന് സുനില്‍ ലാല്‍ അന്ത്യശാസനം നല്‍കി. ആപ്പിന്റെ ലോഗോ രൂപകല്പന ചെയ്ത സുനില്‍ലാല്‍ ഇക്കാര്യം ഉന്നയിച്ച് അരവിന്ദ് …
സ്വന്തം ലേഖകന്‍: ടീഷര്‍ട്ടുകള്‍ക്കും കുട്ടിപ്പാവാടകള്‍ക്കും വിട, വിദ്യാര്‍ഥികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പുതിയ ഡ്രസ്! കോഡുമായി കൊല്‍ക്കത്തയിലെ സ്‌കോട്ടിഷ് ചര്‍ച്ച് കോളജ് മാനേജ്‌മെന്റ് രംഗത്ത്. കോളജില്‍ ധരിച്ചു വരുന്ന വസ്ത്രം പരിതസ്ഥിതിയില്‍ നിന്ന് നമ്മള്‍ പഠിക്കുന്നതിന്റെ പ്രാധാന്യമാണ് കാണിക്കുന്നത്. കാമ്പസിന്റെ സുരക്ഷിതത്വത്തിനും വൃത്തിക്കും അച്ചടക്കത്തിനും മാന്യമായ വസ്ത്രധാരണം ആവശ്യവുമാണ്. കോളജ് അധികൃതര്‍ ഇറക്കിയ നോട്ടീസ് വ്യക്തമാക്കുന്നു. നോട്ടീസ് …
സ്വന്തം ലേഖകന്‍: കള്ള മാംസ വേട്ടക്കായി ഇറങ്ങിത്തിരിച്ച ചൈനീസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആകെ ഞെട്ടിയിരിക്കുകയാണ്. ഒന്നും രണ്ടുമല്ല 40 വര്‍ഷം പഴക്കമുള്ള മാംസമാണ് മാംസക്കടത്തുകാരില്‍ നിന്ന് അധികൃതര്‍ പിടികൂടിയത്. രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ കോഴി, പോത്ത്, പന്നി എന്നിവയുടെ ഒരു ലക്ഷം ടണ്‍ മാംസം പിടിച്ചെടുത്തു. ഈ മാംസത്തിന് ഏതാണ്ട് മൂന്ന് ബില്യണ്‍ യുവാന്‍ (ഏകദേശം …
സ്വന്തം ലേഖകന്‍: കേരളത്തില്‍നിന്ന് കുവൈറ്റിലേക്ക് പോകുന്ന തൊഴിലാളികളുടെ വൈദ്യപരിശോധന ഫീസ് വെട്ടിക്കുറച്ചു. 24,000 രൂപയില്‍ നിന്ന് 16,000 രൂപയായിട്ടാണ് കുറച്ചത്. നേരത്തെ തുക കുത്തനെ ഉയര്‍ത്തിയത് വിവാദമായതിനെ തുടര്‍ന്ന് കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയ്ന്‍ കുവൈറ്റ് അധികൃതരുമായും ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുമായും നടത്തിയ അടിയന്തിര ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. നേരത്തെ വൈദ്യ പരിശോധന നടത്താന്‍ …
സ്വന്തം ലേഖകന്‍: പെണ്‍മക്കള്‍ക്കൊപ്പം സെല്‍ഫി എടുത്ത് തനിക്കു ട്വീറ്റ് ചെയ്താല്‍ മികച്ചവ റീട്വീറ്റ് ചെയ്യാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനസംഖ്യയില്‍ സ്ത്രീ അനുപാതം കുറയുന്നതിനെ കുറിച്ചു മന്‍ കി ബാത് റേഡിയോ പരിപാടിയില്‍ ആശങ്ക പ്രകടിപ്പിച്ച ശേഷമാണ് നരേന്ദ്ര മോദി പെണ്‍മക്കളുമൊത്തുള്ള സെല്‍ഫികള്‍ ട്വീറ്റ് ചെയ്യാന്‍ ആഹ്വാനം ചെയ്തത്. നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ …