1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി രാജ്യവ്യാപകമായി നടപ്പാക്കിത്തുടങ്ങി
മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി രാജ്യവ്യാപകമായി നടപ്പാക്കിത്തുടങ്ങി
ഒരു സംസ്ഥാനത്ത്‌നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് മാറുമ്പോള്‍ ഇനി മുതല്‍ മൊബൈല്‍ നമ്പര്‍ മാറേണ്ടതില്ല. ടെലികോം മന്ത്രാലയം മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിളിറ്റി ഇന്ന് മുതല്‍ രാജ്യവ്യാപകമായി നടപ്പാക്കി തുടങ്ങി. മറ്റൊരു സംസ്ഥാനത്തേക്ക് മാറുമ്പോള്‍ അതേ നമ്പര്‍ നിലനിര്‍ത്തിക്കൊണ്ട് സേവന ദാതാവിനെ മാറാം.
എംപിമാരുടെ ശമ്പളം ഇരട്ടിയാക്കണമെന്ന് പാര്‍ലമെന്ററി സമിതി, പെന്‍ഷന്‍ കൂട്ടാനും ശുപാര്‍ശ
എംപിമാരുടെ ശമ്പളം ഇരട്ടിയാക്കണമെന്ന് പാര്‍ലമെന്ററി സമിതി, പെന്‍ഷന്‍ കൂട്ടാനും ശുപാര്‍ശ
സ്വന്തം ലേഖകന്‍: എംപിമാരുടെ ശമ്പളം ഇരട്ടിയാക്കണമെന്ന് പാര്‍ലമെന്ററി സമിതി. ഒപ്പം പെന്‍ഷന്‍ കൂട്ടാനും ശുപാര്‍ശ. നിലവില്‍ 50,000 രൂപയാണ് എംപിമാരുടെ പ്രതിമാസ ശമ്പളം. ശുപാര്‍ശ നടപ്പായാല്‍ ഇരുപതിനായിരം രൂപയുള്ള പെന്‍ഷന്‍ 35,000 രൂപയായി ഉയരും. ആഭ്യന്തര വിമാന യാത്രാ സൌജന്യവും ട്രെയിന്‍ യാത്രാ സൌജന്യവും വര്‍ധിപ്പിക്കണമെന്നും എം.പി മാരുടെ ശമ്പള പരിഷ്‌കരണത്തിന് സ്ഥിരം സംവിധാനം വേണമെന്നും …
രാജ്യത്ത് വ്യാജ യൂണിവേഴ്‌സിറ്റികള്‍ വിലസുന്നു, ലിസ്റ്റ് യുജിസി പുറത്തുവിട്ടു
രാജ്യത്ത് വ്യാജ യൂണിവേഴ്‌സിറ്റികള്‍ വിലസുന്നു, ലിസ്റ്റ് യുജിസി പുറത്തുവിട്ടു
സ്വന്തം ലേഖകന്‍: രാജ്യത്ത് വ്യാജ യൂണിവേഴ്‌സിറ്റികള്‍ വിലസുന്നു, ലിസ്റ്റ് യുജിസി പുറത്തുവിട്ടു. 21 യൂണിവേഴ്‌സിറ്റികളാണ് യുജിസി പ്രസിദ്ധീകരിച്ച ലിസ്റ്റിലുള്ളത്. കേരളത്തില്‍ നിന്ന് ഒരു സ്ഥാപനം ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. പത്തനംതിട്ടയിലെ സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയാണ് കേരളത്തിലെ വ്യാജന്‍. ബാക്കിയുള്ളതില്‍ എട്ടെണ്ണം ഉത്തര്‍ പ്രദേശിലും ആറെണ്ണം ഡല്‍ഹിയിലുമാണ്. മധ്യപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍ …
ദാമ്പത്യജീവിതത്തിലെ ബലാത്സംഗങ്ങള്‍ ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി
ദാമ്പത്യജീവിതത്തിലെ ബലാത്സംഗങ്ങള്‍ ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി
സ്വന്തം ലേഖകന്‍: ദാമ്പത്യജീവിതത്തിലെ ബലാത്സംഗങ്ങള്‍ ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി. ഡല്‍ഹി സ്വദേശിനിയായ യുവതി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. ഭര്‍ത്താവ് തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുന്നു എന്നായിരുന്നു യുവതിയുടെ പരാതി. എന്നാല്‍ പരാതി വ്യക്തിപരം മാത്രമാണെന്നും അതിനെ പൊതുവായി എടുക്കാനാകില്ലെന്നുമായിരുന്നു കേസ് പരിഗണിച്ച ഡിവിഷന്‍ ബെഞ്ചിന്റെ അഭിപ്രായം. വ്യക്തിപരമായ കേസുകള്‍ക്ക് വേണ്ടി …
ഡിജിറ്റല്‍ ഇന്ത്യ, നാലര ലക്ഷം കോടി രൂപയുടെ നിക്ഷേപവും പതിനെട്ടു ലക്ഷം തൊഴിലവസരങ്ങളും വാഗ്ദാനം
ഡിജിറ്റല്‍ ഇന്ത്യ, നാലര ലക്ഷം കോടി രൂപയുടെ നിക്ഷേപവും പതിനെട്ടു ലക്ഷം തൊഴിലവസരങ്ങളും വാഗ്ദാനം
സ്വന്തം ലേഖകന്‍: ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നാലര ലക്ഷം കോടി രൂപയുടെ നിക്ഷേപവും പതിനെട്ടു ലക്ഷം തൊഴിലവസരങ്ങളും വാഗ്ദാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഡിജിറ്റല്‍ ഇന്ത്യ വാരാഘോഷ ചടങ്ങിലാണ് വ്യവസായ പ്രമുഖര്‍ രാജ്യത്തെ ഐടി മേഖലയില്‍ വന്‍ നിക്ഷേപവും തൊഴില്‍ അവസരങ്ങളും വാഗ്ദാനം ചെയ്തത്. രാജ്യത്തെ ഇറക്കുമതി കുറയ്ക്കാന്‍ ഐടി ഉല്‍പന്നങ്ങളുടെ …
ചെമ്മരിയാടുകളെയും കുതിരകളെയും ജീവനോടെ തൊലിയുരിച്ചു നടത്തുന്ന സാത്താന്‍ പൂജകള്‍ ഇന്ഗ്ലാണ്ടില്‍ പെരുകുന്നു.നിരവധി തെളിവുകള്‍ പുറത്ത്.
ചെമ്മരിയാടുകളെയും കുതിരകളെയും ജീവനോടെ തൊലിയുരിച്ചു നടത്തുന്ന സാത്താന്‍ പൂജകള്‍ ഇന്ഗ്ലാണ്ടില്‍ പെരുകുന്നു.നിരവധി തെളിവുകള്‍ പുറത്ത്.
ഇന്ഗ്ലാണ്ടില്‍ പല ഭാഗങ്ങളിലും ഏറെക്കാലമായി സാത്താന്‍ പൂജകള്‍ കൂടി കൂടി വരുന്നു എന്ന വാര്‍ത്തകള്‍ പല തവണ മാധ്യമങ്ങളില്‍ വന്നതാണ്.എന്നാല്‍ ഏറെ ഹീനവും പൈശാചികവും ആയ മൃഗ ബലികളുടെ നിരവധി തെളിവുകളുമായി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കുറെ കര്‍ഷകര്‍ തന്നെ രംഗത്തേക്ക് വന്നിരിക്കുന്നു. സാത്താന്‍ സേവക്കാര്‍ ഏറ്റവും കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കുന്ന ഡവനില്‍ നിന്നും ഉള്ള തെളിവുകളാണ് …
വനിതാ ഡോക്ടറുടെ കോട്ടിന്റെ കോളര്‍ ശരിയാക്കിയ ജമ്മു കശ്മീര്‍ മന്ത്രി പുലിവാലു പിടിക്കുന്നു
വനിതാ ഡോക്ടറുടെ കോട്ടിന്റെ കോളര്‍ ശരിയാക്കിയ ജമ്മു കശ്മീര്‍ മന്ത്രി പുലിവാലു പിടിക്കുന്നു
സ്വന്തം ലേഖകന്‍: ആശുപത്രി പരിശോധനക്ക് ചെന്നപ്പോള്‍ വനിതാ ഡോക്ടറുടെ കോട്ടിന്റെ കോളറൊന്ന് ശരിയാക്കിയതാണ് ജമ്മു കശ്മീര്‍ ആരോഗ്യമന്ത്രി ചൗധരി ലാല്‍ സിംഗ്. അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ പരിശോധിക്കാനായി എത്തിയതായിരുന്നു മന്ത്രി. എന്നാല്‍ മന്ത്രി കോളര്‍ ശരിയാക്കുന്ന ഫോട്ടോ വൈറലായതോടെ മന്ത്രി പുലിവാലു പിടിച്ചു. ചൗധരിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. മന്ത്രി ഡോക്ടറുടെ …
ചൈനയിലേക്ക് മാട്ടിറച്ചി കയറ്റിയയക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ചൈനയിലേക്ക് മാട്ടിറച്ചി കയറ്റിയയക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: ചൈനയിലേക്ക് മാട്ടിറച്ചി കയറ്റിയയക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ മാട്ടിറച്ചി നിരോധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച നരേന്ദ്ര മോദി സര്‍ക്കാരാണ് ചൈനയിലേക്ക് മാട്ടിറച്ചി കയറ്റുമതി ചെയ്യാനൊരുങ്ങുന്നത്. കഴിഞ്ഞ മാസം നരേന്ദ്ര മോദി നടത്തിയ ചൈനാ സന്ദര്‍ശനത്തിനിടെയാണ് ഇതിനുള്ള ധാരണയിലെത്തിയത്. കയറ്റുമതി ആരംഭിക്കുന്നതിന് മുന്നോടിയായി ചൈനീസ് പരിശോധനാ സംഘം അടുത്ത മാസം ഇന്ത്യയിലെത്തും. നേരത്തെ, കന്നുകാലികള്‍ക്ക് …
ഗോള്‍ മഴ, പാരഗ്വേയെ കഴുകിത്തുടച്ച് അര്‍ജന്റീന കോപ്പ അമേരിക്ക ഫൈനലില്‍
ഗോള്‍ മഴ, പാരഗ്വേയെ കഴുകിത്തുടച്ച് അര്‍ജന്റീന കോപ്പ അമേരിക്ക ഫൈനലില്‍
സ്വന്തം ലേഖകന്‍: ഗോള്‍ മഴ, പാരഗ്വേയെ കഴുകിത്തുടച്ച് അര്‍ജന്റീന കോപ്പ അമേരിക്ക ഫൈനലില്‍. ഒന്നിനെതിരെ ആറു ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ തകര്‍പ്പന്‍ ജയം. അര്‍ജന്റീനയുടെ മുന്‍നിര താരങ്ങളെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനവുമായി ഉണര്‍ന്നു കളിച്ചപ്പോള്‍ പാരഗ്വേ താരങ്ങള്‍ക്ക് മൈതാനത്ത് അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കാനായിരുന്നു വിധി. ഡി മരിയ രണ്ടും റോജോ, പാസ്‌തോര്‍, അഗ്യറോ, ഹിഗ്വയ്ന്‍ എന്നിവര്‍ ഓരോ ഗോളുമാണ് …
തീര്‍ഥാടനത്തിന് പോയവര്‍ക്ക് മാംസാഹാരം, എയര്‍ ഇന്ത്യ രണ്ടു ജീവനക്കാരെ സസ്‌പെന്റ് ചെയ്തു
തീര്‍ഥാടനത്തിന് പോയവര്‍ക്ക് മാംസാഹാരം, എയര്‍ ഇന്ത്യ രണ്ടു ജീവനക്കാരെ സസ്‌പെന്റ് ചെയ്തു
സ്വന്തം ലേഖകന്‍: തീര്‍ഥാടനത്തിന് പോയവര്‍ക്ക് മാംസാഹാരം വിതരണം ചെയ്ത സംഭവത്തില്‍ എയര്‍ ഇന്ത്യ രണ്ടു ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. ജീവനക്കാര്‍ തീര്‍ത്ഥാടകര്‍ക്ക് മാംസം അടങ്ങിയ ഭക്ഷണം നല്‍കുയായിരുന്നു. കാറ്ററിംഗ് വിഭാഗത്തിലെ അസിസ്റ്റന്റ് മാനേജര്‍ റാങ്കിലുള്ള ജീവനക്കാരെയാണ് സസ്‌പെന്റ് ചെയ്തത്. സിന്ധു ദര്‍ശന്‍ ഉല്‍സവം കഴിഞ്ഞ് മടങ്ങിയ ജൈന തീര്‍ത്ഥാടകര്‍ക്കാണ് ജീവനക്കാര്‍ സസ്യേതര ഭക്ഷണം നല്‍കിയത്. ലഡാക്കില്‍ …