1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മഹാത്മാ ഗാന്ധി വധക്കേസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും ചാര്‍ജ് ഷീറ്റും പുറത്തു വിടണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍
മഹാത്മാ ഗാന്ധി വധക്കേസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും ചാര്‍ജ് ഷീറ്റും പുറത്തു വിടണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍
സ്വന്തം ലേഖകന്‍: മഹാത്മാ ഗാന്ധി വധക്കേസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും ചാര്‍ജ് ഷീറ്റും പുറത്തു വിടണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍. ഗാന്ധിജിയുടെ വധവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെയും ചാര്‍ജ് ഷീറ്റിന്റെയും കോപിയും ഗാന്ധിജിയുടെ മൃതദേഹം നിയമപ്രകാരം പോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കിയിരുന്നോ തുടങ്ങിയ വിവരങ്ങളും ആവശ്യപ്പെട്ട് ഒഡീഷയിലെ ബൊളാന്‍ഗിര്‍ ജില്ലയില്‍ നിന്നുള്ള ഹേമന്ത പാണ്ഡ എന്നയാള്‍ …
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്, 76.31 ശതമാനം
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്, 76.31 ശതമാനം
സ്വന്തം ലേഖകന്‍: നിയമസഭാ തിരെഞ്ഞടുപ്പിന്റെ ഡ്രെസിംഗ് റിഹേഴ്‌സല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്. വോട്ടിംഗ് സമയം അവസാനിച്ചപ്പോള്‍ 76.31 ശതമാനം വോട്ടാണ് ഇവിടെ രേഖപ്പെടുത്തിയത്. രാവിലെ മുതല്‍ തന്നെ കനത്ത മഴയെ അവഗണിച്ച് പോളിംഗ് ബൂത്തുകളിലേക്ക് ജനം ഒഴുകുകയായിരുന്നു. സ്ത്രീകളാണു കൂടുതലായും രാവിലെ തന്നെ വോട്ട് ചെയ്യാന്‍ എത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ …
ലോകത്തിലെ ഏറ്റവും വിരൂപനായ നായയെ കണ്ടെത്താനും മത്സരം, സമ്മാനത്തുക 1,500 ഡോളര്‍
ലോകത്തിലെ ഏറ്റവും വിരൂപനായ നായയെ കണ്ടെത്താനും മത്സരം, സമ്മാനത്തുക 1,500 ഡോളര്‍
സ്വന്തം ലേഖകന്‍: എന്തിനുമേതിനും മത്സരങ്ങളുള്ള കാലത്തിതാ ലോകത്തിലെ ഏറ്റവും വിരൂപനായ നായയെ കണ്ടെത്താനും മത്സരം. വിജയിയാകുന്ന നായയുടെ ഉടമക്ക് 1,500 ഡോളര്‍ സമ്മാനവും ലഭിക്കും. കാലിഫോര്‍ണിയയിലാണ് രസകരമായ ഈ മത്സരം നടക്കുന്നത്. ഈ വര്‍ഷത്തെ മത്സരത്തില്‍ ഫ്‌ലോറിഡയില്‍ നിന്നുള്ള ക്വാസി മോഡോയാണ് ലോകത്തിലെ ഏറ്റവും വിരൂപനായ നായയായി തെരഞ്ഞെടുക്കപ്പെട്ടത്. ഒപ്പം മത്സരിക്കാനെത്തിയ 25 വിരൂപന്മാരോട് ഇഞ്ചോടിഞ്ചു …
കോപ്പ അമേരിക്ക, ബ്രസീലിനെ പരാഗ്വെ പൂട്ടി, വിജയം ഷൂട്ടൗട്ടില്‍
കോപ്പ അമേരിക്ക, ബ്രസീലിനെ പരാഗ്വെ പൂട്ടി, വിജയം ഷൂട്ടൗട്ടില്‍
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പരാഗ്വെയോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട് ബ്രസീല്‍ പുറത്തായി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചതിനെ തുടര്‍ന്ന് നടന്ന ഷൂട്ടൗട്ടില്‍ 3, 4 നായിരുന്നു ബ്രസീലിന്റെ തോല്‍വി. ബ്രസീല്‍ താരങ്ങളായ റിബയ്‌റോ, ഡഗ്ലസ് കോസ്റ്റ എന്നിവര്‍ ഷൂട്ടൗട്ടില്‍ കിക്കുകള്‍ പാഴാക്കി. നെയ്മറില്ലാതെ ഇറങ്ങിയ ബ്രസീലിനെതിരെ …
തീരദേശത്തെ മരങ്ങള്‍ ഉണങ്ങുന്ന പ്രതിഭാസം, വില്ലന്‍ തീക്കാറ്റു തന്നെയെന്ന് വിദഗ്ദര്‍
തീരദേശത്തെ മരങ്ങള്‍ ഉണങ്ങുന്ന പ്രതിഭാസം, വില്ലന്‍ തീക്കാറ്റു തന്നെയെന്ന് വിദഗ്ദര്‍
സ്വന്തം ലേഖകന്‍: തീരദേശത്ത് മരങ്ങള്‍ ഉണങ്ങുന്ന പ്രതിഭാസത്തിനു കാരണം തീക്കാറ്റാണെന്ന് വിദഗ്ദര്‍. കടലില്‍നിന്നു വടക്കുകിഴക്കു ദിശയില്‍ വീശിയ തീക്കാറ്റാണാണ് വില്ലനെന്ന് സി!ഡബ്‌ള്യുആര്‍ഡിഎം ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. എന്നാല്‍ കാറ്റിന് ചൂടു കൂടാനുള്ള കാരണം കണ്ടെത്താനായിട്ടില്ല. കാറ്റിലെ ലവണാംശം ഇലകള്‍ കരിയാന്‍ കാരണമായോ എന്നതു പരിശോധിക്കും. ശാസ്ത്രജ്ഞരായ ഡോ. പി.എസ്. ഹരികുമാര്‍, ഡോ. ഇ.ജെ. ജോസഫ്, ഡോ. യു. …
കോപ്പ അമേരിക്ക, അര്‍ജന്റീന തട്ടിമുട്ടി സെമിയില്‍, കൊളംബിയ പുറത്ത്
കോപ്പ അമേരിക്ക, അര്‍ജന്റീന തട്ടിമുട്ടി സെമിയില്‍, കൊളംബിയ പുറത്ത്
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്റീന തട്ടിമുട്ടി സെമിയില്‍ കടന്നു. കടുത്ത വെല്ലുവിളിയുയര്‍ത്തിയ കൊളംബിയ പുറത്താകുകയും ചെയ്തു. കൊളംബിയന്‍ കളിക്കാര്‍ തീര്‍ത്ത പ്രതിരോധത്തിന്റെ വന്മതിലില്‍ തട്ടി മടങ്ങിയ കണക്കില്ലാത്ത അവസരങ്ങള്‍ക്കും ഷൂട്ടൗട്ടിനും സഡന്‍ ഡത്തിനും ശേഷമാണ് അര്‍ജന്റീന ഒരുവിധം സെമിയില്‍ കടന്നത്. നിശ്ചിത 90 മിനുറ്റിലും ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനാകാത്ത മത്സരം ഷൂട്ടൗട്ടിലേക്ക് …
99 മത്തെ വയസില്‍ ബിരുദം, യൂണിവേഴ്‌സിറ്റി നമിച്ചു, ഒപ്പം സര്‍ട്ടിഫിക്കറ്റും നല്‍കി
99 മത്തെ വയസില്‍ ബിരുദം, യൂണിവേഴ്‌സിറ്റി നമിച്ചു, ഒപ്പം സര്‍ട്ടിഫിക്കറ്റും നല്‍കി
സ്വന്തം ലേഖകന്‍: 99 മത്തെ വയസില്‍ ബിരുദം നേടിയാല്‍ യൂണിവേഴ്‌സിറ്റി നമിക്കാതെ പിന്നെന്തു ചെയ്യും. ഒപ്പം സര്‍ട്ടിഫിക്കറ്റും നല്‍കി. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയാണ് 99 വയസുള്ള ഡോറീത്ത ഡാനിയേല്‍സിന്റെ ദൃഡനിശ്ചയത്തിനു മുന്നില്‍ നമിച്ചത്. ഒട്ടും വൈകാതെ യൂണിവേഴ്‌സിറ്റി അവരെ ബിരുദം നല്‍കി ആദരിക്കുകയും ചെയ്തു. 2009 ലാണ് ഡാനിയേല്‍സ് കാലിഫോര്‍ണിയയിലെ തന്റെ ബിരുദ പഠനം ആരംഭിച്ചത്. പഠനം …
മഹാരാഷ്ട്ര തീരത്തടിഞ്ഞ 42 അടി നീളമുള്ള നീല തിമിംഗലത്തെ രക്ഷിക്കാനായില്ല, പാഴായത് 18 മണിക്കൂര്‍ നേരത്തെ രക്ഷാപ്രവര്‍ത്തനം
മഹാരാഷ്ട്ര തീരത്തടിഞ്ഞ 42 അടി നീളമുള്ള നീല തിമിംഗലത്തെ രക്ഷിക്കാനായില്ല, പാഴായത് 18 മണിക്കൂര്‍ നേരത്തെ രക്ഷാപ്രവര്‍ത്തനം
സ്വന്തം ലേഖകന്‍: മഹാരാഷ്ട്രയിലെ അലിബാഗ് തീരത്ത് അടിഞ്ഞ നീല തിമിംഗലത്തെ രക്ഷിക്കാനായില്ല. 18 മണിക്കൂര്‍ നീണ്ട് നിന്ന രക്ഷാപ്രവര്‍ത്തനം വൃഥാവിലാകുകയായിരുന്നു. 42 അടി നീളമുള്ള പെണ്‍ നീല തിമിംഗലത്തെ ബുധനാഴ്ച രാവിലെയോടെയാണ് തീരത്ത് കണ്ടെത്തിയത്. തിമിംഗലത്തിന് ജീവനുണ്ടെന്ന് മനസിലായതോടെ പ്രദേശവാസികള്‍ അധികൃത!രെ വിവരമറിയിക്കുകയായിരുന്നു. തീരദേശ സേനയും വന്യജീവി സംരക്ഷണ വിഭാഗവും ചേര്‍ന്ന് 20 ടണ്‍ ഭാരമുള്ള …
സൂര്യന്റെ ചൂട് കുറയുന്നു, അധികം വൈകാതെ ഭൂമി ഐസുകട്ടകള്‍ മൂടുമെന്ന് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍ പഠനം
സൂര്യന്റെ ചൂട് കുറയുന്നു, അധികം വൈകാതെ ഭൂമി ഐസുകട്ടകള്‍ മൂടുമെന്ന് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍ പഠനം
സ്വന്തം ലേഖകന്‍: സൂര്യന്റെ ചൂട് കുറയുന്നതിനാല്‍ അധികം വൈകാതെ ഭൂമി ഐസുകട്ടകള്‍ മൂടുമെന്ന പ്രവചനവുമായി നേച്ചര്‍ കമ്മ്യൂണിക്കേഷന്‍ പഠന റിപ്പോര്‍ട്ട്. സൂര്യനില്‍ നിന്നുള്ള വെളിച്ചത്തിന്റെയും ചൂടിന്റെയും അളവ് കുറഞ്ഞാല്‍ ഭൂമി 0.1 ഡിഗ്രി സെല്‍ഷ്യസ് തണുപ്പിലെത്തുമെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു. ഇരു ധ്രുവങ്ങള്‍ക്കും സമീപത്തായുള്ള പ്രദേശങ്ങളില്‍ തണുപ്പിന്റെ ശക്തി കൂടും. വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും വടക്കേ …
ആലപ്പുഴയുടെ തീരപ്രദേശത്ത് ആശങ്കയുണര്‍ത്തി തീക്കാറ്റ്, മരങ്ങളും ചെടികളും കരിഞ്ഞുണങ്ങി
ആലപ്പുഴയുടെ തീരപ്രദേശത്ത് ആശങ്കയുണര്‍ത്തി തീക്കാറ്റ്, മരങ്ങളും ചെടികളും കരിഞ്ഞുണങ്ങി
സ്വന്തം ലേഖകന്‍: ആലപ്പുഴയുടെ തീരപ്രദേശത്ത് ആശങ്കയുണര്‍ത്തി തീക്കാറ്റ്, മരങ്ങളും ചെടികളും കരിഞ്ഞുണങ്ങിയതായി ദൃക്‌സാക്ഷികള്‍ പറയുന്നു. മഴയും കടലാക്രമണവും ശക്തമാകുന്നതിനിടെയാണ് ജനങ്ങളെ ആശങ്കയിലാഴ്ത്തി തീക്കാറ്റ് പ്രതിഭാസം. തീരത്തെ നിരവധി മരങ്ങളാണ് തീക്കാറ്റില്‍ കരിഞ്ഞുണങ്ങിയത്. വീടിനുള്ളില്‍ കഴിയുമ്പോള്‍ അസഹനീയമായ ചൂട് അനുഭവപ്പെട്ടതായും തീരദേശ വാസികള്‍ വെളിപ്പെടുത്തി. തുടര്‍ന്ന് പുറത്തിറങ്ങിയപ്പോഴാണ് കാറ്റിന്റെ അസാധാരണ സ്വഭാവം മലസ്സിലാകുന്നത്. പിന്നീട് തീക്കാറ്റിന്റെ വിവരം …