സ്വന്തം ലേഖകന്‍: ഖത്തറില്‍ വമ്പന്‍ വിസ തട്ടിപ്പില്‍ മലയാളികള്‍ ഉള്‍പ്പെടെ 150 ഓളം പേര്‍ വഞ്ചിക്കപ്പെട്ടതായി പരാതി. സമീപകാലത്തെ ഏറ്റവും വലുതെന്ന് കരുതപ്പെടുന്ന വന്‍ വിസ തട്ടിപ്പില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പണം നഷ്ടമായത്. വ്യാജ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി നാല് കോടിയിലധികം രൂപ തട്ടിയെടുത്തതായാണ് പരാതി. എറണാകുളം സ്വദേശി ബിജു കെ …
സ്വന്തം ലേഖകന്‍: ബ്രിട്ടന്റെ പുതിയ കുടിയേറ്റ നിയമം ഇന്ത്യന്‍ നഴ്‌സുമാരെ വന്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) മുന്നറിയിപ്പ്. കുടിയേറ്റ ജോലിക്കാരുടെ എണ്ണം നിയന്ത്രിക്കാന്‍ ബ്രിട്ടന്‍ പുതിയ നയം നടപ്പാക്കിയാല്‍ ഇന്ത്യ ഉള്‍പ്പെടെ യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുള്ള ഏഴായിരത്തോളം നഴ്‌സുമാരെയാണ് അത് നേരിട്ട് ബാധിക്കുക. മിക്കവര്‍ക്കും 2020 ഓടെ …
സ്വന്തം ലേഖകന്‍: വ്യാജ യോഗ്യതക്കേസില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരായ പരാതി നിലനില്‍ക്കുന്നതാണെന്ന് കോടതി. നാമനിര്‍ദേശ പത്രികയില്‍ വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തിയെന്ന് ആരോപിച്ച് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകുയായിരുന്നു കോടതി. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് തെറ്റിദ്ധരിപ്പിച്ചെന്ന പരാതി നിലനില്‍ക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി. ലോക്‌സഭയിലേക്കും രാജ്യസഭയിലേക്കും സമര്‍പ്പിച്ച വിവിധ നാമനിര്‍ദേശ പത്രികകളില്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ഗ്രാമങ്ങളിലെ മൂന്നിലൊരു കുടുംബം ദാരിദ്രത്തിലെന്ന് ദേശീയ സര്‍വേ. ആദ്യ ദേശീയ സാമൂഹിക, സാമ്പത്തിക ജാതി സര്‍വേയിലാണ് ഗ്രാമങ്ങളില്‍ മൂന്നിലൊരു കുടുംബം ആവശ്യമായ വരുമാനമില്ലാതെ ഇപ്പോഴും ഒറ്റമുറിവീട്ടില്‍ കഴിയുകയാണെന്ന വെളിപ്പെടുത്തലുള്ളത്. ഈ കുടുംബങ്ങളെയെല്ലാം തന്നെ ദരിദ്രരായി പരിഗണിക്കേണ്ടതുണ്ടെന്നും ദാരിദ്രരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാതരത്തിലുമുള്ള ആനുകൂല്യങ്ങള്‍ക്കും ഈ കുടുംബങ്ങള്‍ അര്‍ഹരാണെന്നും സര്‍വേ വ്യക്തമാക്കുന്നു. …
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ യുറഗ്വായുടെ പടയോട്ടം അവസാനിച്ചു. യുറഗ്വായെ എതിരില്ലാത്ത ഒരു ഗോളിനു കീഴ്ടടക്കി ആതിഥേയരായ ചിലി സെമിയില്‍ കടന്നു. ആര്‍ത്തിരമ്പുന്ന ചിലിയുടെ ആരാധകര്‍ക്ക് മുന്നില്‍ മികച്ച പ്രകടനം പുറത്തെടുത്ത ആതിഥേയര്‍ കളിയില്‍ സമ്പൂര്‍ണം മേധാവിത്തം പുലര്‍ത്തി. എങ്കിലും ചാമ്പ്യന്മാരുടെ മികവ് പുറത്തെടുത്ത യുറഗ്വായ് ശക്തമായി പ്രതിരോധിച്ചതോടെ കളിയുടെ …
സ്വന്തം ലേഖകന്‍: രണ്ടു ദിവസം മുമ്പുവരെ രാജേഷ് സാകര്‍ ഭോപ്പാലിലെ വെറുമൊരു ചായക്കടക്കാരന്‍ മാത്രമായിരുന്നു. ചായം കുടിച്ച് കടം പറയുകയും കാശ് കൊടുക്കാതെ മുങ്ങി നടക്കുന്ന പ്രദേശത്തെ വിരുതന്മാര്‍ മാത്രം പേടിക്കുന്ന ഒരു പാവത്താന്‍. എന്നാലിപ്പോള്‍ രാജേഷ് സാകര്‍ എന്ന പേരുകേട്ടാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തലപ്പത്തിരിക്കുന്നവര്‍വരെ ഒന്നു …
സ്വന്തം ലേഖകന്‍: കേന്ദ്ര സര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റികളില്‍ മിക്കതും ഉത്തര്‍പ്രദേശിനും തമിഴ്‌നാടിനും. നൂറു സ്മാര്‍ട്ട് സിറ്റികളില്‍ 13 എണ്ണം ഉത്തര്‍പ്രദേശിനും 12 എണ്ണം തമിഴ്‌നാടിനുമാണ് നല്‍കുകയെന്നാണ് സൂചന. കേരളത്തിന് ഒരു സ്മാര്‍ട്ട് സിറ്റി മാത്രമാണ് ലഭിക്കുക. നരേന്ദ്രമോദി സര്‍ക്കാര്‍ അഭിമാന പദ്ധതികളായി പ്രഖ്യാപിക്കാനിരിക്കുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിക്കും അടല്‍ ബിഹാരി വാജ്‌പേയിയുടെ പേരിലുള്ള അമൃത് നഗരവികസന …
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണവുമായി ബന്ധപ്പെട്ട കരാര്‍ ഇന്ന് ഒപ്പുവക്കും. 2016 മെയില്‍ ആദ്യ വിമാനമിറക്കാന്‍ കഴിയുന്ന തരത്തില്‍ വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട് എയര്‍പോര്‍ട്ട് അതോറിറ്റിയുമായുള്ള കരാറാണ് ബുധനാഴ്ച ഒപ്പുവക്കുന്നത്. 100 കോടി രൂപയാണ് എയര്‍പോര്‍ട്ട് അതോറിറ്റി നിര്‍മ്മാണത്തായി മുടക്കുക. 160 കോടി രൂപ കൂടി താമസിയാതെ നിക്ഷേപിക്കാനുള്ള ചര്‍ച്ചയും പുരോഗമിക്കുകയാണ്. താജ് ഹോട്ടലില്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ റയില്‍വേ സ്വകാര്യവല്‍ക്കരണ നീക്കങ്ങളുമായി മുന്നോട്ട് നീങ്ങുമ്പോള്‍ ഏറ്റവും താഴെ തട്ടില്‍ ജോലി ചെയ്യുന്ന വിഭാഗങ്ങള്‍ക്ക് തൊഴില്‍ നഷ്ടമാകാനുള്ള സാധ്യത തെളിയുന്നു. പതിമൂന്ന് ലക്ഷം തൊഴിലാളികള്‍ പണിയെടുക്കന്ന ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ റയില്‍വെയിലെ സ്വകാര്യവത്കരണം വലിയൊരു വിഭാഗത്തിന് തൊഴില്‍ നഷ്ടമാക്കുമെന്ന് ഉറപ്പാണ്. ഏറ്റവും കൂടുതല്‍ സംവരണ വിഭാഗക്കാര്‍ ജോലിചെയുന്ന താഴ്ന്ന തട്ടിലുള്ള …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ഭൂമിയുടെ വില്‍പ്പന നടന്നു. വലിപ്പം കേരളത്തിന്റെ മുക്കാല്‍ ഭാഗത്തോളം വരുന്ന സ്ഥലമാണിത്. ആസ്‌ട്രേലിയയിലെ 23,000 സ്‌ക്വയര്‍ കിലോമീറ്റ വിസ്തീര്‍ണമുള്ള കന്നുകാലി സങ്കേതമാണ് ലോകത്ത് നിലവിലുള്ള ഏറ്റവും വലിയ സ്വകാര്യ സ്വത്തായി കണക്കാക്കപ്പെടുന്നത്. ഇത് കേരളത്തിന്റെ മൊത്ത വലിപ്പത്തിന്റെ മുക്കാല്‍ ഭാഗത്തോളം വരും. 325 മില്ല്യണ്‍ ഡോളറിനാണ് രാജ്യത്തിന്റെയോ …