1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2015

സ്വന്തം ലേഖകന്‍: ചൈനയിലേക്ക് മാട്ടിറച്ചി കയറ്റിയയക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ മാട്ടിറച്ചി നിരോധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച നരേന്ദ്ര മോദി സര്‍ക്കാരാണ് ചൈനയിലേക്ക് മാട്ടിറച്ചി കയറ്റുമതി ചെയ്യാനൊരുങ്ങുന്നത്. കഴിഞ്ഞ മാസം നരേന്ദ്ര മോദി നടത്തിയ ചൈനാ സന്ദര്‍ശനത്തിനിടെയാണ് ഇതിനുള്ള ധാരണയിലെത്തിയത്.

കയറ്റുമതി ആരംഭിക്കുന്നതിന് മുന്നോടിയായി ചൈനീസ് പരിശോധനാ സംഘം അടുത്ത മാസം ഇന്ത്യയിലെത്തും. നേരത്തെ, കന്നുകാലികള്‍ക്ക് രോഗബാധയുണ്ടെന്നാരോപിച്ച് ഇന്ത്യയില്‍ നിന്നുള്ള മാട്ടിറച്ചിയ്ക്ക് ചൈന അനുമതി നിഷേധിച്ചിരുന്നു.

എന്നാല്‍ ഈ നിലപാട് പുനഃപരിശോധിക്കാനും ഇന്ത്യയില്‍ നിന്നുള്ള മാട്ടിറച്ചി അനുവദിക്കാനുമാണ് കഴിഞ്ഞമാസം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ചൈനാ സന്ദര്‍ശനത്തിനിടെ ധാരണയായത്. അടുത്തമാസം ഇന്ത്യയിലെത്തുന്ന ചൈനീസ് പരിശോധനാ സംഘം ഇവിടെയുള്ള മാട്ടിറച്ചി പ്ലാന്റുകള്‍ സന്ദര്‍ശിക്കും. പരിശോധനാ ഫലം തൃപ്തികരമാണെങ്കില്‍ കയറ്റുമതി ആരംഭിക്കും.

മാട്ടിറച്ചി രാജ്യവ്യാപകമായി നിരോധിക്കുന്നതിനുള്ള സാദ്ധ്യത പരിശോധിക്കാനാവശ്യപ്പെട്ട് സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിട്ട് അധികമായിട്ടില്ല. ചെറുകിട കച്ചവടക്കാര്‍ ഉള്‍പ്പെടുന്ന മാട്ടിറച്ചി വ്യാപാര രംഗത്ത് നിരോധനം ഏര്‍പ്പെടുത്തുന്ന സര്‍ക്കാര്‍ വന്‍കിടക്കാര്‍ കൈകാര്യം ചെയ്യുന്ന കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നുവെന്നതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.