1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2015

സ്വന്തം ലേഖകന്‍: ടീഷര്‍ട്ടുകള്‍ക്കും കുട്ടിപ്പാവാടകള്‍ക്കും വിട, വിദ്യാര്‍ഥികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പുതിയ ഡ്രസ്! കോഡുമായി കൊല്‍ക്കത്തയിലെ സ്‌കോട്ടിഷ് ചര്‍ച്ച് കോളജ് മാനേജ്‌മെന്റ് രംഗത്ത്.

കോളജില്‍ ധരിച്ചു വരുന്ന വസ്ത്രം പരിതസ്ഥിതിയില്‍ നിന്ന് നമ്മള്‍ പഠിക്കുന്നതിന്റെ പ്രാധാന്യമാണ് കാണിക്കുന്നത്. കാമ്പസിന്റെ സുരക്ഷിതത്വത്തിനും വൃത്തിക്കും അച്ചടക്കത്തിനും മാന്യമായ വസ്ത്രധാരണം ആവശ്യവുമാണ്. കോളജ് അധികൃതര്‍ ഇറക്കിയ നോട്ടീസ് വ്യക്തമാക്കുന്നു.

നോട്ടീസ് പ്രകാരം കാമ്പസില്‍ ഇനി മുതല്‍ റൌണ്ട് നെക്ക് ടീഷര്‍ട്ടുകളോ, ഇറുകിയതോ ഇറക്കമില്ലാത്തതോ ആയ ഷര്‍ട്ടുകളോ ധരിക്കാന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അനുവാദമില്ല. എന്തെങ്കിലും തരത്തിലുള്ള എഴുത്തുകള്‍ ഉള്ള ടീ ഷര്‍ട്ടുകള്‍ക്കും നിരോധനമുണ്ട്.

പാന്റുകള്‍ക്കും കാല്‍മുട്ടിറങ്ങി നില്‍ക്കുന്ന കീറലുകളില്ലാത്ത പാവാടകള്‍ക്കും നിരോധനമില്ല. സാരികളും ചുരിദാറുകളും ധരിക്കുന്നത് മാന്യമായിട്ടായിരിക്കണം. ആണ്‍കുട്ടികള്‍ കമ്മലുകള്‍ ധരിക്കുന്നതിനും കാമ്പസില്‍ പുതിയ നോട്ടീസ് പ്രകാരം നിരോധനമുണ്ട്.

പക്ഷേ കാമ്പസിനകത്തെ പുതിയ നിയമത്തിനെതിരെ പ്രതിഷേധിക്കാനുള്ള ഒരുക്കത്തിലണ് വിദ്യാര്‍ഥികളുടെ കൂട്ടായ്മ. വിദ്യാഭ്യാസ വിദഗ്ധരും സാമൂഹ്യപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.