സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ യുറുഗ്വാക്കെതിരെ അര്‍ജന്റീന കഷ്ടിച്ച് രക്ഷപ്പെട്ടു. കളിയുടെ 56 മത്തെ മിനുറ്റില്‍ സെര്‍ജിയോ അഗ്യൂറോ നേടിയ ഒരു ഗോളിനാണ് അര്‍ജന്റീന രക്ഷപ്പെട്ടത്. യുറുഗ്വാക്കെതിരെ അനായാസ ജയം ലക്ഷ്യമിട്ടിറങ്ങിയ മെസ്സിക്കും സംഘത്തിനും ഒരു ഗോള്‍ നേടാന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വന്നത് ആരാധകരെ മുഷിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരെന്ന …
സ്വന്തം ലേഖകന്‍: മാഗി നൂഡില്‍സ് നിരോധനം കാരണം ജോലി പോയ നെസ്‌ലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. ഉത്തരാഖണ്ഡിലുള്ള രുദ്രാപൂര്‍ ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ നെസ്!ലെ ഫാക്ടറിയില്‍ ജീവനക്കാരനായ ലാല്‍ത പ്രസാദാണ് ആത്മഹത്യ ചെയ്തത്. അനുവദനീയമായ തോതിനേക്കാള്‍ അധികം രാസപദാര്‍ഥങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജ്യമൊട്ടാകെ മാഗി നൂഡില്‍സ് നിരോധിച്ചത്. തുടര്‍ന്ന് ഉത്തരാഖണ്ഡിലെ നെസ്‌ലെ ഫാക്ടറിയില്‍ നിന്ന് 1,100 ഓളം …
സ്വന്തം ലേഖകന്‍: മലബാറിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ചോര പുരണ്ട അധ്യായമായ വാഗണ്‍ ട്രാജഡി ഇനി വെള്ളിത്തിരയില്‍ കാണാം. ചരിത്ര പ്രസിദ്ധമായ ആ കൊളോണിയല്‍ വിരുദ്ധ പോരാട്ടം സിനിമയാക്കാനുള്ള ഒരുക്കത്തിലാണ് പ്രമുഖ സംവിധായകനും നടനുമായ ജോയ് മാത്യു. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ജോലികള്‍ ആരംഭിച്ചു കഴിഞ്ഞതായി ജോയ് മാത്യു ദുബൈയില്‍ ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ …
സ്വന്തം ലേഖകന്‍: ജീവനക്കാര്‍ക്ക് റമദാന്‍ ഇളവുകള്‍ നല്‍കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഒമാന്‍ തൊഴില്‍ മന്ത്രാലയം. റമദാന്‍ കാലത്ത് ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ പ്രഖ്യാപിച്ച ഇളവ് നല്‍കാന്‍ തയാറല്ലാത്ത സ്ഥാപനങ്ങളെയാണ് തൊഴില്‍ മന്ത്രാലയം നോട്ടമിടുന്നത്. റമദാന്‍ കാലത്ത് ജീവനക്കാരെ ആറ് മണിക്കൂറിലേറെ ജോലി ചെയ്യിപ്പിക്കരുത് എന്നാണ് ഒമാനിലെ നിയമം. റമദാനില്‍ വ്രതം അനുഷ്ഠിക്കുന്നവരുടെ സൗകര്യം പരിഗണിച്ച് …
സ്വന്തം ലേഖകന്‍: ഒരേ റാങ്കില്‍ വിരമിക്കുന്ന സൈനികര്‍ക്ക് തുല്യ പെന്‍ഷന്‍ ആവശ്യപ്പെട്ട് വിമുക്ത ഭടന്മാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. പദ്ധതി നടപ്പാക്കുന്നതുവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിലേ നിരാഹാര സമരം തുടരുമെന്നു വിമുക്ത ഭടന്മാരുടെ സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. അതേസമയം പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകാലത്ത് വിമുക്ത ഭടന്മാര്‍ക്കു നല്‍കിയ ഉറപ്പ് പാലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകണമെന്നു …
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ ഇക്വഡോറിന് ബൊളീവിയന്‍ ഷോക്ക്. ദുര്‍ബലരെന്ന് മുദ്രകുത്തപ്പെട്ട ബൊളീവിയ കരുത്തരായ ഇക്വഡോറിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്തു വിട്ടു. ബൊളീവിയ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ മല്‍സരത്തില്‍ അവര്‍ ശക്തരായ മെക്‌സിക്കോയെ സമനിലയില്‍ തളച്ചിരുന്നു. പല വമ്പന്‍മാരേയും മുട്ടുകുത്തിച്ച ചരിത്രമുള്ള ബൊളീവിയ ആദ്യ പകുതിയില്‍ തന്നെ …
സ്വന്തം ലേഖകന്‍: ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിനാല്‍ അഖിലേന്ത്യ മെഡിക്കല്‍, ഡെന്റല്‍ പ്രവേശന പരീക്ഷ സുപ്രീം കോടതി റദ്ദാക്കി. ഒരു മാസത്തിനകം പരീക്ഷ നടത്തണമെന്നു സിബിഎസ്ഇയോടു കോടതി നിര്‍ദേശിച്ചു. ആറര ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പ്രവേശന പരീക്ഷയെഴുതിയത്. കേരളത്തിലെ മെഡിക്കല്‍ പ്രവേശനത്തെയും വിധി പ്രതികൂലമായി ബാധിക്കും. എല്ലാ സ്ഥാപനങ്ങളും പ്രവേശന പരീക്ഷ നടത്തുന്നതിന് ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നും കോടതി …
സ്വന്തം ലേഖകന്‍: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി സീരിയല്‍ നടനെ നിയമിച്ചതിനെതിരെ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നു. ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിക്കുന്ന ഗജേന്ദ്ര ചൗഹാനെ പുതിയ ചെയര്‍മാനായി നിയമിച്ചതിനെതിരെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധം ആളിപ്പടരുകയാണ്. ചെയര്‍മാന്‍ നിയമനത്തില്‍ രാഷ്ട്രീയ ഇടപെടല്‍ പാടില്ലെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. ബിജെപി അംഗമായതിനാലാണ് ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനാന്‍ ആക്കിയതെന്ന് …
സ്വന്തം ലേഖകന്‍: മിശ്ര വിവാഹ വിരുദ്ധ പരാമര്‍ശം വിവാദമായതോടെ ഇടുക്കി രൂപത സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മാപ്പു പറഞ്ഞു. കാഞ്ഞിരപ്പിള്ളി രൂപതയുടെ പാസ്റ്റര്‍ കൗണ്‍സില്‍ സമ്മേളനത്തില്‍ വിശ്വാസികളോട് ഇടുക്കി ബിഷപ്പ് നടത്തിയ പ്രസംഗത്തിലെ മിശ്ര വിവാഹത്തെക്കുറിച്ചുള്ള പരാമര്‍ശമാണ് വിവാദമായത്. ഇടുക്കി ബിഷപ്പ് നടത്തിയ പ്രസംഗത്തിലെ മിശ്ര വിവാഹത്തെക്കുറിച്ചുള്ള പരാമര്‍ശം ദുരുദ്ദേശപരം ആയിരുന്നില്ലെന്ന് ഇടുക്കി രൂപത പത്രക്കുറിപ്പിലൂടെ …
സ്വന്തം ലേഖകന്‍: വെള്ളമടിച്ചാല്‍ ഓടുന്ന കമ്പ്യൂട്ടര്‍ നിര്‍മ്മിച്ച ഇന്ത്യന്‍ പ്രൊഫസറും കുട്ടികളും ശ്രദ്ധേയരാകുന്നു. വെള്ളത്തുള്ളികളില്‍നിന്ന് ഊര്‍ജം സ്വീകരിച്ചാണ് കംപ്യൂട്ടര്‍ പ്രവര്‍ത്തിക്കുക. യുഎസിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനായ അസി. പ്രഫസര്‍ മനു പ്രകാശും ശിഷ്യരുമാണ് പുതിയ കണ്ടുപിടുത്തം നടത്തിയത്. നിലവില്‍ സാധാരണ കംപ്യൂട്ടറുകളുടെ അതേ പ്രവര്‍ത്തന മികവ് അവകാശപ്പെടാന്‍ കഴിയില്ലെങ്കിലും ഭാവിയില്‍ അതിനൊപ്പമെത്തുമെന്നാണു ഗവേഷകരുടെ വാദം. …