1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2015

സ്വന്തം ലേഖകന്‍: ഒരേ റാങ്കില്‍ വിരമിക്കുന്ന സൈനികര്‍ക്ക് തുല്യ പെന്‍ഷന്‍ ആവശ്യപ്പെട്ട് വിമുക്ത ഭടന്മാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. പദ്ധതി നടപ്പാക്കുന്നതുവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിലേ നിരാഹാര സമരം തുടരുമെന്നു വിമുക്ത ഭടന്മാരുടെ സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

അതേസമയം പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകാലത്ത് വിമുക്ത ഭടന്മാര്‍ക്കു നല്‍കിയ ഉറപ്പ് പാലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സമരം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലേക്കു വ്യാപിപ്പിക്കാനാണ് വിമുക്ത ഭടന്മാരുടെ സംഘടനയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ബിഹാര്‍ തലസ്ഥാനത്ത് ലക്ഷം പേരെ പങ്കെടുപ്പിച്ച് മഹാ റാലി നടത്തും.

കേരളത്തിലുള്‍പ്പെടെ രാജ്യത്തെ 22 കേന്ദ്രങ്ങളിലാണ് റിലേ സത്യഗ്രഹം ആരംഭിച്ചത്. ഡല്‍ഹിയില്‍ ജന്തര്‍ മന്തറിലാണ് സമരം. പ്രശ്‌നപരിഹാരത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് വിമുക്ത ഭടന്മാരുടെ സംഘടനാ പ്രതിനിധികള്‍ രാഷ്ട്രപതിയെ കാണും.

ഒരേ റാങ്കില്‍ നിന്നു വിരമിക്കുന്ന സൈനികര്‍ക്ക് അവര്‍ വിരമിച്ച തീയതി നോക്കാതെ തുല്യമായ പെന്‍ഷന്‍ നല്‍കുന്നതാണ് ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി. പദ്ധതി നടപ്പാക്കുന്നതിലൂടെ 22 ലക്ഷം വിമുക്ത ഭടന്മാര്‍ക്കും ആറു ലക്ഷം വിധവകള്‍ക്കും ഗുണം ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.