സ്വന്തം ലേഖകന്‍: ദക്ഷിണ റെയില്‍വേയുടെ ചരക്കു നീക്കത്തില്‍ കോടികളുടെ അഴിമതിയെന്ന് സിബിഐ കണ്ടെത്തി. ചരക്കുകളുടെ തൂക്കത്തില്‍ കൃത്രിമം കാട്ടിയാണ് ഉദ്യോഗസ്ഥ, സ്വകാര്യ ലോബി കോടികളുടെ തട്ടിപ്പ് നടത്തിയത്. ഇത് ദക്ഷിണ റയില്‍വേയുടെ വരുമാനത്തില്‍ വന്‍ നഷ്ടം വരുത്തിയതായി സിബിഐ കണ്ടത്തെി. വാഗണുകളില്‍ കയറ്റുന്ന ചരക്കുകളുടെ തൂക്കം ഇലക്ട്രോണിക് വേ ബ്രിജ് കമ്പ്യൂട്ടറുകളില്‍ കുറച്ചുകാണിച്ചാണ് വെട്ടിപ്പ് നടത്തിയത്. …
സ്വന്തം ലേഖകന്‍: യോഗ ദിനാചരണത്തോട് അനുബന്ധിച്ച് സ്‌കൂളുകളില്‍ സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കിയതിന്റെ വിവാദം തീരും മുമ്പെ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി രംഗത്ത്. യോഗ ചെയ്യുമ്പോള്‍ ശ്ലോകങ്ങള്‍ക്ക് പകരം മുസ്ലീങ്ങള്‍ക്ക് അല്ലാഹുവിന്റെ നാമം ഉരുവിടാമെന്ന് കേന്ദ്രമന്ത്രി ശ്രിപദ് നായിക്ക് പ്രസ്താവിച്ചു. അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന യോഗ ചടങ്ങുകളില്‍ മുസ്ലിംകളും പങ്കെടുക്കണമെന്ന് കേന്ദ്രമന്ത്രി ആഹ്വാനം ചെയ്തു. യോഗയില്‍ …
സ്വന്തം ലേഖകന്‍: മുല്ലപ്പെരിയാറില്‍ പുതിയ അണ കെട്ടുന്നതുമായി ബന്ധപ്പെട്ട് കേരളം നടത്തുന്ന ഇടപെടലുകള്‍ തടയണമെന്ന് കേന്ദ്രത്തോട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു. പുതിയ അണക്കെട്ടിന് പരിസ്ഥിതി ആഘാത പഠനം നടത്താന്‍ അനുമതി തേടിയ കേരള സര്‍ക്കാരിനെ പ്രോല്‍സാഹിപ്പിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തില്‍ പറയുന്നു. കേരളത്തിന്റെ അപേക്ഷ തിരിച്ചയക്കണമെന്നും …
സ്വന്തം ലേഖകന്‍: കരിപ്പൂര്‍ വിമാനത്താവള വെടിവപ്പിലേക്ക് നയിച്ച പ്രശ്‌നം അധികാര തര്‍ക്കമെന്ന് സൂചന. സിഐഎസ്എഫും എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരും തമ്മിലുള്ള അധികാര വടംവലിയാണ് വെടിവെപ്പിലേക്കും ഒരു സിഐഎസ്എഫ് ജവാന്റെ മരണത്തിലേക്കും നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിക്കുന്ന വിവരം. കഴിഞ്ഞ ഒന്നര വര്‍ഷമായി തുടരുന്ന ഈ തര്‍ക്കം കേന്ദ്ര ആഭ്യന്തര, വ്യോമയാന മന്ത്രാലയം നിസാരമായി തള്ളിക്കളയുകയായിരുന്നെന്നും ആരോപണമുണ്ട്. …
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ചിലി ഇക്വഡോറിനെ തകര്‍ത്തു വിട്ടു. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു ചിലിയുടെ വിജയം. അല്‍ട്ടൂറോ വിദാല്‍, വര്‍ഗാസ് എന്നിവരാണ് ചിലിക്ക് വേണ്ടി ഗോളുകള്‍ നേടിയത്. അവസരങ്ങള്‍ കളഞ്ഞു കുളിക്കുന്നതില്‍ പരസ്പരം മത്സരിച്ച കളിയിലുടനീളം ഗോളെന്നുറപ്പിച്ച ഒട്ടേറെ അവസരങ്ങളാണ് ഇരു ടീമുകളും നഷ്ടപ്പെടുത്തിയത്. ആദ്യ മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും …
സ്വന്തം ലേഖകന്‍: 15 വര്‍ഷത്തിനു ശേഷം സംവിധായകനായി കമല്‍ഹാസന്‍ ബോളിവുഡിലേക്ക് മടങ്ങുകയാണ്. തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ മൂന്നു ഭാഷകളിലായി കമല്‍ഹാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ അമര്‍ ഹേയിലൂടെയാണ് കമലിന്റെ മടക്കം. ചിത്രത്തില്‍ മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും അഭിനയിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഉന്നൈ പോല്‍ ഒരുവന്‍ എന്ന ചിത്രത്തിനു ശേഷം കമല്‍ഹാസനും മോഹന്‍ലാലും ഒന്നിക്കുന്ന …
സ്വന്തം ലേഖകന്‍: 4,470 സര്‍ക്കാരിതര സംഘടനകളുടെ ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം ല്‍കുന്ന സര്‍ക്കാരിതര സംഘടനകളുടെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് (എഫ്.സി.ആര്‍.എ) ലൈസന്‍സാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയത്. ഉന്നത സര്‍വകലാശാലകള്‍, സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍, എസ്‌കോര്‍ട്ട് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന എന്‍.ജി.ഒ കളാണ് …
സ്വന്തം ലേഖകന്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട വിമാനത്താവളം വീണ്ടും തുറന്നിട്ടുണ്ട്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പോലീസ് 15 പേര്‍ക്കെതിരെ കേസെടുത്തു. വെടിവപ്പില്‍ കൊല്ലപ്പെട്ട ജയ്പാല്‍ യാദവിന്റെ മൃതദേഹം കോഴിക്കോട് മെ!ഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വ്യോമഗതാഗതം പുനസ്ഥാപിച്ചതോടെ ദമാമില്‍ നിന്നുവരുന്ന …
സ്വന്തം ലേഖകന്‍: അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തിയെന്ന വാര്‍ത്ത മ്യാന്‍മര്‍ സൈന്യം നിഷേധിച്ചു. അതിര്‍ത്തി കടന്ന് ആക്രമണം നടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് മ്യാന്‍മാര്‍ അധികൃതര്‍ വ്യക്തമാക്കി. അതേസമയം, ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നൂറ് കവിഞ്ഞതായാണ് സൂചന. ഈ മാസം നാലിന് മണിപ്പൂരിലെ ചണ്ഡലില്‍ തീവ്രവാദി ആക്രമണത്തില്‍ 15 ജവാന്‍മാര്‍ കൊല്ലപ്പെട്ടതിനെ …
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഇപ്പോള്‍ കണ്ടക ശനിയാണെന്ന് സംശയിക്കേണ്ട അവസ്ഥയിലാണ് പാര്‍ട്ടി അണികള്‍. കൊണ്ടേ പോകൂ എന്ന വാശിയിലാണ് ഓരോ ദിവസവും ഓരോ വിവാദങ്ങള്‍ പാര്‍ട്ടിയെ വേട്ടയാടുന്നത്. വ്യാജ നിയമ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ ഡല്‍ഹി സര്‍ക്കാരില്‍ നിയമ മന്ത്രിയായിരുന്ന ജിതേന്ദര്‍ സിങ് തോമര്‍ രാജിവച്ചതിന് തൊട്ടുപിന്നാലെ ആദ്യ എഎപി …