1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2015

സ്വന്തം ലേഖകന്‍: അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തിയെന്ന വാര്‍ത്ത മ്യാന്‍മര്‍ സൈന്യം നിഷേധിച്ചു. അതിര്‍ത്തി കടന്ന് ആക്രമണം നടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് മ്യാന്‍മാര്‍ അധികൃതര്‍ വ്യക്തമാക്കി. അതേസമയം, ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നൂറ് കവിഞ്ഞതായാണ് സൂചന.

ഈ മാസം നാലിന് മണിപ്പൂരിലെ ചണ്ഡലില്‍ തീവ്രവാദി ആക്രമണത്തില്‍ 15 ജവാന്‍മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ സൈന്യം മ്യാന്‍മര്‍ അതിര്‍ത്തി കടന്ന് പ്രത്യാക്രമണം നടത്തിയത്. ആക്രമണത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.

അതിര്‍ത്തി കടന്ന് രണ്ട് കിലോമീറ്ററോളം ഉള്ളിലേക്ക് പോയാണ് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന് മ്യാന്‍മാര്‍ സൈന്യത്തിന്റെ പിന്തുണയുണ്ടായിരുന്നു എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്.

എന്നാല്‍ തങ്ങളുടെ അതിര്‍ത്തിയിലേക്ക് ആരും കടന്നു കയറിയിട്ടില്ലെന്നും രാജ്യാതിര്‍ത്തി മറികടക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മ്യാന്‍മര്‍ അറിയിച്ചു. ഇന്ത്യയുടെ ആക്രമണം ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ തന്നെയായിരുന്നുവെന്നും മ്യാന്‍മര്‍ പ്രസിഡന്റിന്റെ ഓഫീസ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.