1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2015

സ്വന്തം ലേഖകന്‍: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി സീരിയല്‍ നടനെ നിയമിച്ചതിനെതിരെ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നു. ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിക്കുന്ന ഗജേന്ദ്ര ചൗഹാനെ പുതിയ ചെയര്‍മാനായി നിയമിച്ചതിനെതിരെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധം ആളിപ്പടരുകയാണ്. ചെയര്‍മാന്‍ നിയമനത്തില്‍ രാഷ്ട്രീയ ഇടപെടല്‍ പാടില്ലെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.

ബിജെപി അംഗമായതിനാലാണ് ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനാന്‍ ആക്കിയതെന്ന് പ്രതിഷേധക്കാരായ വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ഇദ്ദേഹത്തിന് സിനിമാ മേഖലയില്‍ വേണ്ടത്ര പ്രവര്‍ത്തന പരിചയമില്ലെന്നും ചൗഹാന്‍ ഉടന്‍ തന്നെ രാജിവച്ച് ഒഴിയണമെന്നും ആവശ്യപ്പെട്ടാണ് സമരം.

ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനാക്കിയ തീരുമാനം പിന്‍വലിക്കും വരെ പ്രതിഷേധം തുടരുമെന്ന് വിദ്യാര്‍ഥികള്‍ സര്‍ക്കാരിനെഴുതിയ കത്തില്‍ വ്യക്തമാക്കി. പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌ക്കരിക്കുകയും ഭരണകാര്യാലയത്തിലെ ഓഫീസുകള്‍ അടപ്പിക്കുകയും ചെയ്തു.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പോലൊരു സ്ഥാപനത്തില്‍ ഇത്തരം രാഷ്ട്രീയ ഇടപെടലുകള്‍ അംഗീകരിക്കാനാവില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. അതേസമയം വിദ്യാര്‍ഥികളുമായി സംസാരിക്കാന്‍ താന്‍ തയ്യാറാണെന്ന് ഗജേന്ദ്ര ചൗഹാന്‍ അറിയിച്ചു.

35 വര്‍ഷമായി താന്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടു വര്‍ഷമായി ബിജെപിയിലുള്ള ഗജേന്ദ്ര ചൌഹാനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കും വരെ പ്രതിഷേധം തുടരുമെന്ന ഉറച്ച നിലപാടിലാണ് വിദ്യാര്‍ഥികള്‍. സമരത്തിന് സോഷ്യല്‍ മീഡിയയിലും മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.