1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2015

സ്വന്തം ലേഖകന്‍: കരിപ്പൂര്‍ വിമാനത്താവള വെടിവപ്പ്, സിഐഎസ്എഫ് ഓഫീസര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്. സിഐഎസ്എഫ് ഭടന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ വെടിപൊട്ടിയ തോക്ക് കൈവശം വച്ചിരുന്ന സിഐഎസ്എഫ് ഇന്‍സ്‌പെക്ടര്‍ സീതാറാം ചൗധരിക്കെതിരെയാണ് നരഹത്യക്ക് കേസെടുത്തത്.

ചൗധരിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. വെടിവപ്പിനെ തുടര്‍ന്നു വിമാനത്താവളത്തില്‍ കലാപം അഴിച്ചുവിട്ട 100 ഭടന്‍മാരെ അച്ചടക്ക നടപടിയുടെ ഭാഗമായി ബെംഗളൂരുവിലേക്കു സ്ഥലംമാറ്റി. പൊതുമുതല്‍ നശിപ്പിച്ചതിന് 25 ഭടന്‍മാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്ഥലംമാറ്റിയവരും കേസില്‍ ഉള്‍പ്പെടുന്നതിനാല്‍ സ്ഥലംമാറ്റം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണോദ്യോഗസ്ഥര്‍ സിഐഎസ്എഫ് ഡപ്യൂട്ടി കമ്മിഷണര്‍ക്കു കത്തു നല്‍കി.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പേ വാര്‍ഡിലേക്കു മാറ്റിയ സീതാറാം ചൗധരിക്കു പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. സിഐഎസ്എഫ് ജവാന്‍ ഉത്തര്‍പ്രദേശ് അസംഗഡ് ഹിസായ്പുര്‍ വിലികഡ്കര്‍ കെയിന്‍ ഫൗജ്ദാര്‍ സിങ് യാദവിന്റെ മകന്‍ ശരത് സിങ് (എസ്.എസ്.) യാദവ് മരിക്കാനിടയായത് ചൗധരിയുടെ തോക്കില്‍നിന്നുള്ള വെടികൊണ്ടാണെന്നു സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ ദിവസം അറസ്റ്റിലായ ഒന്‍പതുപേരെയും മഞ്ചേരി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ഹരിപ്രിയ പി. നമ്പ്യാര്‍ 27 വരെ റിമാന്‍ഡ് ചെയ്തു. വിമാനത്താവളത്തിലെ വിഐപി കവാടത്തിനു മുന്നില്‍ സിഐഎസ്എഫുകാര്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ദേഹപരിശോധന നടത്തിയതിന്റെ വിരോധത്തില്‍ പ്രതികള്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി വഴക്കുണ്ടാക്കിയതാണു സംഭവത്തിനു കാരണമായതെന്നു കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.