1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയില്‍ പുതിയ സേവന നികുതി ഇന്ന് നിലവില്‍ വരും, രണ്ട് ശതമാനം വരെ നിരക്കില്‍ വര്‍ദ്ധന
ഇന്ത്യയില്‍ പുതിയ സേവന നികുതി ഇന്ന് നിലവില്‍ വരും, രണ്ട് ശതമാനം വരെ നിരക്കില്‍ വര്‍ദ്ധന
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ പുതിയ സേവന നികുതി നിര്‍ക്കുകള്‍ ഇന്ന് നിലവില്‍ വരും. രണ്ട് ശതമാനം വരെനയാണ് സേവന നികുതികള്‍ വര്‍ദ്ധിക്കുക. നിത്യ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന നിരക്കു വര്‍ദ്ധന നരേന്ദ്ര മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റിലാണ് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. 2015, 16 ബജറ്റ് പ്രകാരമുള്ള സേവന നികുതി വര്‍ധനയാണ് ഇന്ന് മുതല്‍ നിലവില്‍ വരുന്നത്. …
600 കോടിയുടെ സ്വത്ത് വേണ്ടെന്ന് വച്ച് ഡല്‍ഹി കോടീശ്വരന്‍ ജൈനമതം സ്വീകരിച്ചു
600 കോടിയുടെ സ്വത്ത് വേണ്ടെന്ന് വച്ച് ഡല്‍ഹി കോടീശ്വരന്‍ ജൈനമതം സ്വീകരിച്ചു
സ്വന്തം ലേഖകന്‍: 600 കോടിയുടെ സ്വത്ത് വേണ്ടെന്ന് വച്ച് ഡല്‍ഹിയിലെ കോടീശ്വരന്‍ ജൈനമതം സ്വീകരിച്ചു. പ്ലാസ്റ്റിക് രാജാവ് എന്നറിയപ്പെടുന്ന ബന്‍വര്‍ലാല്‍ രഘുനാഥ് ദോഷിയാണ് 600 കോടിയുടെ സ്വന്തം ബിസിനസ് സാമ്രാജ്യം വേണ്ടെന്നു വച്ച് ജൈനമത സന്യാസിയായത്. ബന്‍വര്‍ലാല്‍ രഘുനാഥ് ദോഷി അഹമ്മദാബാദിലെത്തി സുരീഷ് വാര്‍ജി മഹാരാജാവിന്റെ 108 മത്തെ ശിഷ്യനായി സന്യാസം സ്വീകരിക്കുകയായിരുന്നു. സന്യാസിയാകണം എന്ന …
ദക്ഷിണ ചൈനാ കടലിലെ എണ്ണപര്യവേക്ഷണം, ഇന്ത്യക്ക് ചൈനയുടെ താക്കീത്
ദക്ഷിണ ചൈനാ കടലിലെ എണ്ണപര്യവേക്ഷണം, ഇന്ത്യക്ക് ചൈനയുടെ താക്കീത്
സ്വന്തം ലേഖകന്‍: ദക്ഷിണ ചൈനാ കടലില്‍ വിയറ്റ്‌നാമുമായി ചേര്‍ന്ന് ഇന്ത്യ നടത്തുന്ന എണ്ണ പര്യവേക്ഷണം സംബന്ധിച്ച് ചൈന ഇന്ത്യക്ക് താക്കീത് നല്‍കി. ചൈനയുടെ അനുമതിയില്ലാതെ പര്യവേക്ഷണവുമായി മുന്നോട്ടു പോകരുതെന്നാണ് മുന്നറിയിപ്പ്. ചൈനയിലെ മുതിര്‍ന്ന നേതാക്കളില്‍ ലിയു ക്വിയാന്‍ ആണ് എണ്ണ പര്യവേക്ഷണം സംബന്ധിച്ച് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയത്. ബീജിംഗിന്റെ വിദേശകാര്യ നിലപാടുകള്‍ സ്വാധീനിക്കുന്നതില്‍ നിര്‍ണായക സ്വാധീനമുള്ള …
മെയ് 31 ന് മുമ്പ് വിദേശത്തേക്ക് റിക്രൂട്ട്‌മെന്റ് കഴിഞ്ഞ നഴ്‌സുമാര്‍ക്ക് രേഖകള്‍ ഹാജരാക്കിയാല്‍ യാത്രാനുമതി നല്‍കാമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്
മെയ് 31 ന് മുമ്പ് വിദേശത്തേക്ക് റിക്രൂട്ട്‌മെന്റ് കഴിഞ്ഞ നഴ്‌സുമാര്‍ക്ക് രേഖകള്‍ ഹാജരാക്കിയാല്‍ യാത്രാനുമതി നല്‍കാമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്
സ്വന്തം ലേഖകന്‍: മേയ് 31നു മുമ്പ് വിദേശത്തേക്കു റിക്രൂട്‌മെന്റ് കഴിഞ്ഞ നഴ്‌സുമാര്‍ക്ക് രേഖകള്‍ ഹാജരാക്കിയാല്‍ യാത്രാനുമതി നല്‍കുമെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. നഴ്‌സുമാരുടെ വിദേശ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് എമിഗ്രേഷന്‍ ക്ലിയറസിനുള്ള ഇളവ് നീട്ടിനല്‍കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതോടെ മെയ് 31 ന് മുമ്പ് റിക്രൂട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ നഴ്‌സുമാരുടെ വിദേശയാത്ര മുടങ്ങുമെന്ന …
ലോകത്ത് ആദ്യമായി കൊല്ലപ്പെട്ട ആളുടെ തലയോട് കണ്ടെത്തി, കൊല നടന്നത് 4,30,000 വര്‍ഷം മുമ്പെന്ന് നിഗമനം
ലോകത്ത് ആദ്യമായി കൊല്ലപ്പെട്ട ആളുടെ തലയോട് കണ്ടെത്തി, കൊല നടന്നത് 4,30,000 വര്‍ഷം മുമ്പെന്ന് നിഗമനം
സ്വന്തം ലേഖകന്‍: ലോകത്തില്‍ ആദ്യമായി കൊല്ലപ്പെട്ടയാളുടെ തലയോട് ശാസ്ത്രഞ്ജര്‍ കണ്ടെത്തി. ഏതാണ്ട് 4,30,000 വര്‍ഷം മുമ്പാണ് ഈ കൊലപാതകം നടന്നതെന്നാണ് സൂചന. സ്‌പെയിനില്‍ നിന്നാണ് ശാസ്ത്രജ്ഞര്‍ക്ക് തലയോട് ലഭിച്ചത്. ഭൂനിരപ്പില്‍ നിന്ന് പതിമൂന്ന് മീറ്റര്‍ ആഴത്തിലുള്ള കുഴിയിലാണ് തലയോട്ടി കണ്ടെത്തിയത്. 4,30,000 വര്‍ഷം മുമ്പ് കൊല്ലപ്പെട്ടയാളുടെ തലയോടാണിതെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. ലോഹങ്ങള്‍ കണ്ടുപിടിക്കുന്നതിന് മുമ്പുള്ള കാലഘട്ടത്തിലാണ് …
മാഗി നൂഡില്‍സില്‍ മായം, നിര്‍മ്മാതാക്കളായ നെസ്‌ലെക്കെതിരെ കേസെടുത്തു
മാഗി നൂഡില്‍സില്‍ മായം, നിര്‍മ്മാതാക്കളായ നെസ്‌ലെക്കെതിരെ കേസെടുത്തു
സ്വന്തം ലേഖകന്‍: മാഗി നൂഡില്‍സില്‍ മായം കണ്ടെത്തിയ സംഭവത്തില്‍ നിര്‍മ്മാതാക്കളായ നെസ്‌ലെക്കെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശ് ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് കമ്പനിക്കെതിരെ കേസെടുത്തത്. ഉത്തര്‍പ്രദേശിലെ നെസ്‌ലെയുടെ നിര്‍മ്മാണ യൂണിറ്റുള്‍പ്പെടെ ആറ് കമ്പനികള്‍ക്കെതിരെ കേസെടുക്കാനാണ് എഫ്.എസ്.ഡി.എ കമ്മീഷണര്‍ പി.പി സിങ് അനുമതി നല്‍കി. ബറബങ്കി ജില്ലയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇത് സംബന്ധിച്ച് …
സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെതിരെ വിവാദ പരാമര്‍ശവുമായി പാക് മത നേതാവ് രംഗത്ത്
സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെതിരെ വിവാദ പരാമര്‍ശവുമായി പാക് മത നേതാവ് രംഗത്ത്
സ്വന്തം ലേഖകന്‍: സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെതിരെ വിവാദ പരാമര്‍ശവുമായി പാക് മത നേതാവ് രംഗത്ത്. ജമാ അത്ത് ഉലേമ ഇ ഇസ്ലാമി ഫസല്‍ നേതാവ് മൌലാന ഫസ് ലുര്‍ റഹ്മാനാണ് സ്ത്രീകള്‍ ജീന്‍സ് ധരിക്കരുതെന്ന പ്രസ്താവനയുമായി രംഗത്തെത്തിയത്. ഭൂകമ്പം, വിലക്കയറ്റം തുടങ്ങി എല്ലാതരം ദുരന്തങ്ങള്‍ക്കും കാരണം സ്ത്രീകളുടെ മര്യാദയില്ലായ്മയാണെന്നും ഫസ് ലുര്‍ റഹ്മാന്‍ ആരോപിച്ചു. സ്ത്രീകള്‍ …
ജപ്പാനെ വിറപ്പിച്ച് 8.5 തീവ്രതയുള്ള ഭൂകമ്പം, വന്‍ ദുരന്തം ഒഴിവായി, പ്രകമ്പനങ്ങള്‍ ഡല്‍ഹിയിലും
ജപ്പാനെ വിറപ്പിച്ച് 8.5 തീവ്രതയുള്ള ഭൂകമ്പം, വന്‍ ദുരന്തം ഒഴിവായി, പ്രകമ്പനങ്ങള്‍ ഡല്‍ഹിയിലും
സ്വന്തം ലേഖകന്‍: ജപ്പാനെ വിറപ്പിച്ച് കിഴക്കന്‍ തീരത്ത് വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 8.5 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 590 കിലോമീറ്റര്‍ ആഴത്തിലായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ടോക്കിയോയ്ക്കു കിഴക്ക് ഒഗസവാര ദ്വീപ സമൂഹങ്ങള്‍ക്കു സമീപമുണ്ടായ ചലനത്തില്‍ ജപ്പാന്‍ മുഴുവനും കുലുങ്ങി. പ്രാദേശിക സമയം ഇന്നലെ വൈകിട്ട് 8.30 നായിരുന്നു ഭൂചലനം. ശാന്ത സമുദ്രത്തിനടിയിലെ പ്രഭവ …
2002 ലോകകപ്പില്‍ ദക്ഷിണകൊറിയയെ സഹായിക്കാന്‍ ഫിഫ ഒത്തുകളിച്ചെന്ന ആരോപണവുമായി ഇറ്റാലിയന്‍ പത്രം രംഗത്ത്
2002 ലോകകപ്പില്‍ ദക്ഷിണകൊറിയയെ സഹായിക്കാന്‍ ഫിഫ ഒത്തുകളിച്ചെന്ന ആരോപണവുമായി ഇറ്റാലിയന്‍ പത്രം രംഗത്ത്
സ്വന്തം ലേഖകന്‍: 2002 ലോകകപ്പില്‍ ദക്ഷിണകൊറിയയെ സഹായിക്കാന്‍ ഫിഫ ഒത്തുകളിച്ചെന്ന ആരോപണവുമായി ഇറ്റാലിയന്‍ പത്രം രംഗത്ത്. ഇറ്റാലിയന്‍ പത്രമായ കൊറിയറെ ഡെല്ലോ സ്‌പോര്‍ട്‌സാണ് ഒത്തുകളി ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. ഇറ്റലിയും സ്‌പെയിനുമായി കൊറിയ കളിച്ച മത്സരങ്ങളാണ് സംശയത്തിന്റെ നിഴലിലെന്ന് പത്രം ആരോപിക്കുന്നു. ഫിഫയുടെ അഴിമതിക്ക് വലിയ തെളിവുകളൊന്നും ആവശ്യമില്ലെന്ന മുഖവുരയോടെ ആരംഭിക്കുന്ന റിപ്പോര്‍ട്ടില്‍ പത്രം പതിമൂന്ന് വര്‍ഷം …
ഫേസ്ബുക്കില്‍ മതനിന്ദ, ഇന്ത്യന്‍ വംശജന് യുഎഇയില്‍ തടവ്
ഫേസ്ബുക്കില്‍ മതനിന്ദ, ഇന്ത്യന്‍ വംശജന് യുഎഇയില്‍ തടവ്
സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ മതനിന്ദാ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ വംശജനെ യുഎഇയില്‍ തടവ്. രാജ്യത്തിന്റേയും മത വിശ്വാസികളുടേയും വികാരങ്ങളെ വ്രണപ്പെടുത്തുന്ന പരാമര്‍ശം നടത്തിയതിനാണ് ശിക്ഷ. ഒരു വര്‍ഷത്തേക്കാണ് തടവ് അനുഭവിക്കേണ്ടത്. സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന മതനിന്ദാപരമായ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യത്ത് ആദ്യമായാണ് ഒരാളെ ശിക്ഷിക്കുന്നത്. ശിക്ഷ ലഭിച്ച ഇന്ത്യക്കാരന്റെ പേരു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ശിക്ഷാ …