1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2015

സ്വന്തം ലേഖകന്‍: സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെതിരെ വിവാദ പരാമര്‍ശവുമായി പാക് മത നേതാവ് രംഗത്ത്. ജമാ അത്ത് ഉലേമ ഇ ഇസ്ലാമി ഫസല്‍ നേതാവ് മൌലാന ഫസ് ലുര്‍ റഹ്മാനാണ് സ്ത്രീകള്‍ ജീന്‍സ് ധരിക്കരുതെന്ന പ്രസ്താവനയുമായി രംഗത്തെത്തിയത്.

ഭൂകമ്പം, വിലക്കയറ്റം തുടങ്ങി എല്ലാതരം ദുരന്തങ്ങള്‍ക്കും കാരണം സ്ത്രീകളുടെ മര്യാദയില്ലായ്മയാണെന്നും ഫസ് ലുര്‍ റഹ്മാന്‍ ആരോപിച്ചു. സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നത് തടയാന്‍ സൈനിക നീക്കം നടത്താനും ഫസ് ലുര്‍ റഹ്മാന്‍ ആഹ്വാനം ചെയ്തു.

സ്ത്രീകള്‍ ശരീരം പൂര്‍ണമായി മൂടുന്ന വസ്ത്രം ധരിക്കണം. അല്ലെങ്കില്‍ അവര്‍ ചലിക്കുന്ന ആയുധങ്ങളായി മാറും. ജനതയെ ആകെ നശിപ്പിക്കും. പാകിസ്ഥാന്റെ അരക്ഷിതാവസ്ഥക്കും ഊര്‍ജ്ജ പ്രതിസന്ധിക്കും ബലൂചിസ്താന്‍ പ്രശ്‌നത്തിനും കാരണക്കാര്‍ സ്ത്രീകളാണ്. അതുകൊണ്ട് സ്ത്രീകള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്നും ഫസ് ലുര്‍ റഹ്മാന്‍ പ്രസ്താവിച്ചു.

താലിബാന്‍ പാകിസ്ഥാന്റെ ശത്രുവല്ലെന്നും ഫസ് ലുര്‍ റഹ്മാന്‍ വിശദീകരിച്ചു. സൈന്യം യഥാര്‍ത്ഥ ശത്രുവിനെ ലക്ഷ്യം വെച്ച് മുന്നേറണം. ഇസ്ലാമാബാദില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഫസ് ലുര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.