1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2015

സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ മതനിന്ദാ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ വംശജനെ യുഎഇയില്‍ തടവ്. രാജ്യത്തിന്റേയും മത വിശ്വാസികളുടേയും വികാരങ്ങളെ വ്രണപ്പെടുത്തുന്ന പരാമര്‍ശം നടത്തിയതിനാണ് ശിക്ഷ. ഒരു വര്‍ഷത്തേക്കാണ് തടവ് അനുഭവിക്കേണ്ടത്.

സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന മതനിന്ദാപരമായ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യത്ത് ആദ്യമായാണ് ഒരാളെ ശിക്ഷിക്കുന്നത്. ശിക്ഷ ലഭിച്ച ഇന്ത്യക്കാരന്റെ പേരു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ശിക്ഷാ കാലാവധിയ്ക്കു ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

ജൂലായില്‍ ഇറാക്ക് യുദ്ധത്തെ സംബന്ധിച്ച മാദ്ധ്യമ റിപ്പോര്‍ട്ട് വായിച്ച ശേഷം പ്രതി ഫേസ്ബുക്കിലൂടെ നടത്തിയ പരാമര്‍ശം മതനിന്ദാപരമാണെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. അതേസമയം, വിധിയ്‌ക്കെതിരെ പ്രതിക്ക് 15 ദിവസത്തിനുള്ളില്‍ മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള അവസരം നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.