സ്വന്തം ലേഖകന്‍: ആറന്മുള വിമാനത്താവള പദ്ധതിയെക്കുറിച്ചുള്ള അവസാന പ്രതീക്ഷകളും ഇല്ലാതാക്കിക്കൊണ്ട് വിമാനത്താവളത്തിന് നല്‍കിയ അനുമതി കേന്ദ്ര വ്യോമയാന മന്ത്രാലയം റദ്ദാക്കി. മന്ത്രാലയം വിമാനത്താവളത്തിന്റെ നിര്‍മ്മാണ ചുമതലയുള്ള കെജിഎസ് ഗ്രൂപ്പിനെ ഇക്കാര്യം അറിയിച്ചു. നേരത്തെ കേന്ദ്ര പ്രതിരോധ മന്ത്രാലയവും വിമാനത്താവളത്തിന് അനുമതി നിഷേധിച്ചിരുന്നു. ആറന്മുള വിമാനത്താവളത്തിന് തത്വത്തില്‍ അനുമതിയുണ്ടെന്ന് രാജ്യസഭയില്‍ കേന്ദ്രവ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മ നേരത്തെ …
സ്വന്തം ലേഖകന്‍: ഖത്തറില്‍ പിരിച്ചുവിടല്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ജോലി നഷ്ടമായത്. എണ്ണ, പ്രകൃതി വാതക മേഖലയിലെ വിവിധ കമ്പനികളാണ് വ്യാപകമായി ജീവനക്കാരെ പിരിച്ചു വിടുന്നത്. ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവരടക്കം നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ പിരിച്ചു വിടല്‍ നോട്ടീസ് കൈപ്പറ്റിയത്. ഖത്തറില്‍ ഏറ്റവും മികച്ച വേതനവും …
സ്വന്തം ലേഖകന്‍: കാലവര്‍ഷം ഈ മാസം 30 നു തന്നെ കേരളത്തിലെത്താന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശ്രീലങ്കയുടെ തെക്കന്‍ മുനമ്പിലും ആന്‍ഡമാന്‍ തീരത്തും മഴ പെയ്തു തുടങ്ങിയിട്ടുണ്ട്. മണ്‍സൂണ്‍ എത്തുന്നതു വരെ വേനല്‍ മഴ ചെറിയ തോതില്‍ തുടരുമെന്നാണു സൂചന. ഉത്തരേന്ത്യയിലെ കൊടുംചൂടും രാജസ്ഥാന്‍ ഭാഗത്തു രൂപംകൊണ്ട ന്യൂനമര്‍ദവും കേരളത്തില്‍ കാലവര്‍ഷം വൈകില്ല എന്നതിന്റെ …
സ്വന്തം ലേഖകന്‍: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. രാജ്യത്ത് പരീക്ഷയെഴുതിയ 85.56 % കുട്ടികള്‍ വിജയിച്ചു. വിജയിച്ചവരില്‍ 77.77% ആണ്‍കുട്ടികളും, 85.56% പെണ്‍കുട്ടികളുമാണ്. 95.42% വിജയവുമായി കേരളമാണ് മുന്നില്‍. ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയതും മലയാളി വിദ്യാര്‍ഥിനിയാണ്. ഡല്‍ഹി സാകേതനിലെ ന്യൂഗ്രീന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി തിരുവനന്തപുരം സ്വദേശി മോഹനന്റെ മകള്‍ എം ഗായത്രിക്കാണ് ഏറ്റവും …
സ്വന്തം ലേഖകന്‍: ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയായ ആറു വയസുകാരിയുടെ രണ്ട് വൃക്കകളും കാണാനില്ലെന്ന് പരാതി. ശസ്ത്രക്രിയ നടത്തിയ എയിംസിലെ ഡോക്ടര്‍ക്കെതിരെ പെണ്‍കുട്ടിയുടെ അച്ഛന്‍ പവന്‍ കുമാര്‍ ഡല്‍ഹി ഹൗസ് ഖാസ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ഇടതു വശത്തെ വൃക്കക്ക് തകരാറുള്ള മകള്‍ക്ക് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് എയിംസില്‍ ആദ്യ പരിശോധന നടത്തിയതെന്ന് …
സ്വന്തം ലേഖകന്‍: ഡല്‍ഹിയിലെ ഫരീദാബാദ് സീറോ മലബാര്‍ രൂപതാ അധ്യക്ഷന്‍ മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര ഒരു പുസ്തകത്തിനെഴുതിയ അവതാരിക വിവാദമാകുന്നു. ക്‌നാനായ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളോടുകൂടി പുറത്തിറങ്ങിയ ബ്ലഡ് വെഡിംഗ് എന്ന പുസ്തകത്തിനാണ് ഭരണിക്കുളങ്ങര പിതാവ് അവതാരിക എഴുതിയത്. തലയോട്ടി തകര്‍ക്കപ്പെട്ട ക്രിസ്തുവിന്റെ തലയില്‍ ക്‌നാനായ സമുദായത്തിന്റെ മുദ്രയായ കപ്പലിന്റെ ചിത്രം പതിച്ച രീതിയിലാണ് പുസ്തകത്തിന്റെ …
സ്വന്തം ലേഖകന്‍: ലോകപ്രശസ്ത ചലച്ചിത്രമേളയായ കാന്‍ ചലച്ചിത്രോത്സത്തിന് ഫ്രാന്‍സിലെ കാന്‍സ് പട്ടണത്തില്‍ തിരശീല വീണു. മികച്ച ചിത്രത്തിനുള്ള പാം ഡി യോര്‍ പുരസ്‌കാരം ജാക്വിസ് ഓഡിയാര്‍ഡ് സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം ദീപന്‍ സ്വന്തമാക്കി. ദി മെഷര്‍ ഓഫ് എ മാന്‍ എന്ന ചിത്രത്തിലെ അഭിനത്തിന് വിന്‍സന്റ് ലിന്‍ഡന്‍ മികച്ച നടനായും റൂണി മാരയും ഇമ്മാനുല്ല …
സ്വന്തം ലേഖകന്‍: കുവൈത്തില്‍ സന്ദര്‍ശകര്‍ വിസ കാലാവധി കഴിഞ്ഞതിനു ശേഷവും തങ്ങിയാല്‍ കുറ്റക്കാരന്‍ സ്‌പോണ്‍സറാണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സ്വന്തം രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കുവൈത്തില്‍ അനധികൃതമായി താങ്ങാനുള്ള കാരണമാക്കരുതെന്നും മന്ത്രാലയത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോകാത്ത നിരവധി പേര്‍ കുവൈത്തില്‍ കഴിയുന്നതായാണ് താമസവിഭാഗത്തിന്റെ കണക്ക്. സ്വദേശികളുടെയും വിദേശികളുടെയും …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഒരു കുടുംബം പ്രതിവര്‍ഷം കൊടുക്കേണ്ടി വരുന്ന ശരാശരി കൈക്കൂലി 4,400 രൂപയെന്ന് പഠനം. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് രാജ്യത്തെ കൈക്കൂലിയുടെ ഞെട്ടിക്കുന്ന കണക്കുകളുടെ വിവരങ്ങളുള്ളത്. കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടേയും പക്കല്‍ വന്‍തോതില്‍ കള്ളപ്പണം കുമിഞ്ഞു കൂടുന്നതായും പഠനത്തില്‍ പറയുന്നു. നഗരങ്ങളില്‍ …
സ്വന്തം ലേഖകന്‍: മുംബൈ ഇന്ത്യന്‍സിന് ഐപിഎല്‍ ക്രിക്കറ്റിലെ എട്ടാം സീസണ്‍ കിരീടം. ഇന്നലെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 41 റണ്‍സിന് തോല്‍പ്പിച്ചാണ് മുംബൈ ജേതാക്കളായത്. മുംബൈയുടെ രണ്ടാം ഐപിഎല്‍ കിരീടമാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു. ചെന്നൈയുടെ …