1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2015

സ്വന്തം ലേഖകന്‍: ഡല്‍ഹിയിലെ ഫരീദാബാദ് സീറോ മലബാര്‍ രൂപതാ അധ്യക്ഷന്‍ മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര ഒരു പുസ്തകത്തിനെഴുതിയ അവതാരിക വിവാദമാകുന്നു. ക്‌നാനായ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളോടുകൂടി പുറത്തിറങ്ങിയ ബ്ലഡ് വെഡിംഗ് എന്ന പുസ്തകത്തിനാണ് ഭരണിക്കുളങ്ങര പിതാവ് അവതാരിക എഴുതിയത്.

തലയോട്ടി തകര്‍ക്കപ്പെട്ട ക്രിസ്തുവിന്റെ തലയില്‍ ക്‌നാനായ സമുദായത്തിന്റെ മുദ്രയായ കപ്പലിന്റെ ചിത്രം പതിച്ച രീതിയിലാണ് പുസ്തകത്തിന്റെ കവര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒളിഞ്ഞും തെളിഞ്ഞും ക്‌നാനായ സമുദായത്തെ ലക്ഷ്യം വക്കുന്ന നിരവധി വിമര്‍ശനങ്ങള്‍ നിറഞ്ഞതാണ് പുസ്തകമെന്നാണ് വിമര്‍ശം.

അവതാരികയില്‍ ഭരണിക്കുളങ്ങര പിതാവാകട്ടെ നാളിതുവരെ ക്‌നാനായ സമുദായത്തിനെതിരെ പ്രവര്‍ത്തിച്ചവരുടെ പേരെടുത്ത് അഭിനന്ദിക്കുകയും അവര്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുണ്ട്. പുസ്തകത്തിനും അവതാരികക്കും സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ വിമര്‍ശനമാണ് ലഭിക്കുന്നത്.

ഭരണിക്കുളങ്ങര പിതാവ് അഭിമാനത്തോടെ സ്വന്തമെന്ന് കരുതുന്ന സീറോ മലബാര്‍ ആരാധനക്രമം പോലും ക്‌നാനായ കുടിയേറ്റ സംസ്‌കാരത്തിന്റെ സംഭാവനയാണ് എന്ന ഓര്‍മ്മപ്പെടുത്തലും സോഷ്യല്‍ മീഡിയാ ചര്‍ച്ചകളില്‍ സജീവമാണ്.

എന്നാല്‍ ഇത്രയേറെ വിമരശനങ്ങളും ചര്‍ച്ചകളും ഉയര്‍ന്നു വന്നിട്ടും ക്‌നാനായ സമുദായ നേതൃത്വം പുസ്തകത്തിനും അവതാരികക്കും എതിരായി ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാത്തത് വിചിത്രമാണ്. ഡികെസിസി, കെസിസിഎന്‍എ, യുകെകെസിഎ, കെസിസിഎംഇ, കെസിവൈഎല്‍ തുടങ്ങിയവരും പുസ്തക വിവാദത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

സീറോ മലബാര്‍ നേതൃത്വം ക്‌നാനനായ സമുദായത്തിന് അനുകൂലമായ തീരുമാനങ്ങള്‍ എടുക്കുന്ന ഒരു സാഹചര്യത്തില്‍ സഭക്കുള്ളില്‍നിന്നു തന്നെ ഇത്തരം നീക്കങ്ങള്‍ ഉണ്ടാകുന്നതും, ക്‌നാനായ സമുദായ നേതൃത്വം അത് കണ്ടില്ലെന്ന് നടിക്കുന്നതും ഒരു പോലെ ആശങ്കയുളവാക്കുന്നതാണ്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.