1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എയര്‍ ഇന്ത്യ എക്‌സ്പ്രസിന് പത്തു വയസ്, പിറന്നാള്‍ സമ്മാനമായി 50 പേര്‍ക്ക് സൗജന്യ യാത്രയും 30 കിലോ ബാഗേജും
എയര്‍ ഇന്ത്യ എക്‌സ്പ്രസിന് പത്തു വയസ്, പിറന്നാള്‍ സമ്മാനമായി 50 പേര്‍ക്ക് സൗജന്യ യാത്രയും 30 കിലോ ബാഗേജും
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്കായി ചെലവു കുറഞ്ഞ ആകാശ യാത്രയെന്ന സൗകര്യം അവതരിപ്പിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസിന് പത്തു വയസു തികയുന്നു. പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി 50 ഭാഗ്യവാന്മാര്‍ക്ക് കമ്പനി സൗജന്യ ടിക്കറ്റുകള്‍ സമ്മാനിക്കും. ബുധനാഴ്ച മുതല്‍ മെയ് എട്ട് വരെയുള്ള സമയത്ത് യാത്ര ചെയ്തവരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് 50 ഭാഗ്യവാന്മാരെ കണ്ടെത്തുക. തിരഞ്ഞെടുക്കപ്പെടുന്നവരുടെ പേരുകള്‍ വിമാനയാത്രക്കിടയില്‍ …
അധികൃതരെ കൊണ്ട് റോഡിലെ കുഴിയടപ്പിക്കാന്‍ പുതിയ മാര്‍ഗം കണ്ടെത്തിയ വിരുതന്റെ കഥ
അധികൃതരെ കൊണ്ട് റോഡിലെ കുഴിയടപ്പിക്കാന്‍ പുതിയ മാര്‍ഗം കണ്ടെത്തിയ വിരുതന്റെ കഥ
സ്വന്തം ലേഖകന്‍: അധികൃതര്‍ക്ക് റോഡിലെ കുഴിയോടുള്ള അനാസ്ഥ കേരളത്തിലെ മാത്രമാണെന്ന് കരുതിയാല്‍ തെറ്റി. അങ്ങു ബ്രിട്ടനിലും കാര്യങ്ങള്‍ ഏതാണ്ട് ഒരുപോലെ. മലയാളികളെപ്പോലെ തന്നെ ബ്രിട്ടീഷുകാരും ചാടിയും കുലുങ്ങിയും കുഴികളിലൂടെ വണ്ടിയോടിക്കുന്നു. എന്നാല്‍ വാന്‍ക്‌സി എന്ന് സ്വയം വിളിക്കുന്ന വിരുതന്‍ അങ്ങനെ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഗ്രേറ്റര്‍ മാഞ്ചെസ്റ്ററിലെ റാംസ്‌ബോം പട്ടണത്തിലെ അധികൃതരെക്കൊണ്ട് റോഡിലെ കുഴികള്‍ അടപ്പിക്കാന്‍ വാന്‍ക്‌സി …
മയക്കു മരുന്നു കേസില്‍ ശിക്ഷിക്കപ്പെട്ട വിദേശികള്‍ അടക്കമുള്ള 8 പേരുടെ വധശിക്ഷ ഇന്തോനേഷ്യ നടപ്പിലാക്കി
മയക്കു മരുന്നു കേസില്‍ ശിക്ഷിക്കപ്പെട്ട വിദേശികള്‍ അടക്കമുള്ള 8 പേരുടെ വധശിക്ഷ ഇന്തോനേഷ്യ നടപ്പിലാക്കി
സ്വന്തം ലേഖകന്‍: രാജ്യത്തിന് അകത്തും പുറത്തും നിന്നുള്ള പ്രതിഷേധങ്ങളും അഭ്യര്‍ഥനകളും കാറ്റില്‍ പറത്തി മയക്കു മരുന്നു കേസില്‍ ശിക്ഷിക്കപ്പെട്ട വിദേശികളടക്കമുള്ള 8 പേരുടെ വധശിക്ഷ ഇന്തോനേഷ്യ നടപ്പിലാക്കി. വധശിക്ഷയുടെ വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഇന്നു പുലര്‍ച്ച ഫയറിംഗ് സ്‌ക്വാഡ് ശിക്ഷ നടപ്പാക്കിയതായി വിവിധ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശിക്ഷിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്നു ഒരു ഫിലിപ്പിനോ …
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ നിന്ന് ആദായനികുതി വകുപ്പ് ഒന്നരക്കോടി രൂപ പിടിച്ചു, ഏപ്രില്‍ 30 നു മുമ്പ് പരമാവധി പണം തട്ടാന്‍ നീക്കം
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ നിന്ന് ആദായനികുതി വകുപ്പ് ഒന്നരക്കോടി രൂപ പിടിച്ചു, ഏപ്രില്‍ 30 നു മുമ്പ് പരമാവധി പണം തട്ടാന്‍ നീക്കം
സ്വന്തം ലേഖകന്‍: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ നിന്ന് ആദായനികുതി വകുപ്പ് ഒന്നരക്കോടി രൂപ പിടിച്ചെടുത്തു. കുവൈത്തിലേക്ക് മലയാളി നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ കരാറെടുത്തിരുന്ന ഏജന്‍സി ഓഫീസില്‍ നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്. കൊച്ചി മരടിലുള്ള ഏജന്‍സി ഓഫീസില്‍ നിന്ന് പണം പുറത്തേക്ക് കടത്താനുള്ള ശ്രമത്തിനിടയിലാണ് ആദായനികുതി വകുപ്പ് കൈയ്യോടെ പിടികൂടിയത്. പണം കൊണ്ടുപോകാനെത്തിയ കാറും ഡ്രൈവറും …
ഉലകം ചുറ്റുന്ന മലയാളി ദമ്പതികള്‍ അമേരിക്കയും കീഴ്ടടക്കി
ഉലകം ചുറ്റുന്ന മലയാളി ദമ്പതികള്‍ അമേരിക്കയും കീഴ്ടടക്കി
സ്വന്തം ലേഖകന്‍: സഞ്ചാരം മലയാളികള്‍ക്ക് പുത്തരിയല്ലെങ്കിലും ഇതുപോലുള്ള രണ്ടു സഞ്ചാരികളെ മലയാളിളെന്നല്ല, ലോകം തന്നെ ആദ്യമായി കാണുകയായിരിക്കും. ഒരു കൊച്ചു ചായക്കട നടത്തി ഉപജീവനം കഴിക്കുന്ന ദമ്പതികളായ വിജയനും മോഹനയും ലോക സഞ്ചാരം നടത്തിയ കഥ ആരേയും ആവേശം കൊള്ളിക്കും. കഴിഞ്ഞ 40 വര്‍ഷമായി ചായക്കട നടത്തുകയാണ് വിജയന്‍. എന്നാല്‍ പരിമിതമായ വരുമാനം കൊണ്ട് വിജയനും …
വിദേശ സംഭാവന, ഒമ്പതിനായിരത്തോളം സര്‍ക്കാര്‍ ഇതര സംഘടനകളുടെ ലൈസന്‍സ് ഇന്ത്യന്‍ സര്‍ക്കാര്‍ റദ്ദാക്കി
വിദേശ സംഭാവന, ഒമ്പതിനായിരത്തോളം സര്‍ക്കാര്‍ ഇതര സംഘടനകളുടെ ലൈസന്‍സ് ഇന്ത്യന്‍ സര്‍ക്കാര്‍ റദ്ദാക്കി
സ്വന്തം ലേഖകന്‍: വിദേശ സംഭാവനയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിബന്ധനകള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഒമ്പതിനായിരത്തോളം സര്‍ക്കാര്‍ ഇതര സംഘടനകളുടെ ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. വിദേശ സംഭാവനകള്‍ സ്വീകരിച്ചതു സംബന്ധിച്ച കണക്ക് ഹാജരാക്കാത്ത 8,975 എന്‍ജിഒകളുടെ ലൈസന്‍സാണ് റദ്ദാക്കിയത്. നേരത്തെ വിദേശ സംഘടനകളായ ഫോര്‍ഡ് ഫൗണ്ടേഷനെതിരേയും ഗ്രീന്‍പീസിനെതിരേയും കേന്ദ്രം നടപടിയെടുത്തിരുന്നു. രണ്ടു സംഘടനകളുടേയും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ …
അതീവ രഹസ്യമായി ചിത്രീകരിച്ച നടി രാധികാ ആപ്‌തെയുടെ നഗ്‌ന രംഗം ചോര്‍ന്നു, സംവിധായകന്‍ അനുരാഗ് കശ്യപ് പോലീസില്‍ പരാതി നല്‍കി
അതീവ രഹസ്യമായി ചിത്രീകരിച്ച നടി രാധികാ ആപ്‌തെയുടെ നഗ്‌ന രംഗം ചോര്‍ന്നു, സംവിധായകന്‍ അനുരാഗ് കശ്യപ് പോലീസില്‍ പരാതി നല്‍കി
സ്വന്തം ലേഖകന്‍: ഒരു അന്താരാഷ്ട്ര പ്രൊജക്ടിന്റെ ഭാഗമായി അതീവ രഹസ്യമായി ചിത്രീകരിച്ച നടി രാധികാ ആപ്‌തെയുടെ നഗ്‌ന രംഗം ചോര്‍ന്നു. വീഡിയോ വാട്‌സാപ്പില്‍ വൈറല്‍ ആയതിനെ തുടര്‍ന്ന് സംവിധായകന്‍ അനുരാഗ് കശ്യപ് പോലീസില്‍ പരാതി നല്‍കി. ലോകത്തിലെ പ്രമുഖ സംവിധായകര്‍ ഒരുമിക്കുന്ന ഒരു ഷോര്‍ട്ട് ഫിലിം പ്രൊജക്ടിനു വേണ്ടി സംവിധായകന്‍ അനുരാഗ് കശ്യപ് ചിത്രീകരിച്ചതായിരുന്നു രംഗം. …
ആന എഴുന്നുള്ളിപ്പ്, കേരളമുള്‍പ്പെടെ നാലു സംസ്ഥനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ്
ആന എഴുന്നുള്ളിപ്പ്, കേരളമുള്‍പ്പെടെ നാലു സംസ്ഥനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ്
സ്വന്തം ലേഖകന്‍: തല കുലുക്കി ചെവിയാട്ടി നെറ്റിപ്പട്ടം കെട്ടി നില്‍ക്കുന്ന കൊമ്പന്മാര്‍ ഏതൊരു മലയാളിയുടേയും ഗൃജാതുര സ്മരണയാണ്. എന്നാല്‍ ഉത്സവങ്ങളില്‍ ആനകളെ എഴുന്നുള്ളിക്കുന്നതതിനെതിരെ വിവിധ സംഘടനകളുടെ ഭാഗത്തുനിന്നുള്ള എതിര്‍പ്പ് ശക്തമാകുകയാണ്. പ്രതിഷേധത്തെ തുടര്‍ന്ന് സുപ്രീം കോടതി ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് അയച്ചു. കേരളത്തിന് പുറമെ തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടകം …
യാത്രക്കാര്‍ക്ക് 30 കിലോ ബാഗേജ് വരെ അനുവദിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ആനുകൂല്യം മെയ് 31 വരെ
യാത്രക്കാര്‍ക്ക് 30 കിലോ ബാഗേജ് വരെ അനുവദിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ആനുകൂല്യം മെയ് 31 വരെ
സ്വന്തം ലേഖകന്‍: യാത്രക്കാര്‍ക്ക് 30 കിലോ ബാഗേജ് വരെ അന്വദിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി. മെയ് 31 വരെയാണ് യാത്രികര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ ഈ ആനുകൂല്യം ഉപയോഗിക്കാന്‍ കഴിയുക. ഗള്‍ഫ്, മിഡില്‍ ഈസ്റ്റ് മേഖലയില്‍ നിന്നുള്ള വിമാനങ്ങളിലാണ് ആനുകൂല്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മെയ് 31 വരെ യാത്ര ചെയ്യുന്ന എല്ലാ ടിക്കറ്റുകാര്‍ക്കും ഈ …
ചൈനയുടെ ആപ്പിളായ സിയോമിയില്‍ ടാറ്റയുടെ കടി, ഓഹരികള്‍ സ്വന്തമാക്കി
ചൈനയുടെ ആപ്പിളായ സിയോമിയില്‍ ടാറ്റയുടെ കടി, ഓഹരികള്‍ സ്വന്തമാക്കി
സ്വന്തം ലേഖകന്‍: സമീപ കാലത്ത് ഇന്ത്യന്‍ സ്!മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തരംഗമായ ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനിയില്‍ ഇന്ത്യയുടെ രത്തന്‍ ടാറ്റക്കും ഓഹരി പങ്കാളിത്തം. എന്നാല്‍ ടാറ്റ കമ്പനികളുടെ പേരില്ല, മറിച്ച് വ്യക്തിപരമായാണ് രത്തന്‍ ടാറ്റ സിയോമി ഓഹരികള്‍ വാങ്ങിയത് എന്നാണ് സൂചന. ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കുറഞ്ഞ കാലം കൊണ്ട് ഏറ്റവും കൂടുതല്‍ വില്പന നേടി …