1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒന്നരമാസത്തെ തിരച്ചിലിനൊടുവില്‍ മുംബൈയിലെ മയക്കുമരുന്നു റാണി പിടിയില്‍
ഒന്നരമാസത്തെ തിരച്ചിലിനൊടുവില്‍ മുംബൈയിലെ മയക്കുമരുന്നു റാണി പിടിയില്‍
സ്വന്തം ലേഖകന്‍: മുംബൈ പോലീസിനെ വട്ടം കറക്കിയ മയക്കുമരുന്നു റാണി പിടിയില്‍. ഒന്നരമാസത്തെ തിരച്ചിലിന് ഒടുവിലാണ് കുപ്രസിദ്ധ മയക്കുമരുന്നു കച്ചവടക്കാരിയായ ശശികല പതാന്‍ക്കര്‍ പോലീസ് വലയിലായത്. ബുധനാഴ്ച അര്‍ദ്ധരാത്രിയോടടുപ്പിച്ചാണ് ശശികലയെ പിടികൂടിയതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മുംബൈയിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അറസ്റ്റ്. നേരത്തെ 100 പേരടങ്ങുന്ന അന്വേഷണ സംഘത്തെ ശശികലക്കായുള്ള തിരച്ചിലിനായി പോലീസ് നിയോഗിച്ചിരുന്നു. മ്യോ …
ഗൂര്‍ഖാ റൈഫിള്‍സിന് 200 വയസ്, ധീരതയുടെ കഥകള്‍ അവസാനിക്കുന്നില്ല
ഗൂര്‍ഖാ റൈഫിള്‍സിന് 200 വയസ്, ധീരതയുടെ കഥകള്‍ അവസാനിക്കുന്നില്ല
സ്വന്തം ലേഖകന്‍: എതിരാളികളുടെ നട്ടെല്ലിലൂടെ ഭീതിയുടെ മിന്നല്‍ പായിക്കുന്ന ‘ആയോ ഗൂര്‍ഖാലി’ എന്ന ഉച്ചത്തിലുള്ള പോര്‍വിളിയും അറ്റം വളഞ്ഞ ഖുക്രി കത്തിയും പടവെട്ടാന്‍ തുടങ്ങിയിട്ട് 200 വര്‍ഷം തികയുകയാണ്. ഇന്ത്യന്‍ സേനയുടെ അഭിമാനമായ ലോക പ്രശസ്ത ഗൂര്‍ഖാ റൈഫിള്‍സിന്റെ 200 മത് പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാകും. ഏപ്രില്‍ 24, 1815 ല്‍ അന്നത്തെ ബ്രിട്ടീഷ് …
ആറന്മുള വിമാനത്താവള പദ്ധതി മുന്നോട്ട്, പരിസ്ഥിതി ആഘാത പഠനത്തിന് കേന്ദ്രാനുമതി
ആറന്മുള വിമാനത്താവള പദ്ധതി മുന്നോട്ട്, പരിസ്ഥിതി ആഘാത പഠനത്തിന് കേന്ദ്രാനുമതി
സ്വന്തം ലേഖകന്‍: ആറന്മുള വിമാനത്താവള പദ്ധതിക്ക് പുതുജീവന്‍ നല്‍കിക്കൊണ്ട് പരിസ്ഥിതി ആഘാത പഠനത്തിന് കേന്ദ്രം അനുമതി നല്‍കി. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ദസമിതിയാണ് കെജിഎസ് ഗ്രൂപ്പിന് പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനവുമായി മുന്നോട്ടു പോകാന്‍ അനുമതി നല്‍കിയത്. ഭൂമി വിമാനത്താവളത്തിന് അനുകൂലമല്ലെന്നും പദ്ധതിക്കായി തണ്ണീര്‍ത്തടങ്ങളും വയലുകളും നികത്തേണ്ടി വരുമെന്നുമുള്ള വാദങ്ങള്‍ സമിതി തള്ളി. നേരത്തെ …
ബോളിവുഡിന്റെ താരറാണിയാകാന്‍ സാറാ ടെന്‍ഡുല്‍ക്കര്‍ ഒരുങ്ങുന്നു
ബോളിവുഡിന്റെ താരറാണിയാകാന്‍ സാറാ ടെന്‍ഡുല്‍ക്കര്‍ ഒരുങ്ങുന്നു
സ്വന്തം ലേഖകന്‍: ബോളിവുഡിന്റെ താരറാണിയാകാനുള്ള ഒരുക്കത്തിലാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറാ ടെന്‍ഡുല്‍ക്കര്‍. പതിനേഴുകാരിയായ സാറയുടെ സിനിമാ പ്രവേശനത്തെക്കുറിച്ച് ഏറെ നാളായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. സച്ചിനൊപ്പം ചില ബോളിവുഡ് ചടങ്ങുകളില്‍ പങ്കെടുത്ത് സാറ മാധ്യമ ശ്രദ്ധ നേടുകയും ചെയ്തു. ബോളിവുഡ് നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറുമായി ഒരു പ്രമുഖ നിര്‍മ്മാണ കമ്പനിയുടെ ബിഗ് ബജറ്റ് …
മുംബൈയില്‍ മൂന്നു പോലീസുകാര്‍ ചേര്‍ന്നു മോഡലിനെ ബലാത്സംഗം ചെയ്ത ശേഷം കൊള്ളയടിച്ചു
മുംബൈയില്‍ മൂന്നു പോലീസുകാര്‍ ചേര്‍ന്നു മോഡലിനെ ബലാത്സംഗം ചെയ്ത ശേഷം കൊള്ളയടിച്ചു
സ്വന്തം ലേഖകന്‍: മുംബൈയില്‍ മൂന്നു പോലീസുകാര്‍ ചേര്‍ന്ന് മോഡലിനെ ബലാത്സംഗം ചെയ്തതിനു ശേഷം കൊള്ളയടിച്ച സംഭവം വിവാദമാകുന്നു. മുംബൈ സ്വദേശിനിയായ ഇരുപത്തിയെട്ടുകാരിയുടെ പരാതിയെ തുടര്‍ന്ന് അന്ധേരിയിലുള്ള സാകി നക പൊലീസ് സ്റ്റേഷനിലെ സുനില്‍ ഖാപ്‌തേ, സുരേഷ് സൂര്യവന്‍ഷി എന്നീ അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍മാരേയും ആര്‍ കോഡേ എന്ന കോണ്‍സ്റ്റബിളിനേയും അറസ്റ്റ് ചെയ്തു. സംഭത്തില്‍ ഒരു സ്ത്രീ …
ജീവിതം മാറ്റിമറിച്ചത് മകള്‍ സിവയുടെ പുഞ്ചിരിയെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോനി
ജീവിതം മാറ്റിമറിച്ചത് മകള്‍ സിവയുടെ പുഞ്ചിരിയെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോനി
സ്വന്തം ലേഖകന്‍: തന്റെ ജീവിതം മാറ്റി മറിച്ചത് മകള്‍ സിവയുടെ പുഞ്ചിരിയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോനി. ആസ്‌ട്രേലിയന്‍ പര്യടനത്തിന്റെ സമയത്ത് താന്‍ മകളെ കാണാതെ വല്ലാതെ വിഷമിച്ചെന്നു ക്യാപ്റ്റന്‍ കൂള്‍ വെളിപ്പെടുത്തി. ബുധനാഴ്ച ബങ്കുളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേര്‍സിനെതിരെയുള്ള ഐപിഎല്‍ മത്സരത്തിനായി ധോനി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം …
ആം ആദ്മി കര്‍ഷക റാലിക്കിടെ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ തലപ്പാവു കച്ചവടക്കാരെനെന്ന് ബന്ധുക്കള്‍
ആം ആദ്മി കര്‍ഷക റാലിക്കിടെ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ തലപ്പാവു കച്ചവടക്കാരെനെന്ന് ബന്ധുക്കള്‍
സ്വന്തം ലേഖകന്‍: ബുധനാഴ്ച ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ കര്‍ഷക റാലിക്കിടെ ആത്മഹത്യ ചെയ്ത ഗജേന്ദ്രസിങ് മുഴുവന്‍സമയ കര്‍ഷകനായിരുന്നില്ലെന്ന് ബന്ധുക്കള്‍. പരമ്പരാഗതമായി കിട്ടിയ സ്ഥലത്ത് കൃഷിചെയ്തിരുന്നു എങ്കിലും രാജസ്ഥാനി തലപ്പാവുകള്‍ നിര്‍മ്മിക്കുന്ന ബിസിനസ്സാണ് ഗജേന്ദ്രസിങ്ങിന്റെ പ്രധാന വരുമാന മാര്‍ഗമെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തി. ജയ്പുരിസഫെ എന്ന പേരില്‍ വെബ്‌സൈറ്റുമുണ്ട് ഗജേന്ദ്രസിങ്ങിന്റെ ബിസിനസിന്. അമേരിക്കയുടെ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റണ്‍ …
വിദേശ ധനസഹായം, ഫോര്‍ഡ് ഫൗണ്ടേഷന്‍ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷണത്തില്‍
വിദേശ ധനസഹായം, ഫോര്‍ഡ് ഫൗണ്ടേഷന്‍ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷണത്തില്‍
സ്വന്തം ലേഖകന്‍: ഗ്രീന്‍പീസിനു പുറകെ മറ്റൊരു അന്താരാഷ്ട്ര സംഘടന കൂടി വിദേശ ധനസഹായത്തിന്റെ പേരില്‍ പുലിവാലു പിടിക്കുന്നു. പ്രമുഖ അന്താരാഷ്ട്ര സംഘടനയായ ഫോര്‍ഡ് ഫൗണ്ടേഷനാണ് കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷണത്തിനു കീഴിലായത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് എത്തിക്കുന്ന പണത്തിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി നിര്‍ബന്ധമാക്കിയതായാണ് റിപ്പോര്‍ട്ട്. സംഘടനയില്‍ നിന്ന് വിവിധ എന്‍ജിഒകളിലേക്കുള്ള ദശലക്ഷക്കണക്കിന് …
കഥ ചോരാതിരിക്കാന്‍ അവഞ്ചേഴ്‌സിന്റെ സംവിധായകന്‍ തിരക്കഥ കത്തിച്ചു കളഞ്ഞു
കഥ ചോരാതിരിക്കാന്‍ അവഞ്ചേഴ്‌സിന്റെ സംവിധായകന്‍ തിരക്കഥ കത്തിച്ചു കളഞ്ഞു
സ്വന്തം ലേഖകന്‍: ഒന്നാം ഭാഗം സൂപ്പര്‍ ഹിറ്റായ ആത്മ വിശ്വാസത്തില്‍ അനവഞ്ചേഴ്‌സിന് രണ്ടാം ഭാഗം ഒരുക്കുകയാണ് സംവിധായകന്‍ ജോസ് വെഡോണ്‍. ഹോളിവുഡിലെ ഏഴു അതിമാനുഷരെ അണിനിരത്തി വെഡോണ്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം അവഞ്ചേഴ്!സ് 2012 ല്‍ ഹോളിവുഡിലെ പണംവാരി പടങ്ങളില്‍ ഒന്നായിരുന്നു. അതുകൊണ്ടു തന്നെ അവഞ്ചേഴ്‌സിന്റെ അടുത്ത ഭാഗം വരുമ്പോള്‍ പ്രതീക്ഷകളും വാനോളം ഉയരത്തിലാണ്. …
ഇന്ത്യയില്‍ കൊലപാതകം, ബലാല്‍സംഗം മുതലായവ ചെയ്യുന്ന 16 വയസിനു മുകളിലുള്ളവര്‍ക്ക് കനത്ത ശിക്ഷ നല്‍കണമെന്ന് നിയമ ഭേദഗതി
ഇന്ത്യയില്‍ കൊലപാതകം, ബലാല്‍സംഗം മുതലായവ ചെയ്യുന്ന 16 വയസിനു മുകളിലുള്ളവര്‍ക്ക് കനത്ത ശിക്ഷ നല്‍കണമെന്ന് നിയമ ഭേദഗതി
സ്വന്തം ലേഖകന്‍: ഹീനമായ കുറ്റകൃത്യം ചെയ്യുന്ന 16 വയസിനു മുകളില്‍ പ്രായമുള്ള കുറ്റവാളികളെ മുതിര്‍ന്ന കുറ്റവാളികളായി തന്നെ കണക്കാക്കണമെന്ന് നിയമ ഭേദഗതി. കൊലപാതകം, ബലാല്‍സംഗം എന്നീ കുറ്റങ്ങള്‍ക്കാണ് ഭേദഗതി ബാധകമാവുക. 16 വയസിനു മുകളിലുള്ള കുട്ടികള്‍ ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അവര്‍ക്ക് ജുവനൈലുകള്‍ക്ക് ലഭിക്കുന്ന പരിഗണന നല്‍കേണ്ടതില്ലെന്നതാണ് സുപ്രധാനമായ ഭേദഗതി. പ്രായപൂര്‍ത്തി ആകാത്തവര്‍ക്കുള്ള മറ്റു ആനുകൂല്യങ്ങള്‍ …