സ്വന്തം ലേഖകന്‍: 43 അംഗ ഉംറ തീര്‍ഥാടക സംഘത്തെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇടനിലക്കാരന്‍ പറ്റിച്ചു കടന്നു. കരിപ്പൂരില്‍ നിന്ന് കഴിഞ്ഞ തിങ്കളാ!ഴ്ച വിമാനം കയറാമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ച് എത്തിയ എത്തിയ മംഗലാപുരം സ്വദേശികളാണ് കബളിപ്പിക്കപ്പെട്ടത്. പതിനൊന്നു കുട്ടികളും പന്ത്രണ്ടു സ്ത്രീകളും പതിനാലും വൃദ്ധരും സംഘത്തിലുണ്ട്. ഇവര്‍ ഉള്‍പ്പെട്ട 43 അംഗ സംഘം ക!ഴിഞ്ഞ ആറു? ദിവസമായി …
സ്വന്തം ലേഖകന്‍: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പു കേസിലെ മുഖ്യപ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ഒന്നാം പ്രതി പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് കൊല്ലം തങ്കശ്ശേരി സ്വദേശി എല്‍ അഡോല്‍ഫിന്റെ ജാമ്യാപേക്ഷയാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി ബി കെലാം പാഷ നിരസിച്ചത്. കേസില്‍ അന്വേഷണം നടത്തിയ സിബിഐ കോടതിയില്‍ ഹാജരാക്കിയ കേസ് ഡയറിയിലെ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി …
സ്വന്തം ലേഖകന്‍: മധ്യപ്രദേശ് ഹൈകോടതി ജഡ്ജി എസ്‌കെ ഗാംഗലെ ഉള്‍പ്പെട്ട ലൈംഗിക പീഡനക്കേസ് അന്വേഷിക്കാന്‍ രാജ്യസഭാ സമിതി. സുപ്രീംകോടതി ജഡ്ജി വിക്രംജിത് സെന്‍ അധ്യക്ഷനായ മൂന്നംഗ സമിതിയില്‍ മലയാളിയായ സുപ്രീംകോടതി അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍, കൊല്‍ക്കത്ത ഹൈകോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ എന്നിവരുമുണ്ട്. ജഡ്ജിയെ പാര്‍ലമെന്റ് കുറ്റവിചാരണ ചെയ്യാന്‍ ആവശ്യപ്പെടുന്ന പ്രമേയത്തിന് രാജ്യസഭ അനുമതി …
സ്വന്തം ലേഖകന്‍: കരിപ്പൂര്‍ വിമാനത്താവളം ജുലൈ, ആഗസ്റ്റ് മാസങ്ങളില്‍ നാല് മണിക്കൂര്‍ നേരത്തേക്ക് ഭാഗികമായി അടച്ചിടാന്‍ തീരുമാനം. ഉച്ചക്ക് ഒന്ന് മുതല്‍ വൈകിട്ട് നാലു വരെയാണ് വിമാനത്താവളം അടച്ചിടുക. വിമാനത്താവളത്തിലെ റണ്‍വേ പുതുക്കല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിത്. നേരത്തെ മെയ് ഒന്ന് മുതല്‍ വിമാനത്താവളം ഉച്ചക്ക് 12 മുതല്‍ രാത്രി എട്ട് മണിവരെ എട്ട് മണിക്കൂര്‍ അടച്ചിടുന്നതിനും, …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ഭൂപടം തെറ്റായി സംപ്രേഷണം ചെയ്ത അല്‍ജസീറ ചാനല്‍ ഇന്ത്യയില്‍ വിലക്കിയേക്കും. തെറ്റായ ഭൂപടം ആവര്‍ത്തിച്ച് കാണിച്ചതിനാല്‍ അഞ്ച് ദിവസം ചാനലിന് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ വാര്‍ത്താ വിതരണ പ്രേക്ഷപണ മന്ത്രാലയ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. 2013 ലാണ് ചാനല്‍ ആദ്യമായി തെറ്റായ ഭൂപടം സംപ്രേഷണം ചെയ്തത്. തുടര്‍ന്ന് 2014 ലും …
സ്വന്തം ലേഖകന്‍: സെന്‍സര്‍ ബോര്‍ഡിനെതിരെ ആഞ്ഞടിച്ച് നടന്‍ കമല്‍ഹാസന്‍ രംഗത്തെത്തി. കലാകാരന്‍ എന്ന നിലയില്‍ തന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കഴുത്തുപിടിച്ചു ഞെരിക്കുകയാണ് സെന്‍സര്‍ ബോര്‍ഡെന്നാണ് കമല്‍ തുറന്നടിച്ചത്. നിയന്ത്രണങ്ങളിലൂടെ ഇവര്‍ തന്റെ സൃഷ്ടിപരതയെ ശ്വാസംമുട്ടിക്കുകയാണ്. 2013 ല്‍ പുറത്തിറങ്ങിയ വിശ്വരൂപം നിരവധി സെന്‍സര്‍ കടമ്പകള്‍ കടന്നാണ് തീയറ്ററില്‍ പ്രദര്‍ശനത്തിനായി എത്തിക്കാന്‍ കഴിഞ്ഞത്. 15 ദിവസത്തോളം സംസ്ഥാന …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്ടന്‍ സൗരവ് ഗാംഗുലി മടങ്ങി വരുന്നു. ഇത്തവണ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക വേഷത്തിലാണ് ആരാധകരുടെ ദാദാ എത്തുക എന്നാണ് സൂചന. ഇപ്പോഴത്തെ കോച്ച് ഡങ്കന്‍ ഫ്‌ലച്ചറിന്റെ കാലാവധി തീരാറായതിനെ തുടര്‍ന്നാണിത്. ടീം ഇന്ത്യയുടെ പരിശീലകനാകാന്‍ ഗാംഗുലി ബിസിസിഐ പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയയോട് സമ്മതം അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. …
സ്വന്തം ലേഖകന്‍: പരസ്പരം പിരിഞ്ഞു നിന്നിരുന്ന ആറു ജനതാ പാര്‍ട്ടികളും ലയിച്ച് ഒറ്റ പാര്‍ട്ടിയായി. ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ലയന തീരുമാനം. ആറ് പാര്‍ട്ടികളുടെ നേതാക്കളും ചേര്‍ന്നാണ് ലയനം പ്രഖ്യാപിച്ചത്. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗാണ് പാര്‍ട്ടി നേതാവ്. പാര്‍ട്ടി പേര്, പതാക, ചിഹ്നം, നയം തുടങ്ങിയവയെ സംബന്ധിച്ച് ആറംഗ സമിതി പിന്നീട് തീരുമാനമെടുക്കും. …
സ്വന്തം ലേഖകന്‍: ‘എ’ സര്‍ട്ടിഫിക്കറ്റുള്ള സിനിമ സംപ്രേഷണം ചെയ്തതിന്റെ പേരില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ജയ്ഹിന്ദ് ചാനലിന്റെ സംപ്രേഷണം വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം തടഞ്ഞു. 2012 ഓഗസ്റ്റ് 27 നു രാത്രി 10 മണിക്ക് ചാനല്‍ ‘എ’ സര്‍ട്ടിഫിക്കറ്റുള്ള സിനിമ പ്രദര്‍ശിപ്പിച്ചതിനെത്തുടര്‍ന്നാണ് സപ്രേഷണം 24 മണിക്കൂര്‍ തടഞ്ഞത്. 1952 ലെ സിനിമാട്ടോഗ്രാഫ് നിയമത്തിലെ വകുപ്പ് 6(1) …
സ്വന്തം ലേഖകന്‍: ഇറാന്‍ ആണവ കരാര്‍ വിഷയത്തില്‍ പ്രതിസന്ധി രൂക്ഷമാക്കി ഇറാനും അമേരിക്കയും പരസ്പര വിരുദ്ധമായ പ്രസ്താവനകളുമായി രംഗത്തെത്തി. ഇറാനു മേല്‍ ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കിയില്ലെങ്കില്‍ ആണവ കരാര്‍ ഉപേക്ഷിക്കേണ്ടി വരുമെന്നായിരുന്നു ഇറാന്റെ മുന്നറിയിപ്പ്. ഉപരോധം നിലനിര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്ന് അമേരിക്കയും പ്രസ്താവിച്ചു. ?അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഏര്‍പ്പെടുത്തിയ ഉപരോധം മൂലം ഇറാന്റെ …