1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സാനിയ മിര്‍സക്ക് ലോക വനിതാ ഡബിള്‍സ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം, ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരി
സാനിയ മിര്‍സക്ക് ലോക വനിതാ ഡബിള്‍സ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം, ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരി
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ ലോക വനിതാ ഡബിള്‍സ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്വിസ് താരം മാര്‍ട്ടിന ഹിന്‍ജിസുമൊത്ത് ഡബ്ലിയുടിഎ ഫാമിലി സര്‍ക്കിള്‍ കിരീടം നേടിയതോടെയാണ് ലോക റാങ്കിങ്ങില്‍ സാനിയ ഒന്നാമതെത്തിയത്. ഇതോടെ ടെനീസിലെ ഏതെങ്കിലും ഒരു വിഭാഗത്തില്‍ ഒന്നാം റാങ്കില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരി എന്ന ബഹുമതിയും സാനിയ …
യോഗാ ഗുരു ബാബാ രാംദേവിന് ഹരിയാനാ സര്‍ക്കാര്‍ ക്യാബിനറ്റ് പദവി നല്‍കിയത് വിവാദമാകുന്നു
യോഗാ ഗുരു ബാബാ രാംദേവിന് ഹരിയാനാ സര്‍ക്കാര്‍ ക്യാബിനറ്റ് പദവി നല്‍കിയത് വിവാദമാകുന്നു
സ്വന്തം ലേഖകന്‍: യോഗാ ഗുരു ബാബാ രാംദേവിന് ഹരിയാന സര്‍ക്കാര്‍ ക്യാബിനറ്റ് പദവി നല്‍കിയത് വിവാദമാകുന്നു. രാംദേവിന് ഇനി മുതല്‍ കാബിനറ്റ് പദവിക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി അനില്‍ വിജ് ഇന്നലെ ട്വിറ്ററില്‍ കുറിച്ചു. നിലവില്‍ ഹരിയാനയിലെ ആയുര്‍വേദത്തിന്റെയും യോഗയുടെയും പ്രചാരണത്തിനുള്ള ബ്രാന്‍ഡ് അംബാസഡറാണ് ബാബാ രാംദേവ്. നേരത്തെ എന്‍ഡിഎ സര്‍ക്കാര്‍ …
അഞ്ചു രൂപ അടച്ച് രജിസ്റ്റര്‍ ചെയ്താല്‍ കശ്മീരില്‍ ആര്‍ക്കും ലൈംഗിക തൊഴില്‍ ചെയ്യാം, നിയമം വിവാദമാകുന്നു
അഞ്ചു രൂപ അടച്ച് രജിസ്റ്റര്‍ ചെയ്താല്‍ കശ്മീരില്‍ ആര്‍ക്കും ലൈംഗിക തൊഴില്‍ ചെയ്യാം, നിയമം വിവാദമാകുന്നു
സ്വന്തം ലേഖകന്‍: അഞ്ച് രൂപ അടച്ച് രജിസ്റ്റര്‍ ചെയ്താല്‍ ആര്‍ക്കും ലൈംഗിക തൊഴില്‍ ചെയ്യാമെന്ന കശ്മീരിലെ ഒരു നിയമം പൊടുന്നനെ വിവാദമാകുകയാണ്. ഏറെ നാളായി മറവിയിലാണ്ടു കിടന്ന ഈ നിയമം പ്രാബല്യത്തില്‍ വന്നത് 1921 ലാണ്. നിയമം അനുസരിച്ച് ഒരു ലൈംഗിക തൊഴിലാളിക്ക് സംസ്ഥാനത്ത് തൊഴില്‍ ചെയ്യണമെങ്കില്‍ ലളിതമായ ഒരു അപേക്ഷാ ഫോം പൂരിപ്പിച്ച് ജില്ലാ …
ദുബായില്‍ ഓടുന്ന വാഹനങ്ങളില്‍ നിന്ന് മാലിന്യം പുറത്തേക്ക് എറിഞ്ഞാല്‍ 500 ദിര്‍ഹം പിഴ
ദുബായില്‍ ഓടുന്ന വാഹനങ്ങളില്‍ നിന്ന് മാലിന്യം പുറത്തേക്ക് എറിഞ്ഞാല്‍ 500 ദിര്‍ഹം പിഴ
സ്വന്തം ലേഖകന്‍: ദുബായില്‍ ഓടുന്ന വാഹനങ്ങളില്‍ നിന്ന് മാലിന്യം പുറത്തേക്ക് എറിഞ്ഞാല്‍ 500 ദിര്‍ഹം പി!ഴയും ബ്ലാക്ക് പോയിന്റും ലഭിക്കുന്ന തരത്തില്‍ പുതിയ ഫെഡറല്‍ ട്രാഫിക്? നിയമം. വാഹനങ്ങളില്‍ നിന്ന് അശ്രദ്ധമായി പുറത്തേക്ക് തുപ്പുന്നവര്‍ക്കും ഈ ശിക്ഷ ബാധകമാണ്. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ നിന്ന് മാലിന്യം പുറത്തേക്ക് എറിയുന്ന യാത്രക്കാര്‍ക്കാരെയാണ് പുതിയ നിയമം പിടികൂടുക. റോഡ് …
സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെ പഴയ ആസ്ഥാന മന്ദിരം വിലക്കു വാങ്ങാന്‍ മലയാളി
സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെ പഴയ ആസ്ഥാന മന്ദിരം വിലക്കു വാങ്ങാന്‍ മലയാളി
സ്വന്തം ലേഖകന്‍: സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെ പഴയ ആസ്ഥാന മന്ദിരം വിലക്കു വാങ്ങാന്‍ ഒരുങ്ങുകയാണ് മലയാളി വ്യവസായിയായ എംഎ യൂസഫലി. പത്തു കോടി പൗണ്ട് (ഏകദേശം 910 കോടി രൂപ) വിലക്ക് മന്ദിരം വാങ്ങാനാണ് യൂസഫലി ഉദ്ദേശിക്കുന്നതെന്നാണ് സൂചന. ഗ്രേറ്റ് സ്‌കോട്‌ലന്‍ഡ് യാര്‍ഡ് എന്നറിയപ്പെടുന്ന ഈ മന്ദിരം പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റുകയാണ് യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പിന്റെ …
പ്രസ്റ്റിട്യൂട്ട്‌സ് വിവാദം തനിക്കെതിരായ ആയുധ ലോബിയുടെ ഗൂഡാലോചന, വികെ സിംഗ്
പ്രസ്റ്റിട്യൂട്ട്‌സ് വിവാദം തനിക്കെതിരായ ആയുധ ലോബിയുടെ ഗൂഡാലോചന, വികെ സിംഗ്
തനിക്കെതിരായി ഒരു വിഭാഗം മാദ്ധ്യമങ്ങള്‍ നടത്തുന്ന ആക്രമണം ആയുധ ലോബിയുടെ ഗൂഡാലോചനയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറല്‍ വികെ സിംഗ് ആരോപിച്ചു. ഇത് സംബന്ധിച്ച് താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നല്‍കിയതായും അദ്ദേഹം വെളിപ്പെടുത്തി. താന്‍ സൈനിക മേധാവി ആയിരിക്കെ ആയുധ ലോബികള്‍ക്ക് കീഴടങ്ങിയിരുന്നില്ലെന്നും അതിന്റെ പ്രതികാരമായാണ് ഇപ്പോള്‍ ചില മാദ്ധ്യമങ്ങളെ ഉപയോഗിച്ച് തനിക്കെതിരെ …
ഘര്‍ വാപസിയെ അംബേദ്കര്‍ അനുകൂലിച്ചിരുന്നു, ആര്‍എസ്എസ്
ഘര്‍ വാപസിയെ അംബേദ്കര്‍ അനുകൂലിച്ചിരുന്നു, ആര്‍എസ്എസ്
സ്വന്തം ലേഖകന്‍: ഘര്‍ വാപസിയെ ഡോ ബിആര്‍ അംബേദ്ക്കര്‍ അനുകൂലിച്ചിരുന്നുവെന്ന വാദവുമായി ആര്‍എസ്എസ് മുഖപത്രങ്ങള്‍ രംഗത്ത്. പട്ടിക വിഭാഗത്തിന്റെ ഇസ്ലാമിലേക്കും ക്രിസ്തുമതത്തിലേക്കുമുള്ള മതം മാറ്റത്തിനെതിരേ അംബേദ്കര്‍ സംസാരിച്ചിരുന്നു എന്നാണ് പുതിയ കണ്ടെത്തല്‍. അദ്ദേഹം ഈ മതങ്ങളിലേക്ക് മാറിയവരെ തിരികെ ഹിന്ദുവിലേക്ക് മടങ്ങാന്‍ ഉപദേശിച്ചിരുന്നതായാണ് ആര്‍എസ്എസ് കണ്ടെത്തല്‍. ഏപ്രില്‍ 14 നു അംബേദ്കറിന്റെ 125 മത് ജന്മദിനത്തില്‍ …
യെമനില്‍ നിന്ന് മടങ്ങിയെത്തിയ മലയാളികളെ പ്രവാസി വ്യവസായികളുടെ സഹായത്തോടെ പുനരധിവസിപ്പിക്കും, മന്ത്രി കെസി ജോസഫ്
യെമനില്‍ നിന്ന് മടങ്ങിയെത്തിയ മലയാളികളെ പ്രവാസി വ്യവസായികളുടെ സഹായത്തോടെ പുനരധിവസിപ്പിക്കും, മന്ത്രി കെസി ജോസഫ്
സ്വന്തം ലേഖകന്‍: യമനില്‍ നിന്ന് തിരിച്ചെത്തിയ മലയാളികളെ മലയാളികളായ വ്യവസായികളുടെ സഹായത്തോടെ പുനരധിവസിപ്പിക്കുമെന്ന് മന്ത്രി കെസി ജോസഫ് പറഞ്ഞു. പ്രവാസി വ്യവസായികളായ സികെ മേനോന്‍, ഡോ ആസാദ് മൂപ്പന്‍ എന്നിവര്‍ അവരുടെ സ്ഥാപനങ്ങളില്‍ തൊഴില്‍ നല്‍കാമെന്ന് വാഗ്ദാനം ചെയതിട്ടുണ്ട്. നോര്‍ക്കയുടെ വെബ് പോര്‍ട്ടലില്‍ തിരിച്ചെത്തിയവരുടെ ജോലി, യോഗ്യത സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കും. അടുത്ത മന്ത്രിസഭാ യോഗത്തില്‍ …
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഉള്‍പ്പടെ നിധി പൊതു ആവശ്യത്തിനായി ചെലവഴിക്കാന്‍ നീക്കം
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഉള്‍പ്പടെ നിധി പൊതു ആവശ്യത്തിനായി ചെലവഴിക്കാന്‍ നീക്കം
സ്വന്തം ലേഖകന്‍: മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിലേയും തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേയും ഉള്‍പ്പെടെയുള്ള സ്വര്‍ണ്ണ സമ്പത്ത് ആഭ്യന്തര വിപണിയിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. സ്വര്‍ണ്ണവും പരമ്പരാഗത സ്വത്തുക്കളും നിക്ഷേപമായി സ്വീകരിച്ച് പലിശനല്‍കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പദ്ധതിയിടുന്നത് എന്നാണ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍ക്കാരിന്റെ ഈ പദ്ധതിയോട് സിദ്ധിവിനായക ക്ഷേത്ര അധികൃതര്‍ അനുകൂല നിലപാടിലാണെന്നാണ് സൂചന. വര്‍ഷം …
പാക്കിസ്ഥാനില്‍ ഇനിമുതല്‍ ‘ഷീ ഓട്ടോ’
പാക്കിസ്ഥാനില്‍ ഇനിമുതല്‍ ‘ഷീ ഓട്ടോ’
സ്വന്തം ലേഖകന്‍: പാകിസ്ഥാനില്‍ ഇനിമുതല്‍ സ്ത്രീകള്‍ക്കു മാത്രമായി ഓട്ടോറിക്ഷ ഓടിത്തുടങ്ങും. ലാഹോറിലെ സാമൂഹിക പ്രവര്‍ത്തകയായ സാറ അസ്ലമാണ് വനിതകള്‍ക്കായി ഓട്ടോറിക്ഷ എന്ന ആശയം യാഥാര്‍ഥ്യമാക്കിയത്. ഇന്നു പൊതുഗതാഗത സംവിധാനങ്ങളില്‍ പോലും സ്ത്രീകള്‍ക്ക് സുരക്ഷിത യാത്ര സാധ്യമല്ലാതായതോടെയാണ് വനിതകള്‍ക്ക് മാത്രമായി പ്രത്യേക വാഹനം എന്ന ആശയം നടപ്പായത്. വനിതകള്‍ തന്നെ ഓടിക്കുന്ന ബസുകളും കാറുകളും ഓട്ടോറിക്ഷകളുമെല്ലാം മിക്ക …