സ്വന്തം ലേഖകന്‍: ഈസ്റ്റര്‍ ദിനത്തില്‍ പ്രാര്‍ത്ഥനക്ക് ഒരല്പം വ്യത്യസ്ത ആയിക്കോട്ടെ എന്നേ പ്രശസ്ത ബ്രസീലിയന്‍ മോഡല്‍ ഇന്ത്യാനാര കാരവല്ലോ കരുതിയത്. എന്നാല്‍ വ്യത്യസ്തക്കായി ഇന്ത്യനാര ഇതു ചെയ്തു കളയും എന്ന് ആരാധകര്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല. വിശുദ്ധ കന്യാമറിയത്തിന്റെ രൂപം സ്വന്തം പൂര്‍ണ നഗ്‌ന ശരീരത്തില്‍ വരച്ചാണ് ഇന്ത്യാനാര ഈസ്റ്റര്‍ ആഘോഷിച്ചത്. അതും പോരാഞ്ഞ് ചിത്രം …
സ്വന്തം ലേഖകന്‍: വാറങ്കലില്‍ അഞ്ച് മുസ്ലിം യുവാക്കളെ പോലീസ് വെടിവെച്ച് കൊന്ന സംഭവം കൂടുതല്‍ വിവാദത്തിലേക്ക്. സംഭവത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാതെ കൊല്ലപ്പെട്ടവരുടെ മൃതശരീരം ഖബറടക്കില്ല എന്ന നിലപാടിലാണ് കൊല്ലപ്പെട്ട യുവാക്കളുടെ വീട്ടുകാര്‍. വാറങ്കല്‍ ജയിലില്‍ നിന്നും വിചാരണ കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ വെച്ചാണ് അഞ്ച് പേരെ പോലീസ് വെടിവെച്ച് കൊന്നത്. തങ്ങളുടെ പക്കല്‍ നിന്നും …
സ്വന്തം ലേഖകന്‍: നീണ്ടുനിന്ന ആരോപണ പ്രത്യാരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം പിസി ജോര്‍ജിനെ സര്‍ക്കാര്‍ ചീഫ് വിപ് പദത്തില്‍നിന്നും യുഡിഎഫ് ഉന്നതാധികാര സമിതിയില്‍നിന്നും നീക്കാന്‍ തീരുമാനം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ പിസി ജോര്‍ജുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ കേരള കോണ്‍ഗ്രസിന്റെ (എം) ആവശ്യം അംഗീകരിക്കുകയായിരുന്നു. മുന്നണിയില്‍ നിലനില്‍ക്കുന്ന കീഴ്‌വഴക്കവും മര്യാദയും …
സ്വന്തം ലേഖകന്‍: പിണങ്ങിപ്പോയ മുന്‍ കാമുകിമാരുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കാനായി വെബ്‌സൈറ്റുണ്ടാക്കിയ യുവാവിന് കാലിഫോര്‍ണിയയിലെ കോടതി 18 വര്‍ഷം തടവു ശിക്ഷ വിധിച്ചു. മുന്‍ കാമുകിമാരോടുള്ള വൈരാഗ്യം തീര്‍ക്കാനാണ് കെവിന്‍ ക്രിസ്റ്റഫര്‍ ബൊലാര്‍റ്റിയ എന്ന ഇരുപത്തേഴുകാരന്‍ വെബ്‌സൈറ്റ് നിര്‍മ്മിച്ചത്. കാമുകിമാരുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളുമായിരുന്നു വെബ്‌സൈറ്റിലെ പ്രധാന ആകര്‍ഷണം. എന്നാല്‍ സ്വന്തം കാമുകിമാരുടെ മാത്രമല്ല, മറ്റുള്ളവരുടെ …
സ്വന്തം ലേഖകന്‍: ബീഫ് നിരോധനം ഒരു തുടക്കം മാത്രമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. പോത്ത് ഒഴിച്ചുള്ള മാട്ടിറച്ചി നിരോധനം ആദ്യ ഘട്ടമാണെന്ന സൂചനയാണ് സര്‍ക്കാരിന്റെ പ്രസ്താവന നല്‍കുന്നത്. മാട്ടിറച്ചി നിരോധനം നടപ്പിലാക്കാന്‍ ആവശ്യപ്പെട്ട് ഭാരതീയ ഗൗവംശ് രക്ഷണ്‍ സന്‍വര്‍ദ്ധന്‍ പരിഷത്തും നിലവിലെ സ്റ്റോക്ക് ഒഴിവാക്കാന്‍ സമയം തേടി മുംബൈ ബീഫ് ഡീലേസ് അസോസിയേഷനും നല്‍കിയ …
സ്വന്തം ലേഖകന്‍: ഇരുവരും കളിച്ചു വളര്‍ന്നത് ആണ്‍കുട്ടികളായി. എന്നാല്‍ മുതിര്‍ന്ന് വിവാഹ പ്രായമെത്തിയപ്പോഴാകട്ടെ ഒരാള്‍ പെണ്ണായി. ഇരുവരും പ്രണയത്തിലാകുകയും ചെയ്തു. ഫേ പര്‍ദ്ദാം, ക്രിസ്റ്റഫര്‍ ഡോഡ് എന്നീ സുഹൃത്തുക്കളാണ് അപൂര്‍വമായ ഈ പ്രണയം അരങ്ങേറിയത്. കുട്ടിക്കാലത്ത് ഫേ കെവിന്‍ എന്നു പേരുള്ള ആണ്‍കുട്ടിയായിരുന്നു. ഇരുവരും ഒരുമിച്ച് ഫുട്‌ബോളും പ്ലേസ്റ്റേഷനും കളിച്ചാണ് വളര്‍ന്നതും. എന്നാല്‍ കൗമാരത്തോടെ ഇരുവരും …
സ്വന്തം ലേഖകന്‍: യെമനിലെ പ്രധാന തുറമുഖ നഗരമായ ഏദന്‍ പിടിക്കാന്‍ പൊരിഞ്ഞ പോരാട്ടം. ഏദന്‍ തുറമുഖം പിടിച്ചെടുക്കാനായി കിണഞ്ഞു ശ്രമിക്കുന്ന ഹൗതി തീവ്രവാദികള്‍ക്കു നേരെ വിദേശ യുദ്ധക്കപ്പലില്‍ നിന്ന് ആക്രമണമുണ്ടായതായി വാര്‍ത്തകളുണ്ട്. ഹൗതി തീവ്രവാദികളും സര്‍ക്കാര്‍ സൈന്യവും തമ്മിലുള്ള കരയുദ്ധവും രൂക്ഷമാണ്. ഒന്നര ദിവസത്തിനിടെ 53 പേരെങ്കിലും കൊല്ലപ്പെട്ടതായാണു നിഗമനം. ഇതില്‍ 17 സാധാരണക്കാരും ഉള്‍പ്പെടും. …
സ്വന്തം ലേഖകന്‍: യുഎഇയിലെ എമിറേറ്റ്‌സ് ഐഡന്‍ഡിറ്റി വെബ്‌സൈറ്റില്‍ മൂന്നാമതൊരു ഭാഷയ്ക്ക് വേണ്ടിയുള്ള വോട്ടെടുപ്പില്‍ മലയാളം രണ്ടാം സ്ഥാനത്തെത്തി. ഉറുദു ഭാഷക്കാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചിട്ടുള്ളത്. വോട്ടെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ മലയാളമായിരുന്നു മുന്നില്‍. നിലവില്‍ അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് യുഎഇയില്‍ എമിറേറ്റ്‌സ് ഐഡിയുടെ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുക. കഴിഞ്ഞ മാസം പത്തിനാണ് മൂന്നാമത്തെ ഭാഷക്കു …
സ്വന്തം ലേഖകന്‍: ജര്‍മന്‍ വിംഗ്‌സ് വിമാന അപകടത്തെ തുടര്‍ന്ന് പൈലറ്റുമാരുടെ മാനസിക ആരോഗ്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കെ, എയര്‍ ഇന്ത്യ വിമാനത്തിന്റെ കോക്പിറ്റില്‍ പൈലറ്റുമാര്‍ തമ്മിലടിച്ചു. മാനസിക സമ്മര്‍ദ്ദം മൂലമാണ് കോ പൈലറ്റ് വിമാനത്തിന്റെ ക്യാപ്റ്റനെ മര്‍ദ്ദിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഞായറാഴ്ച വൈകിട്ട് ജയ്പൂരില്‍ നിന്നും എയര്‍ ഇന്ത്യ 611 വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ഓണ്‍ലൈന്‍ റിട്ടൈല്‍ രംഗത്തെ പ്രമുഖരായ മിന്‍ത്ര വെബ്‌സൈറ്റ് പൂട്ടുന്നു. മെയ് ഒന്നു മുതല്‍ കമ്പനി പുറത്തിറക്കിയിരിക്കുന്ന മൊബൈല്‍ ആപ്പ് വഴി മാത്രമേ മിന്‍ത്ര ഉല്പന്നങ്ങള്‍ വാങ്ങാന്‍ കഴിയൂ. ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്ന ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ കമ്പനിയാണ് മിന്‍ത്ര. ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണ്‍ വഴിയുള്ള ഇന്റര്‍നെറ്റ് ഉപയോഗം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് …