1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒരച്ഛന്‍ മകന്റെ പല്ലു പറിച്ച കഥ യൂട്യൂബില്‍ ഹിറ്റാകുന്നു
ഒരച്ഛന്‍ മകന്റെ പല്ലു പറിച്ച കഥ യൂട്യൂബില്‍ ഹിറ്റാകുന്നു
സ്വന്തം ലേഖകന്‍: ഒരച്ഛന്‍ മകന്റെ പല്ലു പറിച്ച കഥ യൂട്യൂബില്‍ തരംഗമാകുന്നു. പല്ലു പറിക്കാന്‍ അച്ഛന്‍ കണ്ടെത്തിയ മാര്‍ഗമാണ് രസകരം. തന്റെ ചുവന്ന ഷെവര്‍ലേ കാര്‍ ഉപയോഗിച്ചാണ് അച്ഛന്‍ മകന്റെ പല്ലു പറിച്ചത്. അമേരിക്കയിലാണ് സംഭവം നടന്നത്. എട്ടുവയസുകാരന്‍ ജെയിംസും അച്ഛനും പ്രൊഫഷനല്‍ ഗുസ്തിക്കാരനുമായ റോബര്‍ട്ട് അംബര്‍ ക്രോമ്പ!ിയുമാണ് പല്ലു പറിക്കാന്‍ പുതുവഴി തേടിയത്. ജയിംസിന്റെ …
വിദേശികള്‍ അഞ്ചു ദിവസത്തിനകം രാജ്യം വിടണമെന്ന് യെമന്‍, ഇന്ത്യന്‍ നാവിക, വ്യോമ സേനകള്‍ രക്ഷാ പ്രവര്‍ത്തനം ശക്തമാക്കുന്നു
വിദേശികള്‍ അഞ്ചു ദിവസത്തിനകം രാജ്യം വിടണമെന്ന് യെമന്‍, ഇന്ത്യന്‍ നാവിക, വ്യോമ സേനകള്‍ രക്ഷാ പ്രവര്‍ത്തനം ശക്തമാക്കുന്നു
സ്വന്തം ലേഖകന്‍: വിദേശികള്‍ അഞ്ചു ദിവസത്തിനകം രാജ്യം വിടണമെന്ന് യെമന്‍ ഭരണകൂടം നിര്‍ദേശം നല്‍കി. അതോടെ എല്ലാ ഇന്ത്യാക്കാരെയും യെമനില്‍ നിന്ന് ജിബൂട്ടിയില്‍ എത്തിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി നാവിക, വ്യോമ സേനകള്‍ രക്ഷാ പ്രവര്‍ത്തനം ശക്തമാക്കി. ഹൗത്തി തീവ്രവാദികള്‍ക്കെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന കരയുദ്ധം തുടങ്ങാനിരിക്കുന്ന സാഹചര്യത്തിലാണ് വിദേശികളോട് രാജ്യം വിടാന്‍ യെമന്‍ ഭരണകൂടം …
ഡല്‍ഹിയില്‍ വീണ്ടും കൂട്ട ബലാത്സംഗം, ഇത്തവണ ഇരയായത് ഫിസിയോ തെറാപി വിദ്യാര്‍ഥിനി
ഡല്‍ഹിയില്‍ വീണ്ടും കൂട്ട ബലാത്സംഗം, ഇത്തവണ ഇരയായത് ഫിസിയോ തെറാപി വിദ്യാര്‍ഥിനി
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ വീണ്ടും കൂട്ട ബലാത്സംഗം. ഇരുപത്തിമൂന്നുകാരിയായ ഫിസിയോ തെറാപി വിദ്യാര്‍ഥിനിയെയാണ് സഹപാഠിയും മൂന്നു കൂട്ടുകാരും ചേര്‍ന്ന് മാനഭംഗപ്പെടുത്തിയത്. കിഴക്കന്‍ ഡല്‍ഹിയിലെ വിവേക് വിഹാര്‍ മേഖലയിലാണ് സംഭവം. കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ സഹപാഠി ഒരു പാര്‍ട്ടി ഒരുക്കി വിദ്യാര്‍ഥിനിയെ കെണിയിലാക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് പോലീസിന്റെ വിവരണം ഇപ്രകാരമാണ്. ബുധനാഴ്ച വൈകുന്നേരം ആറു മണിക്ക് …
സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം, മുഹമ്മദ് നിസാമിന് മുന്‍ വൈരാഗ്യം ഉണ്ടായിരുന്നതായി കുറ്റപത്രം
സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം, മുഹമ്മദ് നിസാമിന് മുന്‍ വൈരാഗ്യം ഉണ്ടായിരുന്നതായി കുറ്റപത്രം
സ്വന്തം ലേഖകന്‍: തൃശൂര്‍, ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിനു പിന്നില്‍ വിവാദ വ്യവസായി മുഹമ്മദ് നിസാമിന് അയാളോടുണ്ടായിരുന്ന മുന്‍ വൈരാഗ്യമാണെന്ന് പൊലീസ്. കുന്നംകുളം മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. നിസാം അടക്കമുള്ള ഫ്ലാറ്റിലെ താമസക്കാരില്‍ ചിലര്‍ രാത്രി ഏറെ വൈകിയാണ് ശോഭ സിറ്റിയിലേക്ക് വന്നിരുന്നത്. തുടര്‍ന്ന് …
നോക്കുകുത്തിയുമായി ലൈംഗിക ബന്ധം, ആട്ടിടയന്‍ മരിച്ച നിലയില്‍
നോക്കുകുത്തിയുമായി ലൈംഗിക ബന്ധം, ആട്ടിടയന്‍ മരിച്ച നിലയില്‍
സ്വന്തം ലേഖകന്‍: അര്‍ജന്റീനയിലെ സാന്‍ ജോസ് ഡി ബാല്‍കേറിലെ ആട്ടിടയനായ ജോസ് ആല്‍ബെര്‍ട്ടോയുടെ വീട്ടില്‍ നിന്ന് അസഹ്യമായ ദുര്‍ഗന്ധം ഉയര്‍ന്നപ്പോള്‍ നാട്ടുകാര്‍ കരുതിയത് എന്തെങ്കിലും ചീഞ്ഞു നാറുകയായിരിക്കും എന്നാണ്. എന്നാല്‍ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പരിശോധന നടത്തിയ പോലീസുകാര്‍ കണ്ടെത്തിയതാകട്ടെ അമ്പത്തെട്ടുകാരനായ ആല്‍ബര്‍ട്ടോയുടെ ജീര്‍ണ്ണിച്ച മൃതദേഹവും തൊട്ടടുത്തായി ഒരു നോക്കുകുത്തിയും. ആദ്യം താന്‍ കരുതിയത് രണ്ട് …
അമല്‍ നീരദും ജ്യോതിര്‍മയിയും വിവാഹിതരായി
അമല്‍ നീരദും ജ്യോതിര്‍മയിയും വിവാഹിതരായി
സ്വന്തം ലേഖകന്‍: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അമല്‍ നീരദും നടി ജ്യോതിര്‍മയിയും കൊച്ചിയില്‍ വിവാഹിതരായി. കൊച്ചി സൗത്ത് രജിസ്ട്രാര്‍ ഓഫീസിലായിരുന്നു ചടങ്ങ്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഏറെ നാളായി സിനിമയില്‍ നിന്നും ജ്യോതിര്‍മയി വിട്ടുനില്‍ക്കുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷം സുഹൃത്തായ നിശാന്തിനെ വിവാഹം കഴിച്ചെങ്കിലും 2011 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. …
സര്‍ക്കാര്‍ ജീവനക്കാരന്റെ കരണത്തടിച്ച ഗോവയിലെ ഗ്രാമ വികസന മന്ത്രി രാജിവച്ചു
സര്‍ക്കാര്‍ ജീവനക്കാരന്റെ കരണത്തടിച്ച ഗോവയിലെ ഗ്രാമ വികസന മന്ത്രി രാജിവച്ചു
സ്വന്തം ലേഖകന്‍: സര്‍ക്കാര്‍ ജീവനക്കാരന്റെ കരണത്തടിച്ച ഗോവയിലെ ഗ്രാമ വികസന മന്ത്രി രാജിവച്ചു. ഗോവ വികാസ് പാര്‍ട്ടിയുടെ നേതാവായ മിക്കി പച്ചേക്കോയാണ് രാജി നല്‍കിയത്. നേരത്തെ കേസില്‍ പച്ചേക്കോ ശിക്ഷിക്കപ്പെട്ടിരുന്നു. ഈ ശിക്ഷ സുപ്രിം കോടതി ശരി വച്ചതിനെ തുടര്‍ന്നാണ് രാജി. മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍ശേഖറിന് രാജിക്കത്ത് അയച്ച പച്ചേക്കോ സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന് …
വൃദ്ധയായ കന്യാസ്ത്രീയെ കൂട്ടമാനഭംഗം ചെയ്ത സംഭവം, ഏഴു പ്രതികളെ കോടതിയില്‍ ഹാജരാക്കി
വൃദ്ധയായ കന്യാസ്ത്രീയെ കൂട്ടമാനഭംഗം ചെയ്ത സംഭവം, ഏഴു പ്രതികളെ കോടതിയില്‍ ഹാജരാക്കി
സ്വന്തം ലേഖകന്‍: വെസ്റ്റ് ബംഗാളില്‍ വൃദ്ധയായ കന്യാസ്ത്രീയെ കൂട്ടമാനഭംഗം ചെയ്ത സംഭവത്തില്‍ ഏഴു പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഇതില്‍ മൂന്നു പേര്‍ ബംഗ്ലാദേശില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ മാസമാണ് പന്ത്രണ്ടോളം പേര്‍ വരുന്ന മോഷ്ടാക്കളുടെ സംഘം വെസ്റ്റ് ബംഗാളിലെ നാദിയാ ടൗണിലുള്ള ജീസസ് ആന്‍ഡ് മേരി കോണ്‍വന്റിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് മോഷണം തടയാന്‍ ശ്രമിച്ച കന്യാസ്ത്രീയെ …
തൃശൂരില്‍ സദാചാര പോലീസ് യുവാവിനെ തല്ലിക്കൊന്നു
തൃശൂരില്‍ സദാചാര പോലീസ് യുവാവിനെ തല്ലിക്കൊന്നു
സ്വന്തം ലേഖകന്‍: തൃശൂര്‍, ചാവക്കാട് അഞ്ചങ്ങാടിയില്‍ സദാചാര പോലീസുകാര്‍ ചമഞ്ഞെത്തിയെ നാട്ടുകാര്‍ യുവാവിനെ തല്ലിക്കൊന്നു. ഇരുപത്തേഴുകാരനായ അഞ്ചങ്ങാടി സ്വദേശി സവാഹിര്‍ ആണ് മരിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു സംഭവം. അസമയത്ത് കടപ്പുറത്തുള്ള ഒരു വീട്ടില്‍ സവാഹിറിനെ കണ്ടതാണ് ആള്‍ക്കൂട്ടത്തെ പ്രകോപിപ്പിച്ചത്. ഈ വീട്ടിലുള്ള സ്ത്രീയുമായി യുവാവിന് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ ഇയാളെ തടഞ്ഞ് വച്ച് മര്‍ദ്ദിക്കുകയായിരുന്നു. …
കെനിയന്‍ യൂണിവേഴ്‌സിറ്റിയിലെ ഭീകരാക്രമണം, 147 പേര്‍ കൊല്ലപ്പെട്ടു
കെനിയന്‍ യൂണിവേഴ്‌സിറ്റിയിലെ ഭീകരാക്രമണം, 147 പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: വടക്കു കിഴക്കന്‍ കെനിയയിലെ ഗാരിസാ യൂണിവേഴ്‌സിറ്റിയില്‍ അല്‍ ഷബാബ് ഭീകരര്‍ നടത്തിയ വെടിവപ്പില്‍ വിദ്യാര്‍ത്ഥികളടക്കം 147 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ എണ്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തീവ്രവാദികള്‍ ബന്ദിയാക്കിയിരുന്ന അഞ്ഞൂറോളം വിദ്യാര്‍ത്ഥികളെ സൈന്യം മോചിപ്പിച്ചു. നാല് ഭീകരരെയും സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ രാത്രി ഏഴ് മണിയോടെ അവസാനിച്ചതായാണ് …