സ്വന്തം ലേഖകന്‍: അമ്പത് വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം യുഎസ്, ക്യൂബ നയതന്ത്രബന്ധം പൂര്‍ണമായി പുനരാരംഭിക്കുന്നതിനു വഴിയൊരുക്കി യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോക്ക് കൈ കൊടുത്തു. പനാമയില്‍ നടക്കുന്ന അമേരിക്കന്‍ ഉച്ചകോടിയിലായിരുന്നു സൗഹൃദത്തിന്റെ ഹസ്തദാനം. ഉച്ചകോടിക്കു മുന്നോടിയായി ഒബാമയും കാസ്‌ട്രോയും ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും …
സ്വന്തം ലേഖകന്‍: ബന്ദികളാക്കപ്പെട്ട യസീദി സ്ത്രീകളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പൊതുമദ്ധ്യത്തില്‍ കൂട്ട ബലാത്സംഗം ചെയ്യുകയും ക്രൂരപീഡനങ്ങള്‍ക്ക് വിധേയരാക്കുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ട്. ഈ ആഴ്ച മോചിതരായ യസീദി സ്ത്രീകളാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ലൈംഗിക അടിമകള്‍ ആയിരുന്നപ്പോള്‍ അനുഭവിക്കേണ്ടിവന്ന പീഡനങ്ങള്‍ സന്നദ്ധ സംഘടനകളോട് വിവരിച്ചത്. ബന്ധിയാക്കപ്പെട്ടവരില്‍ നിരവധി സ്ത്രീകളെ ഇസ്ലാമിക് സ്റ്റേറ്റ് പോരാളികള്‍ക്കു വേണ്ടി വിറ്റു. …
സ്വന്തം ലേഖകന്‍: നേതാജിയുടെ കുടുംബത്തെ നെഹ്രു സര്‍ക്കാര്‍ ഇരുപതു വര്‍ഷം രഹസ്യമായി നിരീക്ഷിച്ചുവെന്ന് വ്യക്തമാക്കുന്ന രഹസ്യ രേഖകള്‍ പുറത്തായി. 1948 മുതല്‍ 1968 വരെയുള്ള രണ്ടു ദശാബ്ദക്കാലമാണ് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബത്തെ ജവഹര്‍ലാല്‍ നെഹ്രു സര്‍ക്കാര്‍ രഹസ്യമായി നിരീക്ഷിച്ചത്. 1964 മേയ് 27 ന് നെഹ്രു അന്തരിച്ചെങ്കിലും പിന്നെയും നാലു വര്‍ഷത്തേക്കു കൂടി നിരീക്ഷണം …
സ്വന്തം ലേഖകന്‍: ഇലക്ട്രിക് വയറുകള്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ കെട്ടിടത്തില്‍ കുടുങ്ങിയ യുവാവിനെ അറുപതു മണിക്കൂറികള്‍ക്കു ശേഷം രക്ഷപ്പെടുത്തി. ചൈനയിലെ ഗുവാങ്‌ഡോംഗ് പ്രവിശ്യയിലായിരുന്നു സംഭവം. ഇറങ്ങാനോ കയറാനോ കഴിയാതെ കെട്ടിടത്തിലെ എസിക്കു മുകളില്‍ ഇരിപ്പുറപ്പിച്ച യുവാവിനെ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കള്ളനെ രക്ഷപ്പെടുത്തുന്ന വീഡിയോ സോഷ്യം മീഡിയയില്‍ വൈറലായിരിക്കുകയാണ്. വിവരം അറിഞ്ഞെത്തിയ …
സ്വന്തം ലേഖകന്‍: ഐപിഎല്‍ കോഴ വിവാദം ഉണ്ടാക്കിയ ക്ഷീണത്തില്‍ നിന്ന് മെല്ലെ കര കയറുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഇരിട്ടടിയായി വീണ്ടും ഒത്തുകളി വിവാദം. ഒത്തുകളിക്കായി നല്ലൊരു തുകയുടെ വാഗ്ദാനം ലഭിച്ചതായി രാജസ്ഥാന്‍ റോയല്‍സ് ടീമിലെ ഒരു താരം ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന് പരാതി നല്‍കി. രഞ്ജി ട്രോഫി മത്സരത്തില്‍ കളിക്കുന്നതിനിടെ ഒരു സഹകളിക്കാരനാണ് …
സ്വന്തം ലേഖകന്‍: ഭീകരതക്കെതിരെയുള്ള പോരാട്ടത്തില്‍ അമേരിക്കയുടെ സഖ്യകക്ഷി എന്ന നിലയില്‍ പാക്കിസ്ഥാന് ആറായിരം കോടി രൂപയുടെ ആയുധങ്ങള്‍ വില്‍ക്കാനുള്ള കരാര്‍ അമേരിക്കന്‍ കോണ്‍ഗ്രസ് പരിഗണിക്കുന്നു. അത്യാധുനിക ഹെലികോപ്ടറുകളും മിസൈലുകളുമുള്‍പ്പെടുന്ന കരാറിന്റെ വിശദാംശങ്ങള്‍ പ്രതിരോധ സുരക്ഷാ സഹകരണ ഏജന്‍സി അംഗീകാരത്തിനായി യുഎസ് കോണ്‍ഗ്രസിനു സമര്‍പ്പിച്ചു. ഭീകരവിരുദ്ധ പോരാട്ടത്തിനു സഹായമാണ് ഇതെന്നും മേഖലയിലെ സുരക്ഷയെ ഇതു തകിടം മറിക്കില്ലെന്നും …
സ്വന്തം ലേഖകന്‍: ആകാശ മാര്‍ഗമുള്ള രക്ഷാപ്രവർത്തനം അവസാനിച്ചതോടെ യെമനിലെ ഇന്ത്യന്‍ എംബസി അടച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. ജിബൂട്ടിയില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്ന സഹമന്ത്രി വികെ സിംഗ് ഇന്ത്യയിലേക്ക് മടങ്ങി. സനായില്‍ നിന്നും മൂന്ന് വിമാനങ്ങളിലായി 630 പേരെ വ്യാഴാഴ്ച തിരിച്ചെത്തിച്ചതോടെയാണ് ആകാശ മാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം അവസാനിച്ചത്. ഇന്ത്യന്‍ നാവിക …
സ്വന്തം ലേഖകന്‍: ആന്ധ്രയിലെ ചിറ്റൂരില്‍ ചൊവ്വാഴ്ച രാവിലെ ചന്ദനക്കടത്തുകാരെന്ന് ആരോപിച്ച് 20 പേരെ പോലീസ് വെടിവച്ചു കൊന്ന സംഭവത്തില്‍ പോലീസിന്റെ വാദങ്ങള്‍ പൊളിയുന്നു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 20 തൊഴിലാളികളില്‍ ഏഴു പേരെ ഒരു ദിവസം മുന്‍പു തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെന്ന് വെളിപ്പെടുത്തലുമായി ആന്ധ്രപ്രദേശ് സിവില്‍ ലിബര്‍ട്ടീസ് എന്ന സംഘടനയാണ് രംഗത്തെത്തി. പൊലീസിന്റെ കണ്‍മുന്നില്‍നിന്നു രക്ഷപ്പെട്ട മരംവെട്ടു …
സ്വന്തം ലേഖകന്‍: വിവാദങ്ങളും കമല്‍ഹാസനും എന്നും ഉറ്റ സുഹൃത്തുക്കളാണെന്നത് തമിഴ് സിനിമാ ലോകത്തെ പരസ്യമായ കാര്യമാണ്. നായികനായെത്തുന്ന പുതിയ ചിത്രമായ ഉത്തമ വില്ലനിലും കമല്‍ പതിവു തെറ്റിക്കുന്നില്ല. കമല്‍ഹാസന്‍ നായകനാകുന്ന പുതിയ ചിത്രം ഉത്തമ വില്ലന്റെ പ്രദര്‍ശനം നിരോധിക്കണം എന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് രംഗത്ത് എത്തിയതോടെ ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായി. ഹിന്ദു മതവിശ്വാസികളുടെ വികാരങ്ങളെ വൃണപ്പെടുത്തുന്നതാണ് …
സ്വന്തം ലേഖകന്‍: പോള്‍ വാള്‍ക്കറിന്റെ അപ്രതീക്ഷിത മരണം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ചിത്രങ്ങളുടെ ആരാധകരേയും അണിയറക്കാരേയും കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തിയത്. വാള്‍ക്കര്‍ ഇല്ലാത്ത ഒരു ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ചിത്രത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും അശക്തരായിരുന്നു അവര്‍. പോള്‍ വാള്‍ക്കറുടെ മരണത്തെ തുടര്‍ന്ന് പാതിവഴിയില്‍ നിന്ന ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ ഏഴാം ഭാഗത്തിന്റെ ചിത്രീകരണം പുനരാരംഭിക്കുമ്പോഴേ വാള്‍ക്കറെ …