1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊവിഡ് പ്രതിസന്ധിയിലും യുകെയിലെ നഴ്സിംഗ് മേഖലയ്ക്ക് കരുത്താകാൻ നൂറ് കണക്കിന് മലയാളി നഴ്സുമാർ
കൊവിഡ് പ്രതിസന്ധിയിലും യുകെയിലെ നഴ്സിംഗ് മേഖലയ്ക്ക് കരുത്താകാൻ നൂറ് കണക്കിന് മലയാളി നഴ്സുമാർ
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയിലും യുകെയിലെ നഴ്സിംഗ് മേഖലയ്ക്ക് കരുത്താകാൻ എത്തുന്നത് 100 കണക്കിന് മലയാളി നഴ്സുമാർ. വിവിധ എൻഎച്ച്എസ് ട്രസ്റ്റുകളിലേക്ക് റിക്രൂട്ടു ചെയ്യപ്പെടുന്ന നഴ്സുമാരാണ് വന്ദേഭാരത് മിഷന്റെ വിമാനങ്ങളിൽ ചെറുസംഘങ്ങളായി ബ്രിട്ടനിലെത്തുന്നത്. മലയാളികളുടെ റിക്രൂട്ട്മെന്റ് ഏജൻസികളാണ് ഇവരിൽ ഭൂരിപക്ഷം വരുന്ന നഴ്സുമാരേയും എൻ.എച്ച്.എസിനായി റിക്രൂട്ട് ചെയ്ത് എത്തിക്കുന്നത്. വന്ദേഭാരത് മിഷനിൽ കൊച്ചിയിൽനിന്നും ലണ്ടനിലേക്ക് നേരിട്ടുള്ള …
ഇന്ത്യയിൽ നിന്ന് ഷിക്കാഗോ, സാൻഫ്രാൻസിസ്കോ സർവീസുകളുമായി യുണൈറ്റഡ് എയർലൈന്‍സ്
ഇന്ത്യയിൽ നിന്ന് ഷിക്കാഗോ, സാൻഫ്രാൻസിസ്കോ സർവീസുകളുമായി യുണൈറ്റഡ് എയർലൈന്‍സ്
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് ഷിക്കാഗോ, സാൻഫ്രാൻസിസ്കോ സർവീസുകളുമായി യുണൈറ്റഡ് എയർലൈന്‍സ്. കൊവിഡ് യാത്രാ നിയന്ത്രണങ്ങളിൽ ഈ വർഷം അവസാനത്തോടെ അയവു വരുമെന്ന പ്രതീക്ഷയിലാണ് വിമാന കമ്പനിയുടെ നീക്കം. ഡിസംബർ മുതൽ ഷിക്കാഗോയിൽ നിന്നും ഡൽഹിയിലേക്കും അടുത്ത വർഷം ആദ്യം സാൻഫ്രാൻസിസ്കോയിൽ നിന്നും ബംഗുളുരുവിലേക്കും നോൺ സ്റ്റോപ്പ് സർവീസുകൾ ആരംഭിക്കുവാൻ നടപടികൾ സ്വീകരിച്ചു വരുന്നതായി കമ്പനി …
മൂന്ന്​ വയസുകാരിയുടെ പൊലീസ് പേടി മാറ്റാൻ അവസാനത്തെ അടവെടുത്ത് ദുബായ് പൊലീസ്
മൂന്ന്​ വയസുകാരിയുടെ പൊലീസ് പേടി മാറ്റാൻ അവസാനത്തെ അടവെടുത്ത് ദുബായ് പൊലീസ്
സ്വന്തം ലേഖകൻ: മൂന്ന്​ വയസുകാരി അൽയാസേയക്ക്​ പൊലീസിനെ ​പേടിയാണ്​. പൊലീസ്​​ യൂനിഫോം കണ്ടാൽ അപ്പോൾ കരയും. കുഞ്ഞി​െൻറ പേടി മാറ്റാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കാതെ വന്നതോടെയാണ്​ പിതാവ്​ ഹസൻ അൽ ഖലാസൻ പൊലീസിനെ തന്നെ നേരിട്ട്​ വിളിക്കാൻ തീരുമാനിച്ചത്​. സമ്മാനപ്പൊതിയുമായെത്തിയ പൊലീസ്​ അൽയാസായേയുടെ പേടി മാറ്റി എന്ന്​ മാത്രമല്ല, നഗരം മുഴുവൻ ചുറ്റിക്കാണിക്കുകയും …
ബ്രിട്ടനെ കാത്തിരിക്കുന്നത് ദീർഘകാല തൊഴിലില്ലായ്മ; കൊവിഡ് ഫർലോ സ്കീം നീട്ടണമെന്ന് ആവശ്യം
ബ്രിട്ടനെ കാത്തിരിക്കുന്നത് ദീർഘകാല തൊഴിലില്ലായ്മ; കൊവിഡ് ഫർലോ സ്കീം നീട്ടണമെന്ന് ആവശ്യം
സ്വന്തം ലേഖകൻ: ബ്രിട്ടനെ കാത്തിരിക്കുന്ന ദീർഘകാല തൊഴിലില്ലായ്മയായതിനാൽ ഫർലോ സ്കീം നീട്ടണമെന്ന ആവശ്യവുമായി എംപിമാർ. കൊവിഡ് പ്രതിസന്ധി ദീർഘകാല തൊഴിലില്ലായ്മയ്ക്ക് കാരണമാകുമെന്നും ഇപ്പോൾ പ്രവർത്തനക്ഷമമായ സ്ഥാപനങ്ങൾക്ക് പോലും ജീവനക്കാരെ പിടിച്ചു നിർത്താൻ കഴിയാതിരിക്കാമെന്നും ട്രഷറി സെലക്ട് കമ്മിറ്റി മുന്നറിയിപ്പ് നൽകി. എന്നാൽ, ഫർലോ പദ്ധതി നീട്ടുന്നത് പണത്തിന്റെ മൂല്യം കുറയ്ക്കുമെന്നും ചില എം പിമാർ പറയുന്നു. …
വിമാന യാത്രയ്ക്കിടെ 65 കാരിയുടെ ജീവൻ രക്ഷിച്ച് ലണ്ടനിലെ മലയാളി നഴ്സ് ഷിന്റു
വിമാന യാത്രയ്ക്കിടെ 65 കാരിയുടെ ജീവൻ രക്ഷിച്ച് ലണ്ടനിലെ മലയാളി നഴ്സ് ഷിന്റു
സ്വന്തം ലേഖകൻ: വിമാന യാത്രയ്ക്കിടെ ഹൃദ്രോഗ ലക്ഷണങ്ങൾ കാണിച്ച 65 കാരിയെ രക്ഷിച്ച് ലണ്ടനിൽ നഴ്സായ കാസർകോട് ചുള്ളിക്കര സ്വദേശി ഷിന്റു ജോസ്. വന്ദേ ഭാരത്‌ ദൗത്യത്തിന്റെ ഭാഗമായി ടൊറന്റോയിൽ നിന്നു ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് ഷിന്റു പഞ്ചാബ് സ്വദേശിയായ വയോധികയുടെ ജീവൻ രക്ഷിച്ചത്. വിമാനം പറന്നുയർന്ന് 4 മണിക്കൂർ കഴിഞ്ഞപ്പോഴാണ് നേരത്തെ …
“അയൽക്കാർ തമ്മിലുള്ള ബന്ധം വളരെ മോശം,” ഇന്ത്യ- ചൈന പ്രശ്നത്തിൽ ഇടപെടാമെന്ന് ട്രം‌പ്
“അയൽക്കാർ തമ്മിലുള്ള ബന്ധം വളരെ മോശം,” ഇന്ത്യ- ചൈന പ്രശ്നത്തിൽ ഇടപെടാമെന്ന് ട്രം‌പ്
സ്വന്തം ലേഖകൻ: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ഇടപെടാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പുറത്തറിയുന്നതിനെക്കാള്‍ മോശമാണ്. പ്രശ്‌ന പരിഹാരത്തിനായി ഇരുരാജ്യങ്ങളേയും സഹായിക്കാന്‍ അമേരിക്ക സന്നദ്ധമാണെന്നും ട്രംപ് വ്യക്തമാക്കി. പ്രശ്‌ന പരിഹാരത്തിനായി വിഷയത്തില്‍ ഇടപെടാനും സഹായിക്കാനും ഞങ്ങള്‍ക്ക് താത്പര്യമുണ്ട്. സാഹചര്യത്തെക്കുറിച്ച് ഇരുരാജ്യങ്ങളുമായി സംസാരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിലെ പതിവ് വാര്‍ത്താ …
ജർമ്മനിയെ ഞെട്ടിച്ച് 5 കുരുന്നുകളുടെ മരണം; കൊന്നത് അമ്മയെന്ന് നിഗമനം
ജർമ്മനിയെ ഞെട്ടിച്ച് 5 കുരുന്നുകളുടെ മരണം; കൊന്നത് അമ്മയെന്ന് നിഗമനം
സ്വന്തം ലേഖകൻ: പടിഞ്ഞാറന്‍ ജര്‍മനിയിലെ വെസ്റ്റ് ഫാളിയ സംസ്ഥാനത്തിലെ ഡ്യൂസല്‍ഡോര്‍ഫിൻ നഗരത്തിനു സമീപമുള്ള ഒരു ഫ്ളാറ്റില്‍ അഞ്ചു കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. ഇവരെ സ്വന്തം അമ്മയാണു കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സോളിംഗെന്‍ നഗരത്തിലെ ഹാസെല്‍ഡെല്‍ പ്രദേശത്തെ ഒരു സ്വകാര്യ അപ്പാര്‍ട്ട്മെന്റിലാണ് കുട്ടികളെ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് ജര്‍മനിയെ നടുക്കിയ സംഭവം ഉണ്ടായത്. ഒന്ന്, രണ്ട്, …
മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ ഉടൻ പിഴ; നിയമ ഭേദഗതിക്കായി കുവൈത്ത്
മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ ഉടൻ പിഴ; നിയമ ഭേദഗതിക്കായി കുവൈത്ത്
സ്വന്തം ലേഖകൻ: മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരിൽനിന്ന് പിഴ നേരിട്ട് ഈടാക്കാൻ നിയമഭേദഗതി വരുന്നു. നിലവിൽ സാംക്രമിക രോഗങ്ങൾക്കെതിരായ പ്രതിരോധ നടപടികൾ അവഗണിച്ചാൽ കേസെടുത്ത് കോടതിയിൽ ഹാജരാക്കണമെന്നാണ് നിയമവ്യവസ്ഥ. ഇതിൽ ഭേദഗതിവരുത്തി പിഴ തത്സമയം ഈടാക്കുന്നതിനുള്ള വ്യവസ്ഥ ചേർക്കാനാണ് തീരുമാനം. പ്രതിരോധ നടപടികൾ അവലോകനം ചെയ്യുന്നതിനുള്ള സമിതി ഇക്കാര്യം അംഗീകരിച്ചതായി മുനിസിപ്പാലിറ്റ് ഡയറക്ടർ ജനറൽ അഹമ്മദ് അൽ …
നമസ്‌തേയുമായി രാജ്‌നാഥ് സിങ് മോസ്‌കോയില്‍; ചൈനീസ് പ്രതിരോധ മന്ത്രിയും ഉച്ചകോടിയ്ക്ക്
നമസ്‌തേയുമായി രാജ്‌നാഥ് സിങ് മോസ്‌കോയില്‍; ചൈനീസ് പ്രതിരോധ മന്ത്രിയും ഉച്ചകോടിയ്ക്ക്
സ്വന്തം ലേഖകൻ: റഷ്യന്‍ ഉന്നതോദ്യോഗസ്ഥരോട് ഇന്ത്യന്‍ പരമ്പരാഗത ശൈലിയില്‍ കൈകള്‍ കൂപ്പി നമസ്‌തേ പറഞ്ഞ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി മോസ്‌കോയിലെത്തിയ മന്ത്രി തന്നെ സ്വീകരിക്കാനെത്തിയ ഉദ്യോഗസ്ഥരെയാണ് കൈകള്‍കൂപ്പി അഭിവാദനം ചെയ്തത്. ലോകം മുഴുവന്‍ കൊവിഡ് 19 ഭീതിയില്‍ കഴിയുന്നതിന്റെ പശ്ചാത്തലത്തിലാണ് അഭിവാദനത്തിനായി ഇന്ത്യന്‍ പരമ്പരാഗത രീതിയെ മന്ത്രി …
ഡിജിറ്റൽ സ്ട്രൈക്ക്! പബ്ജി അടക്കം 118 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍
ഡിജിറ്റൽ സ്ട്രൈക്ക്! പബ്ജി അടക്കം 118 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍
സ്വന്തം ലേഖകൻ: പബ്ജി അടക്കം 118 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. കേന്ദ്ര ഐ.ടി മന്ത്രാലയമാണ് ആപ്പുകള്‍ നിരോധിച്ചത്. നിയന്ത്രണ രേഖയില്‍ തുടരുന്ന ചൈനീസ് പ്രകോപനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വീണ്ടും ആപ്പുകള്‍ നിരോധിക്കുന്ന നടപടി സ്വീകരിച്ചത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണ് ആപ്പുകള്‍ നിരോധിച്ചതെന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി …