സ്വന്തം ലേഖകൻ: വ്യക്തിഗത ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യാൻ മറ്റൊരാളെ ഏൽപിക്കരുതെന്ന് അബുദാബി പൊലീസ്. യുഎഇയിലേക്കു തിരിച്ചുവരാൻ സാധിക്കാത്തവർ അക്കൗണ്ട് സ്വന്തം നിലയ്ക്കു റദാക്കുകയാണു വേണ്ടതെന്നും പറഞ്ഞു. അക്കൗണ്ടിന്റെ നിയന്ത്രണം അപരിചിതരെ ഏൽപിക്കുന്നത് വൻ പ്രത്യാഘാതമുണ്ടാക്കുമെന്നും ഓർമിപ്പിച്ചു. അക്കൗണ്ട് വിവരങ്ങളും രഹസ്യനമ്പറും കൈക്കലാക്കുന്നവർ ഉടമ അറിയാതെ അക്കൗണ്ടിലെ പണം രാജ്യത്തിനകത്തോ പുറത്തോ ഉള്ള മറ്റൊരു അക്കൗണ്ടിലേക്കു …
സ്വന്തം ലേഖകൻ: അംഗീകാരം ലഭിക്കാത്തതിനെ തുടർന്ന് വിപണിയിൽ നിന്ന് ചില മരുന്നുകൾ യുഎഇ ആരോഗ്യ മന്ത്രാലയം പിൻവലിച്ചു. ശ്വാസകോശ അണുബാധയ്ക്ക് ഉപയോഗിക്കുന്ന ജുൾമെന്റിൻ 375 എം.ജി., കഫം സംബന്ധമായ അസുഖങ്ങൾക്ക് നിർദേശിക്കുന്ന മ്യൂകോലൈറ്റ് സിറപ്പ്, ആസ്ത്‌മയ്ക്കുള്ള ബ്യൂട്ടാലിൻ, കൊളസ്‌ട്രോളിന് നിർദേശിച്ചിരുന്ന ലിപിഗാർഡ്, ഹീമറോയ്ഡ്‌സിനുള്ള സുപ്രാപ്രോക്ട്, അലർജിക്കുള്ള ഗൂപിസോൺ എന്നിവയാണ് വിപണിയിൽനിന്ന് പിൻവലിച്ചത്. യുഎഇ ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും വിദേശികളെ ഒഴിവാക്കണമെന്നും പകരം സ്വദേശികളെ നിയമിക്കണമെന്നും ആവശ്യപ്പെടുന്ന ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ വിദേശികളെയും ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കണമെന്നും, അത്യാവശ്യത്തിനു വേണ്ടി സഹായികളായി മാത്രം വേണ്ടി വന്നാല്‍ നില നിര്‍ത്തണമെന്നും ആവശ്യപ്പെടുന്ന കരട് ബില്ല് മുതിര്‍ന്ന പാര്‍ലമെന്റ് അംഗം ബേദര്‍ അല്‍ …
സ്വന്തം ലേഖകൻ: കുവൈത്തിൽ സ്ഥാപനം മാറി ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളെ നാടു കടത്തുമെന്ന് മുന്നറിയിപ്പ്. ഇത് കണ്ടെത്താൻ മാൻപവർ അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവ സംയുക്തമായി കടകളിലും സഹകരണ സംഘങ്ങളിലും പരിശോധന നടത്തും. ഹോം ഡെലിവറി നടത്തുന്ന തൊഴിലാളികൾ അതേ സ്ഥാപനത്തിലെ ജീവനക്കാരായിരിക്കണം. നിലവിൽ അങ്ങനെയല്ലാതെ നിരവധി പേർ ജോലി ചെയ്യുന്നതായുള്ള …
സ്വന്തം ലേഖകൻ: കുവൈത്തിൽ വിവിധ മേഖലകളിൽനിന്ന് വിസ മാറ്റത്തിന് അനുമതി നൽകി മാൻപവർ പബ്ലിക് അതോറിറ്റി. വ്യവസായം, കൃഷി, മത്സ്യബന്ധനം സഹകരണ സംഘം, കുടുംബ വിസ, ആട് മേയ്ക്കൽ വിസ, ഫ്രീ ട്രേഡ് സോൺ കമ്പനികളിലെ വിസ എന്നിവയിൽനിന്നാണ് വിസ മാറ്റത്തിന് അനുമതി നൽകിയത്. ഇതുസംബന്ധിച്ച് മാൻപവർ അതോറിറ്റി ഡയറക്ടർ അഹ്മദ് മൂസ ഉത്തരവ് പുറപ്പെടുവിച്ചു. …
സ്വന്തം ലേഖകൻ: 2021 ജനുവരിയിൽ പ്രവാസികളുടെ വ്യക്തിഗത പണമയക്കലിൽ 12 ശതമാനം വർധനവ് രേഖപ്പെടുത്തിയാതായി സൗദി കേന്ദ്ര ബാങ്ക് വ്യക്തമാക്കി. കഴിഞ്ഞ വർഷം ജനുവരിൽ 10.79 ബില്യൺ ആയിരുന്നത് 2021 ജനുവരിയിൽ 12.06 ബില്യൺ ആയി വർധിച്ചു. 2020 ഡിസംബറിനെ അപേക്ഷിച്ച് ഇത് 10 ശതമാനം കുറവാണ്. ഡിസംബറിൽ 13.42 ബില്യൺ റിയാൽ ആയിരുന്നു പ്രവാസികൾ …
സ്വന്തം ലേഖകൻ: രൂപയ്ക്കെതിരെ ദിർഹത്തിന്റെയും റിയാലിന്റെയും മൂല്യം വീണ്ടും ഉയരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി യുഎഇ ദിർഹത്തിന് 20 രൂപയിലേറെ വിലയുണ്ട്. ആയിരം രൂപ നാട്ടിൽ കിട്ടാൻ അൻപത് ദിർഹം അയച്ചാൽ മതിയെന്നു ചുരുക്കം. കഴിഞ്ഞ നവംബറിലാണ് ദിർഹം റെക്കോർഡ് ഉയരത്തിലെത്തിയത്. ഒരു ദിർഹത്തിന് 20.350 രൂപ വരെയാരുന്നു അന്നത്തെ നില. പുതിയ സാഹചര്യം തുടർന്നാൽ …
സ്വന്തം ലേഖകൻ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇ–തപാൽ വോട്ട് ചെയ്യാമെന്ന പ്രവാസികളുടെ മോഹത്തിനു തിരിച്ചടി. നടപടിക്രമങ്ങൾക്ക് അന്തിമരൂപമായിട്ടില്ലെന്നും ഒറ്റയടിക്ക് എല്ലാ പ്രവാസികൾക്കുമായി ഇ- തപാൽ വോട്ട് നടപ്പാക്കാൻ കഴിയില്ലെന്നുമാണു കേന്ദ്ര സർക്കാർ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്തു നാട്ടിലുള്ള പ്രവാസികൾക്കു മാത്രമേ വോട്ടുചെയ്യാനാകൂ. കോവിഡ് മാനദണ്ഡം വിവിധ രാജ്യങ്ങളിൽ ശക്തമായതിനാൽ വോട്ട് ചെയ്യാനായി മാത്രം നാട്ടിലെത്തുക …
സ്വന്തം ലേഖകൻ: സൗദി ടെലികോം, ഐടി മേഖലകളിലെ സൗദിവൽക്കരണ വ്യവസ്ഥകളിൽ മാറ്റം. ടെലികോം, െഎ.ടി മേഖലകളിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരമുണ്ടാക്കാൻ സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നിതാഖാത് വ്യവസ്ഥയിൽ പരിഷ്കരണം വരുത്തിയതായി മന്ത്രി എൻജി. അഹ്മദ് ബിൻ സുലൈമാൻ അൽറാജിഹി അറിയിച്ചു. മാർച്ച് 14 മുതൽ തീരുമാനം പ്രബല്യത്തിൽ വരും. കമ്യൂണിക്കേഷൻസ് …
സ്വന്തം ലേഖകൻ: വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കേരളത്തില്‍ സൗജന്യമായി കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. പരിശോധന സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നടത്തി ഫലം ഉടന്‍ തന്നെ അയച്ചു കൊടുക്കും. രാജ്യത്തെ കൊവിഡ് കേസുകളില്‍ കഴിഞ്ഞ ഒരാഴ്ചകൊണ്ട് 31 ശതമാനം വര്‍ധനവാണുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തില്‍ എയര്‍പോര്‍ട്ട് നിരീക്ഷണം കര്‍ശനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈറസിന്റെ …