1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2021

സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്ന്​ വി​സ മാ​റ്റ​ത്തി​ന്​ അ​നു​മ​തി ന​ൽ​കി മാ​ൻ​പ​വ​ർ പ​ബ്ലി​ക്​ ​അ​തോ​റി​റ്റി. വ്യ​വ​സാ​യം, കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം സ​ഹ​ക​ര​ണ സം​ഘം, കു​ടും​ബ വി​സ, ആ​ട്​ മേ​യ്​​ക്ക​ൽ വി​സ, ഫ്രീ ​ട്രേ​ഡ്​ സോ​ൺ ക​മ്പ​നി​ക​ളി​ലെ വി​സ എ​ന്നി​വ​യി​ൽ​നി​ന്നാ​ണ്​ വി​സ മാ​റ്റ​ത്തി​ന്​​ അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച്​ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി ഡ​യ​റ​ക്​​ട​ർ അ​ഹ്​​മ​ദ്​ മൂ​സ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ചു. വി​സ മാ​റ്റ​ത്തി​ന്​ തൊ​ഴി​ലു​ട​മ​യു​ടെ അ​നു​മ​തി നി​ർ​ബ​ന്ധ​മാ​ണ്​.

ഏ​ജ​ൻ​സി ച​തി​ക്കു​ഴി​ക​ളി​ലൂ​ടെ ആ​ടു വി​സ​യി​ൽ ഉ​ൾ​പ്പെ​ടെ എ​ത്തി​പ്പെ​ട്ട്​ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന നി​ര​വ​ധി പ്ര​വാ​സി​ക​ൾ​ക്ക്​ ആ​​ശ്വാ​സ​മേ​കു​ന്ന ഉ​ത്ത​ര​വാ​ണി​ത്. ​അ​തേ​സ​മ​യം, പ്രോ​ജ​ക്​​ട്​ വി​സ, ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി വി​സ എ​ന്നി​വ​യി​ൽ​നി​ന്ന്​ മാ​റ്റാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല.മി​നി​സ്​​ട്രി വി​സ​യി​ൽ​നി​ന്ന്​ സ്വ​കാ​ര്യ ​ക​മ്പ​നി വി​സ​യി​ലേ​ക്കും മാ​റ്റം അ​നു​വ​ദി​ക്കും. അ​തേ​സ​മ​യം, സ​ർ​ക്കാ​ർ ക​രാ​ർ ക​മ്പ​നി​ക​ളി​ലെ വി​സ​യും ചെ​റു​കി​ട ഇ​ട​ത്ത​രം ക​മ്പ​നി​ക​ൾ​ക്ക്​ അ​നു​വ​ദി​ച്ച വി​സ​യും (മു​ബാ​റ​ക്​ അ​ൽ ക​ബീ​ർ വി​സ) മാ​റ്റാ​ൻ അ​നു​വ​ദി​ക്കി​ല്ല.

കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന്​ തൊ​ഴി​ൽ വി​പ​ണി​​യി​ലെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ്​ അ​ധി​കൃ​ത​ർ പ്ര​ത്യേ​ക ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്. മ​റ്റൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ എ​ന്നാ​ണ്​ ഉ​ത്ത​ര​വി​ൽ വ്യ​ക്​​ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി അ​വ​സാ​നി​ച്ചാ​ൽ വി​സ മാ​റ്റ​ത്തി​നു​ള്ള അ​വ​സ​രം റ​ദ്ദാ​ക്കു​മോ എ​ന്ന്​ വ്യ​ക്​​ത​മ​ല്ല.

കുടുംബ വീസയിൽ ഉള്ളവർക്കു ജോലി ലഭിച്ചാലും ഇഖാമ മാറാൻ കഴിയില്ലെന്ന അവസ്ഥയിൽ ഇതോടെ മാറ്റമുണ്ടാകും. മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പ്രവാസികൾക്കാണ് പുതിയ തീരുമാനം പ്രയോജനം ചെയ്യുക. എങ്കിലും ഗാർഹിക തൊഴിൽ വീസയിലുള്ളവർക്കും മാറ്റം സാധ്യമല്ലാത്തത് ഈ മേഖലയിലുള്ളവർക്ക് തിരിച്ചടിയാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.