1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആന്ധ്രയില്‍ ജഗന്‍ തരംഗം; കോണ്‍ഗ്രസ്‌ തറപറ്റി
ആന്ധ്രയില്‍ ജഗന്‍ തരംഗം; കോണ്‍ഗ്രസ്‌ തറപറ്റി
ആന്ധ്രാപ്രദേശ്‌ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസിന്‌ തകര്‍പ്പന്‍ വിജയം. പതിനെട്ട്‌ നിയമസഭാമണ്ഡലങ്ങളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ 15 സീറ്റും വൈ.എസ്‌.ജഗന്‍മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ നേടി. രണ്ട്‌ സീറ്റുകള്‍ കോണ്‍ഗ്രസും ഒരു സീറ്റ്‌ തെലങ്കാന രാഷ്ട്രസമിതിയും (ടിആര്‍എസ്‌) നേടി. നെല്ലൂര്‍ ലോക്സഭാസീറ്റിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ വൈഎസ്‌ആര്‍ സ്ഥാനാര്‍ത്ഥി മെകപതി രാജമോഹന്‍ റെഡ്ഡി മുപ്പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ …
ഡീസല്‍ കളളന് ബ്രിട്ടനിലെ എല്ലാ പെട്രോള്‍ സ്‌റ്റേഷനിലും വിലക്ക്
ഡീസല്‍ കളളന് ബ്രിട്ടനിലെ  എല്ലാ പെട്രോള്‍ സ്‌റ്റേഷനിലും വിലക്ക്
ലണ്ടന്‍: പെട്രോള്‍ സ്‌റ്റേഷനില്‍ നിന്നും ഇന്ധനം നിറച്ച ശേഷം കാശ് നല്‍കാതെ കടന്നുകളയുന്ന വിരുതന് രാജ്യത്തെ എല്ലാ പെട്രോള്‍ സ്്‌റ്റേഷനിലും വിലക്ക് ഏര്‍പ്പെടുത്തി. ലിയാം ഈവന്‍സ് എന്ന ഇരുപത്തിഒന്നുകാരനായ യുവാവിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പതിനാല് ദിവസത്തിനുളളില്‍ ഇയാള്‍ അഞ്ച് തവണയാണ് വാഹനത്തില്‍ ഇ്ന്ധനം നിറച്ചശേഷം പണം നല്‍കാതെ കടന്നുകളഞ്ഞത്. നോര്‍ത്ത് വെയില്‍സിലെ ആഗ്ലസി ദ്വീപില്‍ നിന്നാണ് …
ഇംഗ്ലീഷ് പട കരുത്തുകാട്ടി
ഇംഗ്ലീഷ് പട കരുത്തുകാട്ടി
യൂറോകപ്പ് ഫുട്‌ബോളിന്റെ നിര്‍ണായക മത്സരത്തില്‍ സ്വീഡനെതിരെ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം.ആന്‍ഡി കരോള്‍, തിയോ വാല്‍ക്കോട്ട്, ഡാനി വെല്‍ബെക്ക് എന്നിവരുടെ മികവിലൂടെ ഇംഗ്ലണ്ട് രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് സ്വീഡനെ പരാജയപ്പെടുത്തിയത്.ഇതോടെ ഇംഗളണ്ടിന്റെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ക്ക് ആക്കം കൂടി.രണ്ടു കളികളില്‍ നിന്നായി 4 പോയന്റാണ് ഇപ്പോള്‍ ഇംഗ്ലണ്ടിനുളളത്.തുടര്‍ച്ചയായ രണ്ട് പരാജയത്തോടെ സ്വഡന്‍ ടൂര്‍ണമെററില്‍ നിന്നും പുറത്തായി. ഇടതു വിങില്‍ …
നെയ്യാറ്റിന്‍കരയില്‍ സെല്‍വരാജിന് ജയം
നെയ്യാറ്റിന്‍കരയില്‍ സെല്‍വരാജിന് ജയം
നെയ്യാറ്റിന്‍കരയില്‍ സെല്‍വരാജിന് ജയം . 6334 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശെല്‍വരാജ് വിജയിച്ചത്.വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ മൂന്നാം സ്ഥാനത്തായിരുന്ന ശെല്‍വരാജ് യുഡിഎഫിന് മുന്‍തൂക്കമുള്ള പഞ്ചായത്തുകളില്‍ വന്‍ മുന്നേറ്റം നടത്തുകയായിരുന്നു.ഇടത് മുന്നണിയില്‍ നിന്ന് കൂറ് മാറി യുഡിഎഫ് പാളയത്തിലെത്തിയ ശെല്‍വരാജിന് നെയ്യാറ്റികരയിലെ ജനങ്ങളെ വീണ്ടും തനിയ്‌ക്കൊപ്പം നിര്‍ത്താനായെന്നത് വന്‍ നേട്ടമാണ്. വോട്ടെണ്ണലിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥിയ്ക്കും പിന്നിലായി മൂന്നാം …
ട്രാഫിക് നിയമം തെറ്റിക്കുന്നവര്‍ക്കുള്ള പിഴയില്‍ വന്‍ വര്‍ധന
ട്രാഫിക് നിയമം തെറ്റിക്കുന്നവര്‍ക്കുള്ള പിഴയില്‍ വന്‍ വര്‍ധന
ലണ്ടന്‍: ട്രാഫിക് നിയമം തെറ്റിക്കുന്നവര്‍ക്കുളള പിഴ ശിക്ഷയില്‍ കനത്ത വര്‍ദ്ധനവ്. പിഴയില്‍ അന്‍പത് ശതമാനം വരെ വര്‍ദ്ധനവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒപ്പം പുതിയ പരിഷ്‌കാരങ്ങളും ട്രാഫിക് നിയമത്തില്‍ ഉള്‍പ്പെടുത്തികൊണ്ട് കഴിഞ്ഞദിവസം ഉത്തരവായി. അലക്ഷ്യമായി വാഹനം ഓടിക്കുന്നവര്‍ക്കുളള പിഴ അറുപത് പൗണ്ടില്‍ നിന്ന് തൊണ്ണൂറു പൗണ്ടായി വര്‍ദ്ധിപ്പിച്ചു. മുന്നില്‍ പോകുന്ന വാഹനത്തോട് ചേര്‍ന്ന് വാഹനം ഓടിക്കുക, ലൈന്‍ ട്രാഫിക് …
ഒറ്റക്കുട്ടി നിയമം ലംഘിച്ചതിന് ചൈനയില്‍ നിര്‍ബന്ധിത അബോര്‍ഷന്‍
ഒറ്റക്കുട്ടി നിയമം ലംഘിച്ചതിന് ചൈനയില്‍  നിര്‍ബന്ധിത അബോര്‍ഷന്‍
ഹോങ്കോങ്ങ്: ചൈനയില്‍ ഒറ്റക്കുട്ടി നിയമം ലഘിച്ചതിന് പെണ്‍കുട്ടിയെ നിര്‍ബന്ധിത അബോര്‍ഷന് വിധേയയാക്കിയതായി പരാതി. ഫെംഗ് ജീയാന്‍മെയി എന്ന ഇരുപതുകാരിയെയാണ് അധികൃതര്‍ ബലമായി അബോര്‍ഷന്‍ നടത്തിയത്. ഏഴ് മാസം ഗര്‍ഭിണിയായ ഫെംഗ് ചോരയില്‍ കുളിച്ച് കിടക്കുന്ന കുട്ടിയെ പ്രസവിക്കുന്ന ഫോട്ടോകള്‍ പുറത്തായതിനെ തുടര്‍ന്ന് ലോകമൊട്ടാകെ ഈ കിരാത നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. നിലവില്‍ ഒരു കുട്ടിയുളള …
പിരമിഡിനേക്കാള്‍ പഴക്കമുളള വീട് വെയില്‍സില്‍ കണ്ടെത്തി
പിരമിഡിനേക്കാള്‍ പഴക്കമുളള വീട് വെയില്‍സില്‍ കണ്ടെത്തി
ലണ്ടന്‍: ഏതാണ്ട് ആറായിരത്തി അഞ്ഞൂറ് വര്‍ഷത്തിലധികം പഴക്കമുളള വീട് വെയില്‍സില്‍ കണ്ടെത്തി. അന്‍പത് അടി നീളമുളള ഈ വീടിന് ഈജിപ്തിലെ പ്രസിദ്ധമായ പിരമിഡുകളേക്കാള്‍ പഴക്കമുണ്ടെന്നാണ് കരുതുന്നത്. വീടിന്റെ അടിത്തറയാണ് കണ്ടെത്തിയിട്ടുളളത്. അന്‍പതടി നീളമുളള ഒരു മീറ്റീങ്ങ് ഹൗസാണിതെന്നാണ് കരുതുന്നത്. എന്നാല്‍ ഇതേ പറ്റി കൂടുതലൊന്നും പറയാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ബ്രിട്ടനിലെങ്ങും തന്നെ മുന്‍പ് ഇത്തരം വീടുകള്‍ …
വെളളപ്പൊക്കം: ഇന്‍ഷ്വറന്‍സ് പ്രീമിയം ഉയരും
വെളളപ്പൊക്കം: ഇന്‍ഷ്വറന്‍സ് പ്രീമിയം ഉയരും
ലണ്ടന്‍: ബ്രിട്ടനില്‍ ഈ വര്‍ഷം വെളളപ്പൊക്കം, കൊടുങ്കാറ്റ്, ടൊര്‍ണാഡോ തുടങ്ങിയവ ഉണ്ടാകാന്‍ സാധ്യതയുളളതായി വിദഗ്ദ്ധരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് വീടുകളുടെ ഇന്‍ഷ്വറന്‍സ് പ്രീമിയത്തില്‍ പത്ത് ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടാകാന്‍ സാധ്യത. കഴിഞ്ഞ ദിവസം ഇരുപത് മേഖലകളില്‍ വെളളപ്പൊക്കമുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വെളളപ്പൊക്കമുണ്ടായാല്‍ കോടികളാണ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ക്ലെയിമായി നല്‍കേണ്ടി വരുന്നത്. അതിനാലാണ് പ്രീമിയം ഉയര്‍ത്തികൊണ്ട് …
നടന്‍ മോഹന്‍ലാലിനെതിരെ വനംവകുപ്പ് കേസെടുത്തു
നടന്‍ മോഹന്‍ലാലിനെതിരെ വനംവകുപ്പ് കേസെടുത്തു
ആനക്കൊമ്പ് കൈവശം വച്ചതിന് ചലച്ചിത്ര നടന്‍ മോഹന്‍ലാലിനെതിരെ വനംവകുപ്പ് കേസെടുത്തു. കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസറാണ് കേസെടുത്തത്. മതിയായ രേഖകളില്ലാതെ ആനക്കൊമ്പ് കൈവശം വച്ചതുമായി ബന്ധപ്പെട്ടാണ് ലാലിനെതിരെ പൊലീസ് കേസെടുത്തിരിയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പ് കണ്ടെടുത്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തിന്റെ നടപടികള്‍ വൈകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. വിവരാകാശ …
കലാമിന് വേണ്ടി മമത പിടിമുറുക്കുന്നു
കലാമിന് വേണ്ടി മമത പിടിമുറുക്കുന്നു
‘സര്‍ക്കാറിനെ മറിച്ചിടാന്‍ എനിക്ക് ആഗ്രഹമില്ല. ഞാന്‍ ഇപ്പോഴും യു.പി.എക്കൊപ്പമാണ്. പുറത്തുപോകണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെങ്കില്‍, പന്ത് അവരുടെ കോര്‍ട്ടിലാണ്’ -മമത ബാനര്‍ജി പറഞ്ഞു.മുന്‍രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമാണ് തങ്ങള്‍ മുന്നോട്ടുവെക്കുന്ന സ്ഥാനാര്‍ഥികളില്‍ നമ്പര്‍-വണ്‍. അത് അംഗീകരിക്കാന്‍ യു.പി.എ തയാറല്ലെങ്കില്‍ സ്വന്തം വഴി നോക്കും -മുലായംസിങ്ങുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മമത പറഞ്ഞു. കൂടുതല്‍ വിശദീകരിക്കാന്‍ മമത നിന്നില്ല. …