സ്വന്തം ലേഖകന്‍: പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ട്; പ്രോക്‌സി വോട്ട് ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. പ്രവാസികള്‍ക്ക് രാജ്യത്തെ തിരഞ്ഞെടുപ്പുകളില്‍ പകരക്കാരെ ഉപയോഗിച്ച് വോട്ടുചെയ്യാന്‍ (പ്രോക്‌സി വോട്ട്) അനുവദിക്കുന്ന ജനപ്രാതിനിധ്യ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. നേരത്തെ ഇതുസംബന്ധിച്ച ബില്ലിന് കേന്ദ്രസര്‍ക്കാര്‍ അന്തിമരൂപം നല്‍കിയിരുന്നു. എന്നാല്‍, പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചിരുന്നില്ല. ബില്ലിന് അനുമതി ലഭിച്ചതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള …
ലേഖകന്‍: പേമാരിയില്‍ മുങ്ങി കേരളം; മരണം 20 കവിഞ്ഞു; പലയിടത്തും ഉരുള്‍പ്പൊട്ടല്‍; ഇടുക്കിയില്‍ മൂന്ന് ഷട്ടറുകള്‍ തുറന്നു; അതീവ ജാഗ്രതാ മുന്നറിയിപ്പ്. കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെ രണ്ട് ഷട്ടറുകള്‍ കൂടി രാവിലെ തുറന്നു. ഇതോടെ മൂന്ന് ഷട്ടറുകളില്‍ കൂടി 1.25 ലക്ഷം ലിറ്റര്‍ വെള്ളമാണ് സെക്കന്റില്‍ പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. …
സ്വന്തം ലേഖകന്‍: സൗദി അറേബ്യയില്‍ പ്രതിമാസം തൊഴില്‍ നഷ്ടമാകുന്നത് ശരാശരി ഒരു ലക്ഷം പ്രവാസികള്‍ക്ക്. വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നുണ്ടെന്ന് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ റിപ്പോര്‍ട്ട്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 3.13 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍വരെയുള്ള ആറുമാസങ്ങളില്‍ 5.12 …
സ്വന്തം ലേഖകന്‍: യുഎഇ പൊതുമാപ്പ്; നാട്ടിലേക്ക് മടങ്ങുന്ന മലയാളി പ്രവാസികള്‍ക്ക് സൗജന്യ വിമാന ടിക്കറ്റുമായി ഡോ. രവി പിള്ള. ഓഗസ്റ്റ്ഒന്നു മുതല്‍ പൊതുമാപ്പു പ്രഖ്യാപിച്ചിരിക്കുന്ന യു.എ.ഇ.യിലെ മലയാളികള്‍ക്ക് സഹായഹസ്തവുമായാണ് പ്രമുഖ വ്യവസായിയും ആര്‍.പി. ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനുമായ ഡോ. രവി പിള്ള രംഗത്തെത്തിയിരിക്കുന്നത്. പൊതുമാപ്പില്‍ നാട്ടിലേക്കു മടങ്ങുന്ന മലയാളികള്‍ക്ക് കേരളത്തിലെ വിമാനത്താവളങ്ങളിലേക്കു യാത്ര ചെയ്യാനുള്ള …
സ്വന്തം ലേഖകന്‍: സൗദി അറേബ്യയില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു; ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് വിമാന കമ്പനികള്‍. ഒമ്പത് ദിവസത്തെ പൊതു അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഓഗസ്റ്റ് 17 വെള്ളിയാഴ്ച ആരംഭിക്കുന്ന അവധി ഓഗസ്റ്റ് 26 ഞായറാഴ്ച വരെയാണുള്ളത്. സൗദി അറേബ്യ മോണിറ്ററി അതോറിറ്റിയും, സൗദി സ്റ്റോക് എക്‌സ്‌ചേഞ്ചുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്ക്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഈ …
സ്വന്തം ലേഖകന്‍: പ്രിയപ്പെട്ട കലൈജ്ഞര്‍ക്ക് കണ്ണീരോടെ വിടനല്‍കി തമിഴകം; അനിശ്ചിതത്വത്തിനൊടുവില്‍ അണ്ണാ സമാധിക്കു സമീപം കരുണാനിധിയ്ക്ക് അന്ത്യവിശ്രമം. ചെന്നൈ മറീന ബീച്ചില്‍ അണ്ണാ സമാധിക്കു സമീപം സമ്പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. രാജാജി ഹാളില്‍നിന്നും പതിനായിരങ്ങളുടെ അകമ്പടിയോടെയാണു വിലാപയാത്രയായി കരുണാനിധിയുടെ ഭൗതികദേഹം മറീനയില്‍ എത്തിച്ചത്. ഭൗതിക ദേഹത്തില്‍ മക്കള്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് ആദരസൂചകമായി …
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് കലിതുള്ളി കാലവര്‍ഷം; പരക്കെ നാശവും ഉരുള്‍പ്പൊട്ടലും; മരണം 16 ആയി; ഇടമലയാര്‍ അണക്കെട്ട് തുറന്നു; പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു. സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ പല ജില്ലകളിലും സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇന്ന് നടത്താനിരുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷ മാറ്റി. പുതിയ തീയതി …
സ്വന്തം ലേഖകന്‍: കനത്ത മഴ; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; 2398 അടിയായാല്‍ ട്രയല്‍ റണ്‍ തുടങ്ങും. 2396.68 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ജലനിരപ്പ് അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തി സുരക്ഷ ഉറപ്പു വരുത്താന്‍ അധികാരികളില്‍ നിന്നും ജാഗ്രതാനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുകയാണ്. ഇപ്പോഴത്തെ മഴയുടെ അളവും നീരൊഴുക്കിന്റെ തോതും കണക്കിലെടുത്താല്‍ …
സ്വന്തം ലേഖകന്‍: അമ്മ, വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് കൂടിക്കാഴ്ച; പ്രശ്‌നങ്ങള്‍ ഇപ്പോഴും പരിഹരിച്ചിട്ടില്ലെന്ന് നടിമാര്‍; എല്ലാം കേള്‍ക്കാന്‍ തയ്യാറാണെന്ന് മോഹന്‍ലാല്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയായ എഎംഎംഎയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ വിശദീകരണം തേടി വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങള്‍ കൂടിയായ പാര്‍വ്വതി തിരുവോത്ത്, രേവതി, പദ്മപ്രിയ തുടങ്ങിയവര്‍ സംഘടനയുമായി …
സ്വന്തം ലേഖകന്‍: കണ്ടാല്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിംഗിനെപ്പോലെ; ‘വിന്നി ദ പൂ’ ചൈനയില്‍ നോട്ടപ്പുള്ളി. കാര്‍ട്ടൂണ്‍ കഥാപാത്രത്തെ കണ്ടാല്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിംഗുമായി സാദൃശ്യമുണ്ട് എന്നതാണ് വിലക്കിന് കാരണമായത്. ഷി ജനിക്കുന്നതിനും വളരെക്കാലം മുന്പ് എ.എ. മില്‍നെ എന്ന ഇംഗ്ലീഷ് എഴുത്തുകാരന്‍ ജന്മം നല്‍കിയതാണ് വിന്നി എന്ന കരടി. വിന്നിയെ …