കുട്ടികളുടെ ലൈംഗിക ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും കൈവശം വക്കുകയും ചെയ്ത കുറ്റത്തിന് ഇന്ത്യന്‍ വംശജനായ മുന്‍ ജര്‍മ്മന്‍ എംപിയെ കോടതി വിചാരണ ചെയ്തു. ആഞ്ചലാ മെര്‍ക്കേലിന്റെ കണ്‍സര്‍വേറ്റീവ്, സോഷ്യല്‍ ഡെമോക്രാറ്റ് മുന്നണിയില്‍ അംഗമായിരുന്ന സെബാസ്റ്റ്യന്‍ എടത്തിയാണ് കോടതി നടപടികള്‍ നേരിടുന്നത്. തന്റെ ഔദ്യോഗിക ലാപ്‌ടോപ് ഉപയോഗിച്ച് കുട്ടികളുടെ രതിച്ചിത്രങ്ങളും വീഡിയോകളും ഏഴു തവണ ഡൗണ്‍ലോഡ് ചെയ്തു …
ബ്രിട്ടീഷ് സൈന്യത്തില്‍ ഒരു സിഖ് റെജിമെന്റ് ഉള്‍പ്പെടുത്താന്‍ സൈനിക തലത്തില്‍ ആലോചന നടക്കുന്നതായി പ്രതിരോധ സഹമന്ത്രി മാര്‍ക്ക് ഫ്രാങ്കോയിസ് വെളിപ്പെടുത്തി. സിഖ് യൂണിറ്റിനൊപ്പം ഒരു റിസര്‍വ് കമ്പനിയും തുടങ്ങാനുള്ള സാധ്യതയും സൈന്യം ആരായുന്നതായി ഫ്രാങ്കോയിസ് കോമണ്‍സില്‍ അറിയിച്ചു. പട്ടാളത്തിന്റെ സമ്പന്നമായ ഭൂതകാലത്തെ ഓര്‍മ്മിക്കുവാന്‍ കൂടിയാണ് പുതിയ നീക്കമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ആയിരക്കണക്കിന് സിഖുകാരാണ് …
ലേബര്‍ പാര്‍ട്ടി എംപി സൈമണ്‍ ഡാന്‍സൂക്കിന്റെ ഭാര്യ കാരന്‍ ഡാന്‍സൂക്കിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 36 കാരനെ അറസ്റ്റ് ചെയ്തു. കാരന് ആറു വയസുള്ളപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറു വയസില്‍ തുടങ്ങിയ പീഡനം 12 വയസുവരെ നീണ്ടു നിന്നതായി കാരന്‍ ആരോപിക്കുന്നു. കാരന്റെ അയല്‍ക്കാരനായ പ്രതി ആറു വയസു മുതല്‍ തന്നെ പീഡിപ്പിക്കുകയും ലൈംഗികമായി …
ബ്രിട്ടനിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടേയും ലേബര്‍ പാര്‍ട്ടിയുടേയും രണ്ട് എംപിമാരെ ഒളികാമറയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മുന്‍ വിദേശകാര്യ മന്ത്രി മാല്‍ക്കം റിഫ്കിന്‍ഡ്, ഇറാക്ക് യുദ്ധ കാലത്ത് ബ്രിട്ടന്റെ വിദേശകാര്യ മന്ത്രിയായിരുന്ന ലേബര്‍ പാര്‍ട്ടിയുടെ ജാക്ക് സ്‌ട്രോ എന്നിവരാണ് പാര്‍ട്ടിയില്‍ നിന്ന് അന്വേഷണ വിധേയമായി പുറത്താക്കപ്പെട്ടത്. ടെലിവിഷന്‍ മാധ്യമ …
ബ്രിട്ടനിലെ ഭൂമിക്ക് തീവിലയുള്ള മേഫെയര്‍ കൊമേര്‍ഷ്യല്‍ ഡിസ്ട്രിക്ടില്‍ ഇന്ത്യന്‍ ഭൂവുടമകള്‍ റഷ്യക്കാരെ കടത്തി വെട്ടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 18 മാസങ്ങള്‍ കൊണ്ട് 881 മില്യണ്‍ പൗണ്ടാണ് ഇന്ത്യന്‍ പണക്കാര്‍ ഭൂമി വാങ്ങിക്കൂട്ടാന്‍ ചെലവഴിച്ചത്. ഭൂമി വില്‍പ്പനയുടെ 25% കയ്യടക്കി മറ്റ് ഏഷ്യന്‍, യൂറോപ്യന്‍ ഭൂമി കച്ചവടക്കാരേക്കാള്‍ ബഹുദൂരം മുന്നിലാണ് ഇന്ത്യക്കാര്‍. 2013 ല്‍ 440 മില്യണ്‍ …
സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കൊപ്പം പോരാടുന്ന ബ്രിട്ടീഷ് വനിത അക്‌സ മഹമൂദ് തങ്ങള്‍ക്ക് അപമാനമാണെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്ക് ഒളിച്ചോടിയ മൂന്ന് പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ചത് ഭീകര വനിതയാണെന്ന് അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് കുടുംബാംഗങ്ങളുടെ പ്രതികരണം. മൂന്നു പെണ്‍കുട്ടികള്‍ ടര്‍ക്കിയിലെ ഇസ്റ്റാംബുള്‍ വഴി സിറിയയിലേക്ക് നീങ്ങുകയാണെന്നാണ് പോലീസ് അനുമാനിക്കുന്നത്. ഇവരില്‍ ഒരാളെങ്കിലും ഭീകര വനിത …
ഒന്നാം ലോകയുദ്ധത്തില്‍ ബ്രിട്ടനു വേണ്ടി പൊരുതി മരിച്ച 17 ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് ബ്രിട്ടന്‍ സ്മാരകം പണിയുന്നു. പട്ടാളക്കരുടെ ഓര്‍മ്മക്കായുള്ള കല്ലുകള്‍ പതിച്ച് അലങ്കരിച്ച നടപ്പാതയാണ് പണി പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാന്‍ തയ്യാറാവുന്നത്. സ്റ്റാഫോര്‍ഡ്ഷയറിലെ നാഷണല്‍ മെമ്മോറിയത്തിലാണ് നടപ്പാത. ഒന്നാം ലോകയുദ്ധത്തില്‍ ബ്രിട്ടനു വേണ്ടി പൊരുതി രക്തസാക്ഷികളായി ധീരതക്കുള്ള വിക്ടോറിയ ക്രോസ് നേടിയ 145 പട്ടാളക്കാരെ …
ഏറ്റവും കൂടുതല്‍ ആഭ്യന്തര യാത്രക്കാരെ ബുദ്ധിമുട്ടിച്ച വിമാന കമ്പനിയായി എയര്‍ ഇന്ത്യ ഒന്നാമതെത്തി. ജനുവരിയിലെ കണക്കനുസരിച്ചാണിത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഓരോ മാസത്തേയും വിമാന കമ്പനികളുടെ പ്രകടനം വിലയിരുത്തി ബുദ്ധിമുട്ടിക്കല്‍ പട്ടിക തയ്യാറാക്കുന്നത്. വിമാനം റദ്ദാക്കുകയോ കുറഞ്ഞത് രണ്ടു മണിക്കൂര്‍ വൈകിക്കുകയോ ചെയ്ത വിമാന കമ്പനികളാണ് പട്ടികയുടെ ആദ്യ സ്ഥാനങ്ങളില്‍ ഇടം പിടിച്ചത്. …
മൂന്നു ബ്രിട്ടീഷ് മുസ്ലീം പെണ്‍കുട്ടികള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി സിറിയയിലേക്ക് കടന്നുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വന്തം കുട്ടികളുടെ മേലും അവരുടെ പാസ്‌പോര്‍ട്ടിലും ഒരു കണ്ണു വക്കാന്‍ യുകെ മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ്. സ്വന്തം കുട്ടികള്‍ ഏതെങ്കിലും തരത്തില്‍ ഭീകരാശയങ്ങളുടെ സ്വാധീനത്തില്‍ അകപ്പെട്ടു എന്നു തോന്നുകയാണെങ്കില്‍ അവരുടെ പാസ്‌പോര്‍ട്ടുകള്‍ എടുത്തുമാറ്റി ഒളിച്ചു വക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. പക്വതയില്ലാത്ത കുട്ടികളെ …
ക്ലോണിംഗിലൂടെ ആദ്യമുണ്ടായ ജീവിയായ ഡോളി എന്ന ആടിനെ യുകെ ആദരിക്കും. യുകെയിലെ എഡിന്‍ബര്‍ഗില്‍ ഡോളി ചെലവിട്ട കുറച്ചു ദിവസങ്ങളുടെ ഓര്‍മ്മക്കായാണ് ആദരിക്കല്‍ ചടങ്ങ്. എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ റോസ്ലിന്‍ ഇന്‍സ്റ്റിട്യൂട്ടിലാണ് ഡോളി ജനിച്ചതും വളര്‍ന്നതും. റോസ്ലിന്‍ ഇന്‍സ്റ്റിട്യൂട്ടില്‍ ഒത്തു ചേരുന്ന ശാസ്ത്രജ്ഞരുടെ ഒരു സംഘം ഡോളിയുടെ ഓര്‍മ്മക്കായി ലോഹ ഫലകവും സ്ഥാപിക്കും. ഡോളി എന്ന ആട്, 1996 …