സ്വന്തം ലേഖകന്‍: രണ്ടാം ലോക മഹായുദ്ധകാലത്തെ വിമാനം പറത്തി; സ്വിറ്റ്‌സര്‍ലന്‍ഡില്‍ 20 പേര്‍ മരിച്ചു. സ്വിസ് മലനിരകളിളാണ് വിമാനം തകര്‍ന്നുവീണത്. സ്ത്രീകളും പുരുഷന്മാരുമടക്കം 17 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 1939 ല്‍ ജര്‍മനിയില്‍ നിര്‍മ്മിച്ച ജങ്കര്‍ ജെ.യു 52 എച്ച്.ബി എച്ച്.ഓ.ഡി വിമാനമാണ് തകര്‍ന്നത്. സ്വിസ് എയര്‍ഫോഴ്‌സുമായി ബന്ധമുള്ള ജെ.യു എയര്‍ എന്ന …
സ്വന്തം ലേഖകന്‍: സുനിത വില്യംസ് വീണ്ടും ബഹിരാകാശ ദൗത്യത്തിന് ഒരുങ്ങുന്നു; ഇത്തവണ കുതിക്കുക സ്വകാര്യ ബഹിരാകാശ വാഹനത്തില്‍. ഭൂമിക്കു പുറത്തേക്കുള്ള ആദ്യ സ്വകാര്യ യാത്രാവാഹനങ്ങളില്‍ പറക്കുന്ന ഇന്ത്യന്‍ വംശജയായ സുനിതയടക്കമുള്ള ജീവനക്കാരെ യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ പ്രഖ്യാപിച്ചു. വിമാനനിര്‍മാണ കമ്പനിയായ ബോയിങ്, ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് എന്നീ കമ്പനികള്‍ നിര്‍മിച്ച ബഹിരാകാശയാനങ്ങളിലാണു സുനിതയും …
സ്വന്തം ലേഖകന്‍: ഭീകരര്‍ ഭയപ്പെടുന്നത് പുസ്തകം കൈയ്യിലെടുത്ത പെണ്‍കുട്ടികളെ; പാക് സ്‌കൂളിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് മലാല. പാകിസ്താനിലെ ഗില്‍ഗിത്ബലിസ്താനില്‍ 12 സ്‌കൂളുകള്‍ക്കു നേരെ കഴിഞ്ഞദിവസമുണ്ടായ തീവ്രവാദി ആക്രമണത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു നൊബേല്‍ സമ്മാനജേതാവും വിദ്യാഭ്യാസപ്രവര്‍ത്തകയുമായ മലാല യൂസഫ് സായ്. . എന്തിനെയാണ് തങ്ങള്‍ ഏറ്റവുമധികം ഭയക്കുന്നതെന്ന് തീവ്രവാദികള്‍ തെളിയിച്ചുകഴിഞ്ഞു പുസ്തകം കയ്യിലെടുത്ത പെണ്‍കുട്ടിയെ. ഈ സ്‌കൂളുകള്‍ …
സ്വന്തം ലേഖകന്‍: അലാസ്‌കയില്‍ നിന്ന് റഷ്യയിലേക്ക് ഒരു സാഹസിക ബോട്ട് യാത്ര; അമേരിക്കന്‍ പൗരന്‍ റഷ്യന്‍ തീരത്തെത്തി. 46 വയസുകാരനായ ജോണ്‍ മാര്‍ട്ടിന്‍ വില്യം മൂന്ന് എന്നയാളാണ് അലാസ്‌കയില്‍ നിന്ന് റഷ്യയിലേക്ക് യാത്ര പുറപ്പെട്ടത്. രണ്ടാഴ്ച കൊണ്ടാണ് ഇയാള്‍ കടലിലൂടെ റഷ്യയിലേക്കുള്ള ദൂരം താണ്ടിയത്. അലാസ്‌കയില്‍ നിന്ന് ദിവസങ്ങള്‍ സഞ്ചരിച്ചെത്തിയ യുവാവിനെ റഷ്യയിലെ ചുകോത്കാ മേഖലിയിലേക്ക് …
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ തരംഗമായി ഇമ്രാന്‍ കേക്ക്; ഓര്‍ഡര്‍ നല്‍കാന്‍ തിക്കും തിരക്കും. നിയുക്ത പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മാതൃകയില്‍ നിര്‍മിച്ച കേക്കാണ് ഇപ്പോള്‍ പാകിസ്താനില്‍ വൈറലായിരിക്കുന്നത്. വണ്‍സ് അപ്പോണ്‍ എ കേക്ക് എന്ന ബേക്കറി സ്ഥാപനത്തിന്റെ ഉടമസ്ഥയായ വര്‍ദ സഹീദാണ് ഈ കേക്കിന്റെ നിര്‍മ്മാതാവ്. ഇമ്രാന്‍ഖാന്റെ പാര്‍ട്ടി പതാകയുടെ നിറമാണ് കേക്കിന് നല്‍കിയിരിക്കുന്നത്. മാത്രമല്ല …
സ്വന്തം ലേഖകന്‍: മോസ്‌കോയിലെ യുഎസ് എംബസിയില്‍ റഷ്യന്‍ ചാരവനിത. പത്തു വര്‍ഷത്തിനിടെ നിരവധി നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി. മോസ്‌കോയിലെ യുഎസ് എംബസിയിലെ രഹസ്യാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്ത റഷ്യന്‍ വനിതയെ ചാരവൃത്തിയുടെ പേരില്‍ കഴിഞ്ഞ വര്‍ഷം പുറത്താക്കിയിരുന്നു. സംഭവം ഈയിടെയാണ് പുറത്തായത്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് സുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. സാധാരണ നിലയില്‍ …
സ്വന്തം ലേഖകന്‍: ന്യൂഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തങ്ങുന്ന കേരള ഹൗസിനു മുന്നില്‍ കത്തിയുമായി പരിഭ്രാന്തി പരത്തി മലയാളി യുവാവ്. ചെട്ടിക്കുളങ്ങര സ്വദേശിയായ വിമല്‍ രാജ് ആണ് കത്തിയുമായി കേരള ഹൗസിനുമുന്നിലെത്തിയത്. സുരക്ഷാ സേനയുടെ സമയോചിത ഇടപെടലിലൂടെ യുവാവിന്റെ കൈയ്യില്‍നിന്ന് കത്തി പിടിച്ചുവാങ്ങി. രാവിലെ 9.25ഓടുകൂടിയാണ് ഇയാള്‍ എത്തിയത്. ഇയാളുടെ കൈയ്യില്‍ ഒരു ബാഗും …
സ്വന്തം ലേഖകന്‍: സൈബീരിയക്കാരെ ഞെട്ടിച്ച് പട്ടാപ്പകല്‍ പാതിരാത്രിയായി; സൂര്യന്‍ തിരിച്ചെത്തിയത് മൂന്നു മണിക്കൂറിനു ശേഷം. ഉത്തര ധ്രുവത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായ സൈബീരിയയില്‍ ആണ് പട്ടാപ്പകല്‍ സൂര്യനെ കാണാതായിത്. പകല്‍ സമയത്ത് ഉദിച്ച് നിന്നിരുന്ന സൂര്യന്‍പെട്ടെന്ന് അപ്രത്യക്ഷമാവുകയായിരുന്നു. പട്ടാപ്പകലിലും നാട് മുഴുവന്‍ കനത്ത ഇരുട്ടായി. ലൈറ്റിടാതെ പരസ്പരം ഒന്നും കാണാനാവാത്ത അവസ്ഥ. എന്താണെന്ന് സംഭവിക്കുന്നറിയാതെ ജനങ്ങള്‍ …
സ്വന്തം ലേഖകന്‍: മരണത്തിന്റെ വായില്‍ നിന്ന് ചൈനീസ് ട്രക്ക് ഡ്രൈവര്‍ രക്ഷപ്പെട്ടത് വല കാരണം; വീഡിയോ കാണാം. തെക്കു പടിഞ്ഞാറന്‍ ചൈനയിലെ യൂക്‌സി നഗരത്തിനടുത്താണ് മരണത്തെ മുഖാമുഖം കണ്ട അപകടത്തില്‍നിന്നു ട്രക്ക് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടത്. ജി8511 എക്‌സ്പ്രസ് വേയില്‍ മരണപാത എന്നറിയപ്പെടുന്ന 27 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭാഗത്താണ് സംഭവം. ഈ പാത ചെന്നെത്തുന്നത് അഗാധമായ …
സ്വന്തം ലേഖകന്‍: കേരളത്തില്‍ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 മുതല്‍ 23 വരെ നടത്താന്‍ ശുപാര്‍ശ. മാര്‍ച്ച് ആദ്യവാരം നടത്താന്‍ തീരുമാനിച്ചിരുന്ന എസ്എസ്എല്‍സി പരീക്ഷ ഒരാഴ്ചത്തേക്ക് കൂടി നീട്ടാന്‍ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തല്‍ സമിതിയാണ് ശുപാര്‍ശ ചെയ്തത്. മാര്‍ച്ച് ആറിനു തുടങ്ങേണ്ട പരീക്ഷ മാര്‍ച്ച് 13ലേക്ക് മാറ്റാനാണ് ശുപാര്‍ശ. മാര്‍ച്ച് 13മുതല്‍ 23വരെ പരീക്ഷ നടത്താനാണ് …