സ്വന്തം ലേഖകന്‍: അമേരിക്കയിലെ ഈസ്റ്റ് ബേയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി തുടര്‍ച്ചയായ ഭൂചലനങ്ങള്‍. അടുപ്പിച്ച് നാല് തവണയാണ് ഇവിടെ ഭൂമി കുലുങ്ങിയത്. 30 മണിക്കൂറിനിടെ ആറ് തവണ ഭൂമി കുലുങ്ങിയെന്ന് അമേരിക്കന്‍ ഭൂകമ്പപഠന കേന്ദ്രം വ്യക്തമാക്കി. 2.8, 2.6, 2.3, 3.0, 2.5, 2.6 എന്നിങ്ങനെയാണ് ഭൂചലനങ്ങളുടെ തീവ്രത. നിരവധി ഓഫീസുകളും സ്‌കൂളുകളും ഒക്കെയുള്ള ഇവിടെ തുടര്‍ച്ചയായി …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍; കൊലപാതകം മോഷണശ്രമത്തിടെയന്ന് സംശയം. ബ്രിട്ടനിലെ മിഡ്‌ലന്‍ഡ്‌സ് മേഖലയില്‍ വീട്ടിനുള്ളില്‍ ഇന്ത്യന്‍ വംശജയായ സര്‍ബ്ജിത് കൗര്‍ എന്ന 38 കാരിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കവര്‍ച്ചക്കിടെ നടന്ന കൊലയായിരിക്കാനാണ് സാധ്യതയെന്ന് പറയപ്പെടുന്നു. ഇവരുടെ കുടുംബാംഗങ്ങള്‍തന്നെയാണ് വീട്ടിനകത്ത് മൃതദേഹം കണ്ടത്. പരാതിയെ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി …
സ്വന്തം ലേഖകന്‍: പാര്‍ട്ടി പ്രഖ്യാപനത്തിന് കളമൊരുക്കി കമല്‍ഹാസന്റെ സംസ്ഥാന പര്യടനത്തിന് തുടക്കമായി; പ്രഖ്യാപനം ബുധനാഴ്ച മധുരയില്‍. ബുധനാഴ്ച രാവിലെ 7.45 ന് രാമേശ്വരത്ത് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്റെ വീട്ടിലെത്തിയ ശേഷമാണ് സംസ്ഥാന പര്യടനത്തിന് തുടക്കമായത്. ഇന്ന് വൈകീട്ട് മധുരയില്‍ വെച്ചാണ് പാര്‍ട്ടി പ്രഖ്യാപനം. കലാമിന്റെ സ്മാരകവും സന്ദര്‍ശിക്കുന്ന കമല്‍ രാമേശ്വരത്തെ മീന്‍പിടിത്തക്കാരുമായി ചര്‍ച്ചനടത്തും. …
സ്വന്തം ലേഖകന്‍: ഏറ്റവും മഹത്വം കുറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്; സര്‍വേയില്‍ ഏറ്റവും അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്രഥമ പ്രസിഡന്റ് ജോര്‍ജ് വാഷിങ്ടന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള ‘പ്രസിഡന്റ്‌സ് ഡേ’ പ്രമാണിച്ചുള്ള വിദഗ്ധരുടെ സര്‍വേയിലാണ് യുഎസ് പ്രസിഡന്റുമാരില്‍ മഹത്വം ഏറ്റവും കുറഞ്ഞയാളായി ട്രംപിന് നറുക്കു വീണത്. ‘പ്രസിഡന്‍ഷ്യല്‍ ഗ്രേറ്റ്‌നസ്’ പട്ടികയില്‍ ഏറ്റവുമൊടുവിലാണു ട്രംപിന്റെ സ്ഥാനം. ചരിത്രകാരന്മാരുടെ കൂട്ടായ്മയായ …
സ്വന്തം ലേഖകന്‍: ചരിത്ര മുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുത്ത ഫോട്ടോഗ്രാഫര്‍ മാക്‌സ് ഡെസ്‌ഫോറുടെ ക്യാമറ കണ്ണടച്ചു; അന്ത്യം മേരിലാന്‍ഡിലെ സ്വവസതിയില്‍. മുന്‍ അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫറായിരുന്ന മാക്‌സ് ഡെസ്‌ഫോര്‍ 104 മത്തെ വയസിലാണ് മേരിലാന്‍ഡിലെ സില്‍വര്‍ സ്പ്രിംഗിലുള്ള വസതിയില്‍ അന്തരിച്ചത്. 1950ല്‍ കൊറിയന്‍ യുദ്ധകാലത്തെടുത്ത ചിത്രങ്ങള്‍ ഡെസ്‌ഫോറിനെ പുലിസ്റ്റര്‍ പുരസ്‌കാരത്തിന് അര്‍ഹനാക്കിയിരുന്നു. യുദ്ധത്തിനിടെ തകര്‍ന്ന പാലത്തിലൂടെ മറുകര കടക്കുന്ന …
സ്വന്തം ലേഖകന്‍: ‘സ്വന്തം ശരീരത്തെക്കുറിച്ച് ലജ്ജയില്ല,’ ദി ഡേര്‍ട്ടി പിക്ചറിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് വിദ്യാ ബാലന്‍. ആ ചിത്രം ലൈംഗിക സദാചാരത്തെക്കുറിച്ചുള്ള തന്റെ മുന്‍ വിധികളെ പൊളിച്ചെഴുതാന്‍ സഹായിച്ചെന്നും വിദ്യാ ബാലന്‍ പറഞ്ഞു. ചൂഷണം ചെയ്യപ്പെടുന്നില്ല എന്നു ബോധ്യമുള്ളിടത്തോളം കാലം എല്ലാതരം കഥാപാത്രങ്ങളും തിരഞ്ഞെടുപ്പാണെന്നും വിദ്യ പറഞ്ഞു. സ്വന്തം തിരഞ്ഞെടുപ്പാണ് പ്രധാനമെന്നും പിടിഐയ്ക്കു നല്‍കിയ പ്രത്യേക …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് അക്കാദമിയുടെ ബാഫ്ത പുരസ്‌ക്കാരങ്ങള്‍ തൂത്തുവാരി ബില്‍ബോര്‍ഡ്‌സ്; വിന്‍സ്റ്റന്‍ ചര്‍ച്ചിലായി വേഷമിട്ട ഗാരി ഓള്‍ഡ്മന്‍ മികച്ച നടി; ബില്‌ബോര്‍ഡ്‌സിലെ ഫ്രാന്‍സിസ് മക്‌ഡോര്‍മന്റ് മികച്ച നടി. മികച്ച ചിത്രം, നടി ഉള്‍പ്പെടെ അഞ്ചു പുരസ്‌കാരങ്ങളാണ് ‘ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബിങ്, മിസൂറി’ സ്വന്തമാക്കിയത്. മകളുടെ കൊലപാതകത്തെ തുടര്‍ന്നു നീതിക്കായി പോരാടുന്ന കരുത്തുറ്റ അമ്മയായി ഉജ്വല …
സ്വന്തം ലേഖകന്‍: ‘എന്റ കൈയ്ക്ക് നിന്റെ മുഖത്തേക്കാള്‍ വലിപ്പമുണ്ട്. ഒന്നു തരട്ടെ?’ പരിഹസിക്കാനെത്തിയ ട്രോളന് നടി സറീന്‍ ഖാന്റെ ഉശിരന്‍ മറുപടി. ‘എന്റ കൈയ്ക്ക് നിന്റെ മുഖത്തേക്കാള്‍ വലിപ്പമുണ്ട്. ഞാന്‍ നിനക്കൊന്ന് തരണോ? നിന്റെ താടിയെല്ല് പൊട്ടിപ്പോകും,’ തന്നെ ട്രോളിയവനെ അടുത്തുകിട്ടിയപ്പോള്‍ ബോളിവുഡ് താരം സറീന്‍ ഖാന്‍ പറഞ്ഞു. എം ടിവിയുടെ ട്രോള്‍ പോലീസ് എന്ന …
സ്വന്തം ലേഖകന്‍: ഏഴു വയസുകാരിയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച കുറ്റത്തിന് യുഎഇ അധ്യാപകന്‍ ഫ്‌ലോറിഡയില്‍ പിടിയില്‍. ഫെബ്രുവരി 15ന് യുഎസിലെ ഫ്‌ലോറിഡയില്‍ വച്ചാണ് വില്യം ബാള്‍ എന്ന അധ്യാപകന്‍ അറസ്റ്റിലായതെന്നും മാധ്യമ റിപ്പോര്‍ട്ടുകളിലൂടെയാണ് സംഭവം അറിഞ്ഞതെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. ദുബായിലെ വിദ്യാലയത്തില്‍ ജോലി ചെയ്യുന്ന ഇയാളുടെ സ്വദേശം മിസിസിപ്പിയാണ്. അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ …
സ്വന്തം ലേഖകന്‍: നാണമില്ലേ പ്രസിഡന്റേ തോക്കു ലോബിയുടെ സംഭാവന വാങ്ങാന്‍; സമൂഹ മാധ്യമങ്ങളുടെ കൈയ്യടി വാങ്ങി ട്രംപിനെ കളിയാക്കുന്ന വിദ്യര്‍ഥിനിയുടെ പ്രസംഗം. തോക്ക് ഉപയോഗിക്കുന്നവരുടെ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന നാഷനല്‍ റൈഫിള്‍ അസോസിയേഷന്‍ നല്‍കിയ വന്‍തുക തിരഞ്ഞെടുപ്പു പ്രചാരണത്തിനു സംഭാവനയായി കൈപ്പറ്റിയ യുഎസ് പ്രസിഡന്റ് ട്രംപിനെ വിമര്‍ശിച്ചു സ്‌കൂള്‍ വിദ്യാര്‍ഥിനി നടത്തിയ പ്രസംഗമാണ് ചര്‍ച്ചയായത്. പാര്‍ക്‌ലന്‍ഡിലെ മര്‍ജറി …