സ്വന്തം ലേഖകന്‍: ഭാര്യയെ ഉപേക്ഷിച്ച് മുങ്ങുന്ന പ്രവാസി ഭര്‍ത്താക്കന്മാരുടെ സ്വത്ത് കണ്ടുകെട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഭാര്യമാരെ ഉപേക്ഷിക്കുകയും കോടതിയില്‍ ഹാജരാകാതിരിക്കുകയും ചെയ്യുന്ന പ്രവാസി ഭര്‍ത്താക്കന്മാരുടെ ഇന്ത്യയിലെ സ്വത്ത് കണ്ടുകെട്ടുംവിധം നിയമഭേദഗതി കൊണ്ടുവരാനാണ് കേന്ദ്രം ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോടതിയില്‍നിന്ന് മൂന്നില്‍ കൂടുതല്‍ തവണ നോട്ടീസ് അയച്ചിട്ടും ഹാജരാകാതിരിക്കുന്ന ഭര്‍ത്താക്കന്മാരെ പിടികിട്ടാപുള്ളികളായി കണക്കാക്കി തുടര്‍നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതായും …
സ്വന്തം ലേഖകന്‍: ‘പീഡനത്തിന് ഇരയായതോടെ എല്ലാവരും എന്നെ ഉപേക്ഷിച്ചു,’ ഒറ്റപ്പെട്ട പീഡന ഇരകള്‍ക്കായി സോഷ്യല്‍ നെറ്റ്‌വര്‍ക്ക് തുടങ്ങി മെക്‌സിക്കന്‍ യുവതി. ലാസ് ക്രൂസെസ് എന്ന മെക്‌സിക്കന്‍ നഗരത്തിലെ അബ്രിയാന്ന മൊറാലെസ് എന്ന യുവതിയാണ് തന്നെപോലെ ഒറ്റപ്പെട്ടു പോകുന്നവരെ ചേര്‍ത്തു പിടിക്കാനായി ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് തന്നെ തുടങ്ങിയത്. ‘പീഡനത്തിന് ഇരയായതോടെ എനിക്കെന്റെ എല്ലാ സുഹൃത്തുക്കളെയും നഷ്ടപ്പെട്ടു,’ …
സ്വന്തം ലേഖകന്‍: കൊടുവാള്‍ കൊണ്ടു കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷം; മലയാളി ഗുണ്ട പിടിയില്‍. തലവെട്ടി ബിനു (ബിനു പാപ്പച്ചന്‍–47) എന്നറിയപ്പെടുന്ന ഇയാള്‍ അമ്പത്തൂരിലെ ഡപ്യൂട്ടി കമ്മിഷണര്‍ ഓഫിസിലാണു കീഴടങ്ങിയത്. കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടിരിക്കെയാണു കീഴടങ്ങല്‍. ഫെബ്രുവരി ആറിനു പിറന്നാള്‍ ആഘോഷത്തിനിടെ കൊടുവാള്‍കൊണ്ട് കേക്ക് മുറീക്കുന്ന ദൃശ്യം വൈറലായതിനെത്തുടര്‍ന്നാണു ബിനു കുടുങ്ങിയത്. ആഘോഷത്തിനിടെ രാത്രിയില്‍ പൊലീസ് …
സ്വന്തം ലേഖകന്‍: ജര്‍മനിയിലെ തൊഴില്‍സമയം ദിവസം ആറു മണിക്കൂറാക്കി കുറച്ച നടപടി; തൊഴിലാളി യൂണിയന് അഭിനന്ദന പ്രവാഹം. തൊഴിലാളി സംഘടനയായ ഇന്‍ഡസ്ട്രിയല്‍ യൂനിയന്‍ ഐ.ജി മെറ്റല്‍ നടത്തിവന്ന സമരത്തെ തുടര്‍ന്നാണ് ജര്‍മനിയിലെ തൊഴില്‍സമയം ദിവസം ആറു മണിക്കൂറാക്കി കുറച്ചത്. 40 ലക്ഷത്തിലധികം വരുന്ന തൊഴിലാളികളെ ആഹ്ലാദഭരിതരാക്കുന്നതാണ് തീരുമാനം. ദക്ഷിണ പശ്ചിമ സംസ്ഥാനമായ ബാഡന്‍വുര്‍ട്ടെംബര്‍ഗിലെ ലോഹ, എന്‍ജിനീയറിങ് …
സ്വന്തം ലേഖകന്‍: രാജ്യമെങ്ങും തരംഗമായി സമൂഹ മാധ്യമങ്ങളുടെ ഹൃദയം കവര്‍ന്ന ‘മാണിക്യമലരായ പൂവി’ യും പ്രിയ വാര്യരെന്ന സുന്ദരിക്കുട്ടിയും. റിലീസിനൊരുങ്ങുന്ന ഒമര്‍ ലുലു ചിത്രം ഒരു അഡാറ് ലവ്വിലെ മാണിക്യമലരായ പൂവി എന്ന പാട്ട് വെറും മൂന്ന് ദിവസം കൊണ്ട് 50 ലക്ഷം ആളുകളാണ് കണ്ടത്. പാട്ട് ദേശീയ അന്തര്‍ ദേശീയ ചാനലുകളിലും പ്രത്യക്ഷപ്പെട്ടു. പാട്ടിലെ …
സ്വന്തം ലേഖകന്‍: പലസ്തീനിലെ ഗസയില്‍ ആദ്യമെത്തിയത് മോദിയോ നെഹ്‌റുവോ സമൂഹ മാധ്യമങ്ങളില്‍ തര്‍ക്കം പൊടിപൊടിക്കുന്നു ആദ്യമായി ഒരിന്ത്യന്‍ പ്രധാനമന്ത്രി പലസ്തീനിലെത്തി എന്ന രീതിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പശ്ചിമേഷ്യന്‍ പര്യടനത്തിലെ ഫലസ്തീന്‍ സന്ദര്‍ശനം വിശേഷിപ്പിക്കപ്പെട്ടത്. സന്ദര്‍ശനത്തിനുമുമ്പ് വിദേശകാര്യ മന്ത്രാലയം ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലും ഇത് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ അവകാശവാദത്തെ ചോദ്യം ചെയ്യുന്ന ചര്‍ച്ചയാണ് …
സ്വന്തം ലേഖകന്‍: പലസ്തീനിലെ ചുണക്കുട്ടി 17 കാരിയായ അഹദ് തമീമിന്റെ വിചാരണ തുടങ്ങുന്നു; തമീമിയെ മോചിപ്പിക്കണമെന്ന ആവശ്യവുമായി ഭീമഹര്‍ജി. അഹദ് തമീമിയുടെ വിചാരണ ഇന്ന് ഇസ്രയേല്‍ സൈനിക കോടതിയില്‍ ആരംഭിക്കും. വെസ്റ്റ്ബാങ്കിലെ തന്റെ വീടിനു സമീപം നിന്ന ആയുധമേന്തിയ രണ്ട് ഇസ്രയേല്‍ സൈനികരെ അടിക്കുകയും ഇടിക്കുകയും ചെയ്തു പ്രതിഷേധം പ്രകടിപ്പിച്ചതിന് ഈ പെണ്‍കുട്ടിയെ തടവിലാക്കിയിരിക്കുകയാണ്. കല്ലേറു …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹോട്ടല്‍ എന്ന പദവിക്ക് ദുബായില്‍ നിന്ന് പുതിയ അവകാശി. 356 മീറ്റര്‍ ഉയരമുള്ള ഹോട്ടല്‍ ജെവോറയാണ് ഇനി മുതല്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹോട്ടല്‍. ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹോട്ടല്‍ എന്ന സ്വന്തം റെക്കോര്‍ഡാണ് ദുബായ് നഗരം തിരുത്തിയത്. ഇതുവരെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലായിരുന്ന ദുബായ് …
സ്വന്തം ലേഖകന്‍: ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്‍സ്റ്റീന് എതിരായ പീഡനക്കേസില്‍ പുലിവാലു പിടിച്ച് വെയ്ന്‍സ്റ്റീന്‍ കമ്പനിയും; ജീവനക്കാരെ രക്ഷിച്ചില്ലെന്ന് കേസ്. ഹാര്‍വി വെയിന്‍സ്റ്റീനില്‍ നിന്നും രക്ഷിക്കുന്നതില്‍ കന്പനിക്ക് വീഴ്ച്ച പറ്റിയെന്ന് ആരോപിച്ചാണ് കേസെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ വെയ്ന്‍സ്റ്റീന്‍ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രമുഖ നടിമാര്‍ അടക്കം അന്പതിലധികം സ്ത്രീകളാണ് ഹാര്‍വി വെയിന്‍സ്റ്റീനെതിരെ ലൈംഗീക ആരോപണങ്ങളുമായി രംഗത്തെത്തിയത്. …
സ്വന്തം ലേഖകന്‍: സുന്‍ജ്വാന്‍ ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് പാകിസ്താന്‍; അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. ഭീകരാക്രമണം നടന്ന സൈനിക ക്യാമ്പ് ഞായറാഴ്ച എന്‍.ഐ.എ സംഘം സന്ദര്‍ശിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. അതേസമയം ആക്രമണത്തില്‍ പങ്കുണ്ടെന്ന ആരോപണം പാകിസ്താന്‍ നിഷേധിച്ചു. ആക്രമണത്തെ കുറിച്ച് അന്വേഷണം നടത്തി വിവരങ്ങള്‍ മനസിലാക്കുന്നതിനു മുമ്പ് ഇന്ത്യ നിരുത്തരവാദപരമായി ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് പാകിസ്താന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ …