സ്വന്തം ലേഖകന്‍: ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ലോകം ചുറ്റിയതിന്റെ റെക്കോര്‍ഡ് സന്തം പേരിലാക്കി ഫ്രഞ്ച് നാവികന്‍. ഫ്രാങ്‌സ്വ ഗാബര്‍ട്ട് ആണ് 42 ദിവസവും 16 മണിക്കൂറും 40 മിനിറ്റും 35 സെക്കന്‍ഡുമെടുത്ത് കപ്പലില്‍ ഒറ്റക്ക് ഉലകം ചുറ്റിയത്. എവിടെയും നിര്‍ത്താതെയായിരുന്നു അദ്ദേഹത്തിന്റെ യാത്ര. നവംബര്‍ നാലിനാണ് ഗാബര്‍ട്ട് യാത്ര തുടങ്ങിയത്. ഫ്രഞ്ച് സ്വദേശിയായ തോമസ് …
സ്വന്തം ലേഖകന്‍: സ്വന്തം ശരീരത്തില്‍ ഇന്ത്യയുടേയും പാകിസ്ഥാന്റെയും പതാകകള്‍ വരച്ച് പ്രദര്‍ശിപ്പിച്ചു, ബോളിവുഡ് നടി ആര്‍ഷി ഖാനെതിരെ അറസ്റ്റ് വാറന്റ്. നേരത്തെ മൂന്നുതവണ ഹാജരാകാന്‍ നോട്ടീസ് അയച്ചിട്ടും ആര്‍ഷി ഹാജരായില്ല. ഇതേത്തുടര്‍ന്നാണ് ആര്‍ഷിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ ഭാഗമായി ഏതാനും മാസങ്ങളായി ഒരു വീട്ടില്‍ത്തന്നെ കഴിയേണ്ട സാഹചര്യമാണ് …
സ്വന്തം ലേഖകന്‍: ഓക്‌സ്ഫഡ് ഡിക്ഷനറിയുടെ ഈ വര്‍ഷത്തെ വാക്ക് ‘Youthquake’. 2017 ല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച വാക്ക് എന്ന നിലയിലാണ് Youthquake തെരഞ്ഞെടുക്കപ്പെത്. യുവാക്കളുടെ പ്രവര്‍ത്തികൊണ്ടോ സ്വാധീനം മൂലമോ സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹികരംഗത്ത് പ്രബലമായൊരു മാറ്റം ഉണ്ടാകുന്നതിനെ സൂചിപ്പിക്കുന്നതാണ് Youthquak എന്ന വാക്ക്. ബ്രിട്ടനില്‍ ഈ വാക്കിന്റെ ഉപയോഗം 2016ലേതിനെക്കാള്‍ അഞ്ചുമടങ്ങ് ഈ വര്‍ഷം …
സ്വന്തം ലേഖകന്‍: പ്രശസ്തമായ ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്‌സ് ഇനി ഡിസ്‌നിക്ക് സ്വന്തം, ഏറ്റെടുക്കല്‍ 3.38 ലക്ഷം കോടി രൂപയ്ക്ക്. മാധ്യമ ഭീമനായ റുപര്‍ട്ട് മര്‍ഡോക്കിന്റെ വിനോദ മാധ്യമ സാമ്രാജ്യമായ ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്‌സ് വാള്‍ട്ട് ഡിസ്‌നി കമ്പനി ഏറ്റെടുക്കുന്നതായി കമ്പനി സ്ഥിരീകരിച്ചു. 5,240 കോടി ഡോളറിനാണ് (ഏതാണ്ട് 3.38 ലക്ഷം കോടി രൂപ) …
സ്വന്തം ലേഖകന്‍: ചൈനയില്‍ തീപ്പിടിച്ച കെട്ടിടത്തിന്റെ 23 ആം നിലയില്‍ നിന്നും തൂങ്ങിക്കിടന്ന് യുവാവിന്റെ രക്ഷപ്പെടല്‍, വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ബാല്‍ക്കണിയില്‍ തൂങ്ങിക്കിടന്ന് രക്ഷപ്പെടുന്ന ചൈനക്കാരന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് പേര്‍ കണ്ടത്. തെക്കന്‍ ചൈനയിലെ ചോങ്ഖ്വിങ് പട്ടണത്തില്‍ ഡിസംബര്‍ 13 നാണ് സംഭവം. 25 നിലയുള്ള കെട്ടിടത്തിന്റെ 24 ആം നിലയിലാണ് …
സ്വന്തം ലേഖകന്‍: കോണ്‍ഗ്രസില്‍ രാഹുല്‍ യുഗം തുടങ്ങി, ദേശീയ അധ്യക്ഷനായി സ്ഥാനമേറ്റ് കന്നി പ്രസംഗത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍. എ.ഐ.സി.സി. ആസ്ഥാനത്ത് ഉത്സവാന്തരീക്ഷത്തിലായിരുന്നു സ്ഥാനാരോഹണം. പദവിയൊഴിഞ്ഞ സോണിയാഗാന്ധിയില്‍നിന്നും ചുമതലയേറ്റെടുത്ത ശേഷം ബി.ജെ.പി.യെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കടന്നാക്രമിച്ച രാഹുലിന്റെ കന്നിപ്രസംഗം ശ്രദ്ധേയമായി. ബി.ജെ.പി. വിദ്വേഷവും വര്‍ഗീയതയും പ്രചരിപ്പിക്കുന്നു. അവര്‍ക്ക് ഭിന്നിപ്പിക്കാനാണ് താത്പര്യം. കോണ്‍ഗ്രസ് എല്ലാവരെയും ഒന്നിപ്പിക്കുന്നു. ബി.ജെ.പി. …
സ്വന്തം ലേഖകന്‍: ജയലളിതയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ശ്വാസം ഉണ്ടായിരുന്നില്ല, പുതിയ വെളിപ്പെടുത്തലുമായി അപ്പോളോ ആശുപത്രി വൈസ് ചെയര്‍പേഴ്‌സണ്‍. ജയലളിതയെ ആശുപത്രിയിലെത്തിക്കുന്‌പോള്‍ ശ്വാസമെടുക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നെന്ന് ജയലളിതയെ ചികിത്സിച്ച അപ്പോളോ ആശുപത്രി വൈസ് ചെയര്‍പേഴ്‌സണ്‍ പ്രീത റെഡ്ഡി വെളിപ്പെടുത്തി. ഇക്കാര്യം ചികിത്സയിലിരിക്കെ ജയയ്‌ക്കൊപ്പമുണ്ടായിരുന്ന മൂന്നുപേര്‍ക്ക് അറിയാമായിരുന്നെന്നും പ്രീത പറഞ്ഞു. ഒരു തമിഴ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പ്രീതയുടെ …
സ്വന്തം ലേഖകന്‍: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഒറ്റത്തവണ മൂന്ന് തലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്ന മുത്തലാഖ് വിലക്കുന്ന മുസ്‌ലിം വനിത വിവാഹാവകാശ സംരക്ഷണ ബില്‍ ഇനി പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. മുത്തലാഖ് നിയമവിരുദ്ധവും ജാമ്യമില്ല കുറ്റവുമാക്കുന്നതാണ് കരട് ബില്ല്. ബില്ല് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ, സംസ്ഥാന സര്‍ക്കാറുകളുടെ …
സ്വന്തം ലേഖകന്‍: ഏഷ്യയിലെ ഏറ്റവും സെക്‌സിയായ 50 പുരുഷന്മാരുടെ പട്ടിക പുറത്ത്, വമ്പന്മാരെ പിന്തള്ളി ഷാഹിദ് കപൂര്‍ ഒന്നാമന്‍. ബ്രിട്ടീഷ് മാധ്യമമായ ഈസ്റ്റേണ്‍ ഐയാണ് ഏഷ്യയിലെ 50 സെക്‌സിസ്റ്റ് പുരുഷന്മാരുടെ പട്ടി പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനം നേടിയ പോപ് ഗായകന്‍ സയന്‍ മാലിക്, ഹൃതിക് റോഷന്‍ , വിരാട് കോഹ്ലി, ഫവാദ് ഖാന്‍ …
സ്വന്തം ലേഖകന്‍: മൂക്കറ്റം കടത്തില്‍ മുങ്ങിയ ഓസ്ട്രിയയിലെ വിമാനക്കമ്പനി നിക്കി എയര്‍ലൈന്‍സ് അടച്ചുപൂട്ടി, വിദേശത്ത് കുടുങ്ങിയത് 5000 ത്തോളം യാത്രക്കാര്‍. ഓസ്ട്രിയയിലെ രണ്ടാമത്തെ വിമാന സര്‍വീസായ നിക്കി എയര്‍ലൈന്‍സ് പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ യാത്രയ്ക്ക് എയര്‍ലൈന്‍സിനെ ആശ്രയിച്ചിരുന്ന 5,000 യാത്രക്കാരാണ് വഴിയാധാരമായത്. മുന്‍കൂറായി ബുക്ക് ചെയ്തിരുന്ന 40,000 ടിക്കറ്റുകളും റദ്ദാക്കുകയും ചെയ്തു. സാധാരണ സര്‍വീസുകളും ഹോളിഡേ സര്‍വീസുകളുമുള്‍പ്പെടെ …