സ്വന്തം ലേഖകന്‍: അംബരചുംബികള്‍ക്കു മുകളില്‍ സാഹസിക പ്രകടനം നടത്തുന്ന ചൈനീസ് സൂപ്പര്‍മാന്‍ അപകടത്തില്‍ കൊല്ലപ്പെട്ടു, അന്ത്യം 62 നില കെട്ടിടത്തിനു മുകളില്‍ തൂങ്ങി പുള്‍ അപ്പ് എടുക്കുന്നതിനിടെ. ചൈനീസ് സൂപ്പര്‍മാര്‍ എന്നറിയപ്പെടുന്ന 26കാരന്‍ വു യോങിങാണ് സാഹസിക പ്രകടനത്തിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചത്. 62 നിലകളുള്ള കെട്ടിടത്തിന് മുകളില്‍ തൂങ്ങിക്കിടന്ന് പുള്‍ അപ്പെടുക്കുന്നതിനിടെയായിരുന്നു …
സ്വന്തം ലേഖകന്‍: സൈബര്‍ ആക്രമണത്തിനും മിസൈല്‍ പ്രകോപനത്തിനും പിന്നാലെ ഡോളറിന്റെ കിടിലന്‍ കള്ളനോട്ട് ഇറക്കി ഉത്തര കൊറിയ. രാജ്യാന്തര തലത്തില്‍ സാമ്പത്തിക ഉപരോധം ശക്തമാക്കിയതോടെയാണ് ഉത്തര കൊറിയ കള്ളനോട്ടടി തുടങ്ങിയതെന്നാണ് സൂചന. ഏറ്റവും അത്യാധുനിക മാര്‍ഗങ്ങളുപയോഗിച്ചാണ് കള്ളനോട്ടു തയാറാക്കുന്നത്. ദക്ഷിണകൊറിയയിലെ ഒരു ബാങ്കില്‍ നിന്നാണ് ഇതു സംബന്ധിച്ച ആദ്യസൂചന ലഭിച്ചത്. 100 ഡോളറിന്റെ ‘സൂപ്പര്‍ നോട്ടാ’ണ് …
സ്വന്തം ലേഖകന്‍: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ട കന്‍സസ് വെടിവെപ്പ് തടയാന്‍ ശ്രമിച്ച് വെടിയേറ്റ ഇയാന്‍ ഗ്രില്ലറ്റിന് ടൈം മാഗസിന്റെ ആദരം; 2017 ലെ അഞ്ച് ടൈം ഹീറോകളില്‍ ഒരാള്‍. യു.എസിലെ കന്‍സസില്‍ നേവി ഉദ്യോഗസ്ഥന്‍ ഇന്ത്യക്കാരനു നേരെ വെടിയുതിര്‍ത്തപ്പോള്‍ അത് തടുക്കാന്‍ ശ്രമിച്ച് വെടിയേറ്റ ഇയാന്‍ ഗ്രില്ലറ്റ് വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു. 2017ല്‍ പ്രതീക്ഷ നല്‍കിയ അഞ്ച് …
സ്വന്തം ലേഖകന്‍: സൗദിയിലെ സിനിമാ പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത, രാജ്യത്തെ ആദ്യ സിനിമ തിയറ്റര്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍. സൗദി അറേബ്യയില്‍ തിയറ്ററുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ തീരുമാനമായതോടെയാണിത്. ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി സാംസ്‌കാരിക വകുപ്പ് മന്ത്രി അവ്വാധ് ബിന്‍ സാലിഹ് അല്‍ അവ്വാധ് അറിയിച്ചു. അടുത്തവര്‍ഷം മാര്‍ച്ച് മാസത്തോടെ ആദ്യ തിയറ്റര്‍ പ്രവര്‍ത്തനം …
സ്വന്തം ലേഖകന്‍: കുട്ടികളുണ്ട് സൂക്ഷിക്കുക! രാവിലെ ആറു മുതല്‍ രാത്രി പത്തു വരെ ഗര്‍ഭ നിരോധന ഉറകളുടെ ചാനല്‍ പരസ്യത്തിന് കേന്ദ്ര സര്‍ക്കാരിന്റെ വിലക്ക്. ഈ സമയത്ത് ഗര്‍ഭനിരോധന ഉറകളുടെ പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനു കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തി. കുട്ടികള്‍ ടിവി കാണുന്ന സമയമാണ് ഇതെന്നതു കണക്കിലെടുത്താണു നടപടി. ഇത്തരം പരസ്യങ്ങള്‍ രാത്രി 10 …
സ്വന്തം ലേഖകന്‍: ഒടുവില്‍ വിരാട് കോഹ്‌ലി അനുഷ്‌ക ശര്‍മയുടെ കഴുത്തില്‍ താലി ചാര്‍ത്തി; ആരാധകര്‍ കാത്തിരുന്ന താര വിവാഹം ഇറ്റലിയിലെ ആഡംബര റിസോര്‍ട്ടില്‍. ‘ഈ പ്രണയസാക്ഷാത്കാരത്തോടെ ഇനിയെന്നും ഞങ്ങള്‍ ഒന്നായിരിക്കും. ഈ സുന്ദരദിനം കൂടുതല്‍ സുരഭിലമാക്കാന്‍ പിന്തുണയും പ്രാര്‍ഥനയും നല്‍കിയ ഞങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി,’ വിവാഹ വാര്‍ത്ത ട്വിറ്ററിലൂടെ ലോകത്തോടു പങ്കുവെച്ച് കോഹ്‌ലി …
സ്വന്തം ലേഖകന്‍: ട്രംപ് പ്രതിദിനം ടെലിവിഷനു മുന്നില്‍ ചെലവഴിക്കുന്നത് എട്ടു മണിക്കൂര്‍ വരെ, യുഎസ് പ്രസിഡന്റിന്റെ ടിവി ഭ്രമം അതിരുകടക്കുന്നതായി ആരോപണം. ട്രംപ് ദിനം പ്രതി നാലുമണിക്കൂറിനും എട്ടുമണിക്കൂറിനും ഇടയ്ക്കു സമയം ടിവിക്കു മുന്നില്‍ ചെലവഴിക്കുന്നതായാണ് റിപ്പോര്‍ട്ട്. ട്രംപിന്റ ഉപദേഷ്ടാക്കളും വിശ്വസ്തരും ഉള്‍പ്പെടെ അറുപതോളം പേരെ ഇന്റര്‍വ്യൂ ചെയ്തശേഷം ന്യൂയോര്‍ക്ക് ടൈംസ് അറിയിച്ചതാണ് ഇക്കാര്യം. മാസ്റ്റര്‍ …
സ്വന്തം ലേഖകന്‍: സൗദി അറേബ്യയുമായുള്ള നയതന്ത്രബന്ധം പുനരാരംഭിക്കാന്‍ ഉപാധികള്‍ മുന്നോട്ട് വെച്ച് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. യെമന് എതിരേയുള്ള സൈനിക നീക്കം അവസാനിപ്പിക്കുകയും ഇസ്രയേലുമായുള്ള ബന്ധം വെട്ടിമുറിക്കാന്‍ തയ്യാറാവുകയും ചെയ്താല്‍ സൗദി അറേബ്യയുമായുള്ള നയതന്ത്രബന്ധം പുനരാരംഭിക്കാമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കി. ഞങ്ങളുടെ അയല്‍രാജ്യമായ സൗദിയുമായി ബന്ധം മെച്ചപ്പെടുത്തുന്നതിന് ഒരു പ്രശ്‌നവുമില്ല. യെമനിലെ …
സ്വന്തം ലേഖകന്‍: വിമാന യാത്രയ്ക്കിടെ നടി സൈറ വസീമിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. വികാസ് സച്‌ദേവ് എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടികള്‍ക്കെതിരെയുള്ള കുറ്റം തടയുന്നതിനുള്ള പോക്‌സോ ആക്ട് പ്രകാരമാണ് അറസ്റ്റ്. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാന യാത്രക്കിടെ പിറകിലെ സീറ്റിലിരുന്നയാള്‍ പീഡിപ്പിച്ചുവെന്നാണ് ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെ സൈറ പുറത്ത് …
സ്വന്തം ലേഖകന്‍: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാക്കിസ്ഥാനും കോണ്‍ഗ്രസും തമ്മില്‍ അവിഹിത ബന്ധം,ആഞ്ഞടിച്ച് മോദി. കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി കാണാനാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും മോദി ആരോപിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും മുന്‍ ഉപരാഷ്ട്രപതി ഹാമീദ് അന്‍സാരിയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പാക്കിസ്ഥാനിലെ പ്രമുഖ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനാണെന്ന് വിശദീകരിക്കണമെന്നും …