1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2017

സ്വന്തം ലേഖകന്‍: കുട്ടികളുണ്ട് സൂക്ഷിക്കുക! രാവിലെ ആറു മുതല്‍ രാത്രി പത്തു വരെ ഗര്‍ഭ നിരോധന ഉറകളുടെ ചാനല്‍ പരസ്യത്തിന് കേന്ദ്ര സര്‍ക്കാരിന്റെ വിലക്ക്. ഈ സമയത്ത് ഗര്‍ഭനിരോധന ഉറകളുടെ പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനു കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തി.

കുട്ടികള്‍ ടിവി കാണുന്ന സമയമാണ് ഇതെന്നതു കണക്കിലെടുത്താണു നടപടി. ഇത്തരം പരസ്യങ്ങള്‍ രാത്രി 10 മണി മുതല്‍ രാവിലെ ആറു വരെയുള്ള സമയത്തു മാത്രമേ സംപ്രേഷണം ചെയ്യാവൂ എന്ന് ഉത്തരവില്‍ പറയുന്നു.

ഇതോടെ രാത്രി പത്തു മുതല്‍ പുലര്‍ച്ചെ ആറു വരെയുള്ള എട്ടു മണിക്കൂര്‍ നേരത്തേക്കു മാത്രമാണു ചാനലുകളില്‍ പരസ്യം പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്നത്. ഗര്‍ഭനിരോധന ഉറകളുടെ പരസ്യം പൂര്‍ണമായും മുതിര്‍ന്നവരെ ഉദ്ദേശിച്ചുള്ളതാണെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

ഗര്‍ഭനിരോധന ഉറകളുടെ പരസ്യത്തില്‍ അശ്ലീലം അമിതമാണെന്നു കാട്ടി അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് അവര്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞു. ഇത് പരിഗണിച്ചാണ് കേന്ദ്രം പരസ്യങ്ങള്‍ക്കു നിയന്ത്രിത നിരോധനം ഏര്‍പ്പെടുത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.